2010, നവംബർ 13, ശനിയാഴ്‌ച

എന്‍റെ പൂന്തോട്ടം


                                  
സുന്ദരമാം എന്‍ പൂന്തോട്ടത്തില്‍ ,
അഴകുള്ള ആയിരം പൂക്കളുണ്ടായിരുന്നു,
അവയ്ക്ക് കൂട്ടായി അനേകം
ശലഭങ്ങള്‍ ഉണ്ടായിരുന്നു 
പൂവുകളെ പുണരുന്ന കാറ്റിലും
അവയുടെ സൗരഭ്യം പടര്‍ന്നിരുന്നു,
അവിടെ വരാറുള്ള
കിളികളുടെ  പാട്ടിലും 
മധുര താളമായിരുന്നു ...
എന്നാല്‍ ;
ഇന്നെന്‍ പൂന്തോട്ടം മൂകമാണ് 
അവിടെ കിളികളുടെ താളമില്ല
പൂക്കള്‍ വാടി; കറുത്തിരിക്കുന്നു ,
കാറ്റില്‍ പടരാന്‍ സൗരഭ്യം ഇന്നില്ല 
ശലഭങ്ങളും വരാതായി, 
നശിച്ചു പോയിരിക്കുന്നു  എന്‍ പൂന്തോട്ടം ;
എന്തെന്നാല്‍ ,
നീയാകും വസന്തം
അവിടെ  നഷ്ടമായിരിക്കുന്നു ..............

21 comments:

ചെറുവാടി പറഞ്ഞു...

നന്നായിട്ടുണ്ട്.
ആശംസകള്‍

Fabi പറഞ്ഞു...

GOOD

Aneesa പറഞ്ഞു...

@ചെറുവാടി and fabi :thanks

Lukman Janees പറഞ്ഞു...

keep on writing... its getting better... :)

ramanika പറഞ്ഞു...

എന്നാല്‍ ; ഇന്നെന്‍ പൂന്തോട്ടം മൂകമാണ് അവിടെ കിളികളുടെ താളമില്ല പൂക്കള്‍ വാടി; കറുത്തിരിക്കുന്നു ,കാറ്റില്‍ പടരാന്‍ സൗരഭ്യം ഇന്നില്ല ശലഭങ്ങളും വരാതായി, നശിച്ചു പോയിരിക്കുന്നു എന്‍ പൂന്തോട്ടം ;എന്തെന്നാല്‍ ,നീയാകും വസന്തം അവിടെ നഷ്ടമായിരിക്കുന്നു

ഗ്രേറ്റ്‌ വെരി ഗ്രേറ്റ്‌ !

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ലൈഫ് ഈസ് ബ്യൂട്ടിഫുൾ,വെൻ യു ർ ഇൻ ലവ്.പ്രണയത്തിലാവുമ്പോൾ ലോകം എങ്ങിനെയിരുന്നാലും മനോഹരമായേ തോന്നൂ അല്ലേ? നല്ല കാവ്യാത്മകമായി എഴുതിയിരിക്കുന്നു. ഇന്നത്തെ പ്രണയങ്ങിളെല്ലാം അവനാകും അല്ലെങ്കിൽ അവളാകും വസന്തം ഇല്ലാതാവുകയാണ് പതിവ്.

കുമാരന്‍ | kumaran പറഞ്ഞു...

ഒരു ഡയറിക്കുറിപ്പ് പോലെയാണ് തോന്നിയത്.

Aneesa പറഞ്ഞു...

@ramanika : great comment

Aneesa പറഞ്ഞു...

ഹാപ്പി ബാച്ചിലേഴ്സ്: ya,

Aneesa പറഞ്ഞു...

@ കുമാരേട്ടന്‍ എന്താ അങ്ങനെ പറഞ്ഞത് ,

സുജിത് കയ്യൂര്‍ പറഞ്ഞു...

Moshamillallo

Manoraj പറഞ്ഞു...

നല്ല വരികള്‍. എന്തൊക്കെയോകൂടെ മനസ്സില്‍ ഉണ്ടെന്ന് തോന്നുന്നു. കൂടുതല്‍ വായിക്കൂ. കൂടുതല്‍ എഴുതൂ.

സാബിബാവ പറഞ്ഞു...

ജീവിതമല്ലെങ്കില്‍ !!
കൌതുകം ഈ വരികളില്‍

Thaikaden പറഞ്ഞു...

Good work.

രമേശ്‌അരൂര്‍ പറഞ്ഞു...

മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍
വള്ളി ആണെന്ന് തോന്നും
ഈ പ്രായത്തില്‍
കുറച്ചു പഴകി കഴിഞ്ഞും ഇങ്ങനെ
തോന്നിയാല്‍ അര്‍ത്ഥ പൂര്‍ണമാകും ഈ പ്രണയവും
കവിതയും ...

രമേശ്‌അരൂര്‍ പറഞ്ഞു...

മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍
വള്ളി ആണെന്ന് തോന്നും
ഈ പ്രായത്തില്‍
കുറച്ചു പഴകി കഴിഞ്ഞും ഇങ്ങനെ
തോന്നിയാല്‍ അര്‍ത്ഥ പൂര്‍ണമാകും ഈ പ്രണയവും
കവിതയും ...

Vayady പറഞ്ഞു...

"ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര ചാറിച്ചുവപ്പിചൊരെന്‍ പനിനീര്‍പൂവുകള്‍"
.....ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ഈ കവിത വായിച്ചപ്പോള്‍ എനിക്കീ വരികള്‍ ഓര്‍മ്മ വന്നു. കൊള്ളാം.

Aneesa പറഞ്ഞു...

@രമേശേട്ടന്‍ :"മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍
വള്ളി ആണെന്ന് തോന്നും
ഈ പ്രായത്തില്‍
കുറച്ചു പഴകി കഴിഞ്ഞും ഇങ്ങനെ
തോന്നിയാല്‍ അര്‍ത്ഥ പൂര്‍ണമാകും ഈ പ്രണയവും
കവിതയും ... "ശരിയായിരിക്കാം

Aneesa പറഞ്ഞു...

ഇത് വഴി വന്ന എല്ലാവരിക്കും ഒരായിരം thanx

faisu madeena പറഞ്ഞു...

ഈദ്‌ മുബാറക്‌

Sneha പറഞ്ഞു...

നല്ല വരികള്‍...വസന്തം ഇനിയും വരും..കാത്തിരിക്കു..

 
ജാലകം