2009, ജൂലൈ 6, തിങ്കളാഴ്‌ച

ഇങ്ങനെയും ചിലര്



ആറോഏഴോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ : കണ്ണൂര്‍ ടൌണിലൂടെ നടക്കുകയായിരുന്നു ഞാന്‍, ഒപ്പം ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു .... ഒരു വൃദ്ധന്‍ വഴിയിലെ മാലിന്യങ്ങള്‍ക്കിടയില്‍ കഴിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരയുന്ന കാഴ്ച കണ്ടു .. അന്ന് മനസ്സു മുഴുവന്‍ ഒരു ചിത്രമായിരുന്നു... ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടി നമ്മള്‍ ഒരുപാട്‌ പണം കളയുന്നു .. അത് പോലെ ഭക്ഷണവും.. ഇവിടെ നാം ഓര്‍ക്കുക ഒരു നേരത്തെ ഭക്ഷണം കിട്ടാതെ നടക്കുന്ന ഒരുപാടു പേരു നമുക്കു ചുറ്റും .. അവരെ നാം കണ്ടില്ല എന്ന് നടിക്കരുത് സുഹൃത്തുക്കളെ അങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഭാവിയില്‍ എന്തെങ്കിലും ചെയ്യണമെന്നുണ്ട്.. ഒരു സംഘടന അല്ലെങ്കില്‍ അത് പോലെ എന്തെങ്കിലും ..

12 comments:

വരവൂരാൻ പറഞ്ഞു...

ആശംസകൾ

കണ്ണനുണ്ണി പറഞ്ഞു...

കാണുന്ന കാര്യങ്ങലെക്കള്‍ എത്രയോ കൂടുതലാണ് അങ്ങനെ കാണാതെ പോവുന്ന കാഴ്ചകള്‍....

ഫസല്‍ ബിനാലി.. പറഞ്ഞു...

nalla uddesham, manasum...
aashamsakal..

OAB/ഒഎബി പറഞ്ഞു...

കൊച്ചുകുഞ്ഞാണല്ലെ? :)

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

മറ്റുള്ളവരെ സഹായിക്കണമെന്ന തോന്നല്‍
നമുക്കിടയില്‍ ചുരുക്കം ചിലര്‍ക്കെ ഉണ്ടാവുകയുള്ളൂ..
അവരില്‍ തന്നെ എത്രയോ കുറച്ചു പേര്‍ക്കേ
നിരാലംബരെ സഹായിക്കാന്‍ സാധിക്കുകയുള്ളൂ. ..

റോഡരികിലെ മാലിന്യക്കൂമ്പാരത്തിനിടയില്‍ നിന്ന്‌
തന്റെ വിശപ്പകറ്റാനുള്ള ഭക്ഷണം കണ്ടെത്തുന്ന
വൃദ്ധന്‍, സ്വന്തം കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച്‌ സഹാനുഭൂതി
നാണയത്തുട്ടുകളാക്കി മാറ്റാന്‍ ശ്രമിക്കുന്ന തെരുവ്‌ സ്‌ത്രീ...
ജനിപ്പിച്ചതാരാണെന്നറിയാതെ വിശാലമായ ഈ
വൃത്തികെട്ട ലോകത്ത്‌ അലയാന്‍ വിധിക്കപ്പെട്ട
അനാഥക്കുഞ്ഞുങ്ങള്‍.., ഇങ്ങനെ പലരെയും നിങ്ങള്‍ക്ക്‌
ഇവിടെ കാണാം...

ആതുരസേവനത്തിനെന്ന പേരില്‍ ഇവിടെ
പിറക്കപ്പെടുന്ന സംഘടനകള്‍ ഭാരവാഹികളുടെ
കീശ വീര്‍പ്പിക്കാനും പത്രമാധ്യമങ്ങളില്‍ തലകാണിക്കാനും അവാര്‍ഡുകള്‍ സ്വയമേര്‍പ്പെടുത്തി ഏറ്റുവാങ്ങാനും വേണ്ടി മാത്രമുള്ളവയാണെന്ന സത്യം തിരിച്ചറിയുക.... എന്നാല്‍ അവരെ സഹായിക്കാന്‍
ഒരു സംഘടനയുണ്ടാക്കുകയല്ല...മറിച്ച്‌
സ്വയം സാധിക്കുന്നത്‌ അപ്പപ്പോള്‍ ചെയ്യാനുള്ള
മനസ്സും പ്രാപ്‌തിയുമാണ്‌ വേണ്ടത്‌.
അത്‌ നിങ്ങള്‍ക്കുണ്ടെങ്കില്‍ ...
അനീസ...നിങ്ങള്‍ മനുഷ്യനാവുന്നു..മനുഷ്യത്വമുള്ള മനുഷ്യന്‍ :)

ഹാരിസ്‌ എടവന പറഞ്ഞു...

കുറച്ചൊക്കെ അങ്ങിനെയുള്ള സംരംഭങ്ങളുമായി സഹകരിക്കുന്നു,പ്രചോ‍ദനം കൊടുക്കുന്നു.
തീര്‍ച്ചയായും ഒരു വയറിന്റെ യെങ്കിലും
വിശപ്പുമാറ്റാന്‍ കഴിഞ്ഞാല്‍
ഏറ്റവും വലിയ കാര്യമാവുമത്.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ആ വൃദ്ധന്‌ അപ്പോള്‍ വേണ്ടത്‌ അന്നേരത്തെ ആഹാരമായിരുന്നു.അതെങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാമായിരുന്നു.പിന്നെ അനീസയുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിക്ക്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ സാധിക്കുന്നതിന്റെ പരിമിതികള്‍ ഞാന്‍ മനസ്സിലാക്കുന്നു.അതിനാല്‍ ആ നല്ല മനസ്സ്‌ തോന്നിയത്‌ തന്നെ അഭിനന്ദനാര്‍ഹമാണ്‌.

പറഞ്ഞു...

അനീസ, ചില സന്ദര്‍ഭങ്ങളിലെ നിസ്സഹായത ജീവിതം മുഴുവന്‍ വേട്ടയാടാറുണ്ട്‌... വെറും കാഴ്ചക്കാരിയായി മാത്രം കടന്നു പോയ പല രംഗങ്ങളൂം എന്റെ സമാധാനവും നശിപ്പിചിട്ടുണ്ട്‌.... മനസാക്ഷി മരിക്കാതെ സൂക്ഷിക്കുക..., ആശംസകല്‍....

അനീസ പറഞ്ഞു...

"അഭിപ്രായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി"

Sureshkumar Punjhayil പറഞ്ഞു...

kazchayude vasantham...!

Manoharam, Ashamsakal...!!!

Saja പറഞ്ഞു...

thundanganam ennundenkil.....go ahad....i'll be wid u...!

Sulfikar Manalvayal പറഞ്ഞു...

നല്ല chintha. thudakkathilekku vannu nokkiyathaa. samayam pole ഇനിയും varaam.

 
ജാലകം