2010, ഡിസംബർ 16, വ്യാഴാഴ്‌ച

സീനിയ

                                                               
                                 
   എല്ലാവര്‍ക്കും ഇല്ലേ ഓരോ  ഹോബി , എന്‍റെ കാര്യമാണെങ്കില്‍ ഓരോ കാലത്ത് ഓരോ ഹോബി ആണ് ...... എന്‍റെ ഒരു കാലത്തെ  ഹോബിയുമായി ബന്ധപ്പെട്ടുള്ള  ഒരു അനുഭവം ഇതാ  ....
              ...  ഞാന്‍ പ്ലസ്‌ ടു വില്‍ പഠിക്കുന്ന സമയം  , പത്തു വരെ ഇംഗ്ലീഷ് മീഡിയം ആയതു കൊണ്ട് സ്കൂള്‍ ജിവിതം അത്രക്കങ്ങ്‌ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല ,ഞാന്‍ ആദ്യമായി പഠിക്കുന്ന ഗവണ്മെന്റ് സ്ക്കൂളും ആയിരുന്നു +1 & +2 , മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പത്താം തരാം വരെ ഞാന്‍ സൈലന്റ് ആയിരുന്നു , കമാ എന്നു രണ്ടക്ഷരം മിണ്ടൂല എന്നല്ല, മിണ്ടാട്ടം കുറവായിരുന്നു , പക്ഷെ പ്ലസ്‌ ടു  സമയത്ത് ആണെങ്കില്‍ ടോട്ടലി   വയലന്റ്    { പെട്ടെന്ന് തോന്നിയ  ഒരു ചെയിഞ്ച്   }........
    ഞാന്‍ പറഞ്ഞു വന്നത് ഹോബിയെ  കുറിച്ച് ,  നെറ്റ് ഉം ബ്ലോഗും ഒന്നും എന്നിലേക്ക്‌ എത്താത്ത ആ സമയത്ത് എന്‍റെ പ്രധാന ഹോബി gardening ആയിരുന്നു , ഇത് കേട്ട് ലാല്‍ ബാഘിന്റെ ചിത്രം ഒന്നും മനസ്സില്‍ വരുത്തല്ലേ ,   ഞാന്‍ നട്ട 5-6 ചെടികള്‍ ആണ് എന്‍റെ വക്കില്‍ എന്‍റെ  " തോട്ടം" ,  ആ ചെടികള്‍ പൂവിട്ടാല്‍ "പൂന്തോട്ടം" ആയി .. പൂച്ചെടികള്‍ മാത്രമാണ്  എനിക്ക്  താല്പര്യം  , ഈ ഹോബി തിരഞ്ഞെടുക്കാന്‍ കാരണം എന്തെന്നാല്‍ അമ്മായിന്റെ   മകളുടെ കല്യാണത്തിന് പോയപ്പോള്‍ അവരുടെ തൊട്ടടുത്ത വീട്ടിന്റെ മുറ്റത്ത്‌ വിരിഞ്ഞു  നില്‍ക്കുന്ന കുറെ പൂച്ചെടികള്‍ കണ്ടു ., മണവാട്ടി പെണ്ണിനെ ക്കാളും  അന്ന് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടത് ആ വീടിന്‍റെ മുറ്റം ആയിരുന്നു ..  { ആ പൂന്തോട്ടം ഇപ്പോള്‍ അവിടെ ഇല്ല , ആ കല്യാണം കഴിഞ്ഞു ഒരു മാസം ആയപ്പോഴേക്കും  ചെടികള്‍ കത്തി പ്പോയി , കണ്ണ് കൊള്ളല്‍ ഏറ്റിട്ടു ആവാം  എന്നു പലരും പറയുന്ന  കേട്ടു   }

ചിത്രം 1
   അവിടുന്ന്  പ്രചോദനം കിട്ടിയിട്ടാണ്  ഞാനും വിട്ടില്‍ ഒരു കൊച്ചു ബ്രിന്ദാവന്‍ തുടങ്ങിയത് , സ്വന്തമായി  നട്ട ചെടികളൊക്കെ പൂക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ ഉണ്ടാവുന്ന ആ ഫീലിംഗ് ,നാം  നട്ട ചെടികള്‍ തളിര്‍ക്കുമ്പോള്‍  നമ്മുടെ മനസ്സും തളിര്‍ക്കും എന്നു പറയുന്നത് എത്ര ശരിയാണ്  ,   അതില്‍ എന്‍റെ പ്രിയപ്പെട്ട പൂവ് "സീനിയ " ആയിരുന്നു ..നിങ്ങള്‍ക്കു ആ പൂവ് അറിയുമായിരിക്കും  {ചിത്രം 1 } . .. ഏകദേശ കണക്കു പറഞ്ഞാല്‍ ഒരു 10-15 പൂക്കള്‍ ഉണ്ടായിരുന്നു , എന്നും സ്കൂളില്‍  പോകുമ്പോള്‍ കണ്ണാടി നോക്കും പോലെ അവയെ നോക്കിയാണ്  പോകാറു , തിരിച്ചു വരുമ്പോഴും അവയെ ദര്‍ശിച്ചു ആണ്  വീട്ടില്‍ കയറല്‍ ..

ഇനി സീരിയസ് കാര്യത്തിലേക്ക് കടക്കാം , അന്ന് വൈകിട്ടും പതിവ് പോലെ ഞാന്‍ എന്‍റെ ചെടികളെ നോക്കി , പക്ഷെ അതില്‍ ഒരൊറ്റ പൂ പോലും ഇല്ല , കണ്ണ് തിരുമ്മി വീണ്ടും നോക്കിയിട്ടും ഇല്ല, സ്കൂളില്‍ പോയ 7 മണിക്കൂര്‍ കൊണ്ട് എന്താണ് ഈ ലോകത്ത് സംഭവിച്ചത്  ??????????? അതറിഞ്ഞിട്ടു തന്നെ കാര്യം എന്നു കരുതിയാണ്  ഉമ്മാന്റെ അടുക്കലേക്കു പോയത് ,  മനസ്സില്‍ ആണെങ്കില്‍ സങ്കടം അരിച്ചു കയറുന്നു , {പെട്ടെന്ന് സെന്‍സിറ്റിവ് ആവുന്ന പ്രകൃതമാണ് എന്റേത് } , ഉമ്മ പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ സങ്കടത്തിനോപ്പം ദേഷ്യവും വന്നു,  കദീജിതാന്റെ കൂടെ വന്ന ഒരു കുട്ടിയാണ്  അവ പറിച്ചത് എന്നു ,{ഈ കദീജ്ത്ത എന്നു പറഞ്ഞാല്‍ എന്‍റെ അനിയത്തിയെ  പ്രസവിച്ച സമയത്ത് സഹായിക്കാന്‍ നിന്ന ഒരു സ്ത്രീ  ആണ് }... ഉമ്മ ആണെങ്കില്‍  എന്‍റെ  ഫീലിംഗ് മനസ്സിലാക്കാതെ  ആ കുട്ടിയെ കുറിച്ച് വാ തോരാതെ സംസാരിക്കയാണ് , എട്ടു വയസ്സേ ഉള്ളൂ  എങ്കിലും എന്ത് മര്യാദയുള്ള കുട്ടിയാ അവള്‍ , വളരെ സ്മാര്‍ട്ട്‌ എന്നൊക്കെ  , തകര്‍ന്ന ഹൃദയവുമായി നില്‍ക്കുന്ന പാവം ഞാന്‍ അതൊക്കെ  കേള്‍ക്കാത്ത  പോലെ നടിച്ചു ,  ഉമ്മ വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു , അത് ഈ കദീജതന്റെ കെട്ടിയോനു ബോംബയില്‍ വെച്ചുണ്ടായ ബന്ധത്തില്‍ ഉള്ള കുട്ടി യാ, അതിന്റെ അമ്മ കെട്ടിയോനെയും ഇവളെയും വിട്ടു ഓടി പോയെന്നും , ഇതൊന്നും മൈന്‍ഡ് ആകാത്ത ഞാന്‍  പെട്ടെന്ന് ഒരു കാര്യം  കേട്ടപ്പോള്‍  ഷോക്കായി , 15 വയസ്സ് കഴിഞ്ഞാല്‍ അവളെ ബോംബയില്‍ വില്‍ക്കാനാണ്  അവരുടെ കെട്ടിയോന്റെ പ്ലാന്‍ എന്ന്, പ്രായപൂര്‍ത്തി ആയി വില്കുമ്പോള്‍ നല്ല ഡിമാന്റ് കിട്ടും പോലും  , ,, എരിതീയില്‍ വെള്ളം ഒഴിച്ച പോലെ ആയിരുന്നു എനിക്കാ വാക്കുകള്‍ , ആ കുട്ടിയോട് തോന്നിയ എല്ലാ ദേഷ്യവും കെട്ടു, സങ്കടവും  സഹതാപവും തോന്നി , അവളെ അറിയാണ്ട് പലതും  പറഞ്ഞു പോയതില്‍ കുറ്റബോധവും ,   ആ മനുഷ്യനെ കുറിച്ച് ഓര്‍ത്തപ്പോള്‍ ലജ്ജ തോന്നി, സ്വന്തം മകളെ കഴുകന്മാര്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറായ  അച്ഛന്‍ .. പണം അതിനാണ്  എല്ലാവരും മുന്‍‌തൂക്കം നല്‍കുന്നത്, അതിനു വേണ്ടി ഏതു താഴ്ന്ന ലവല്‍ വരെ സ്വീകരിക്കുന്നവരുണ്ട് , അവിടെ ബന്ധങ്ങള്‍ വെറും അലങ്കാരം മാത്രമാവുന്നു , വിവേചനം നശിക്കുന്നു, ..
അവളെ കുറിച്ച് പിന്നീട് ഒന്നും അറിഞ്ഞില്ല , കുറെ മാസങ്ങള്‍ക്ക് ശേഷം ഒരു ഞായറാഴ്ച  ഞാന്‍ മനോരമ പത്രം വായിക്കുകയായിരുന്നു ‍, എന്‍റെ പത്ര വായന എന്നു പറഞ്ഞാല്‍ എല്ലാം ഒന്ന്  ഓടിച്ചു വിടും, അങ്ങനെ ഓടിച്ചു വിടുന്നതിനിടയില്‍  നമ്മുടെ അടുത്ത പ്രദേശത്ത്  ഒരു ചെറിയ പെണ്‍ക്കുട്ടിയെ  പ്രായം കൂടിയ ഒരാള്‍  ബലാത്സംഗം ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു, കളിക്കുന്നതിനിടയില്‍  വെള്ളം ചോദിച്ചു പോയ വീട്ടില്‍ ഉണ്ടായ കണ്ണില്‍ ചോര ഇല്ലാത്ത ഒരാളാണ്  എട്ടു വയസ്സ് മാത്രം ഉള്ള കുട്ടിയോട് ഈ ക്രൂരത കാട്ടിയത്   , വായിച്ചു കൊണ്ടിരിക്കുന്ന എന്‍റെ അടുത്ത് അപ്പോള്‍ ഉമ്മ വന്ന്‌ പറഞ്ഞു " ആ മോള്‍ ആരാണെന്ന് അറിയോ, കദീജിത്താന്റെ കൂടെ അന്ന് വന്ന കുട്ടിയാണ് അത്,   നിന്റെ സീനിയ   പറിച്ച ആ കുട്ടി  " ......................  

52 comments:

faisu madeena പറഞ്ഞു...

പാവം കുട്ടികള്‍ ..........!!!

അനീസക്ക് അവളെ രക്ഷിചൂടായിരുന്നോ ?

Aneesa പറഞ്ഞു...

ഇങ്ങനെ എത്ര എത്ര കുട്ടികള്‍ , ആരോക്കെയോ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നവര്‍

~ex-pravasini* പറഞ്ഞു...

സീനിയക്കാര്യം വേറിട്ട അനുഭവമായി മാറിയല്ലോ..അനീസ..
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്ത് ചെയ്യണമെന്നു അറിയുന്നില്ല,

സ്വപ്നസഖി പറഞ്ഞു...

നാട്ടില്‍ ഇതൊക്കെ സ്ഥിരം സംഭവങ്ങളായിക്കൊണ്ടിരിക്കുന്നു അല്ലേ?

ഇനിയും എഴുതൂ. ആശംസകള്‍

salam pottengal പറഞ്ഞു...

പൊള്ളുന്ന അനുഭവം പോസ്റ്റില്‍ പരന്നു വായനക്കാരന്റെ മനസ്സിലേക്ക് പടര്‍ന്നു. effective.

പട്ടേപ്പാടം റാംജി പറഞ്ഞു...

മനുഷ്യന്റെ മനുഷ്യത്വം നശിച്ച്ചുകൊണ്ടിരിക്കുന്നതിനു എത്രയോ ഉദാഹരണങ്ങളാണ് ഓരോ ദിവസവും നമ്മള്‍ വായിച്ച് കൊണ്ടിരിക്കുന്ന പത്രങ്ങളില്‍ കൂടി അറിയുന്നത്. മനസ്സാക്ഷി മരവിച്ച മൃഗങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍. ചെടിത്തോട്ടത്തിലൂടെ കയറി കരിഞ്ഞ പൂക്കളില്‍ ചവിട്ടി പുരത്തെക്കിരങ്ങിയത് നന്നായി.
ആശംസകള്‍.
പിന്നെ ഫോണ്ട് കളര്‍ മാറ്റുന്നത് നന്നായിരിക്കും.

MyDreams പറഞ്ഞു...

നല്ല പേര് കഥക്ക്.....നല്ല രീതിയില്‍ പറഞ്ഞു ഈ അനുഭവം
ആ കുട്ടിയടെ കുറിച്ച എന്ത് പറയാന്‍ ഇത് ഇപ്പൊ നിത്യ സംഭവം അല്ലെ

മുല്ല പറഞ്ഞു...

പത്രങ്ങളില്‍ നിറയെ ഇപ്പൊ ഇങ്ങനത്തെ സംഭവങ്ങളാണു.മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഒരു വിത്യാസവും ഇല്ല.ഇങ്ങനത്തെ ജന്തുക്കളെ കൃഷപ്രിയയുടേ അഛന്‍ ചെയ്തത് തന്നെ ചെയ്യണം.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

അനീ, ഇത് വായിച്ചപ്പോ പെട്ടന്ന് ഓര്മ വന്നത് ദേ ഇതാണ്.
ഇത്തരം ആളുകളെ ഒന്നും നോക്കാതെ തൂക്കിലേറ്റണം.

hafeez പറഞ്ഞു...

പാവം കുട്ടി. മനസ്സില്‍ ഒരു നൊമ്പരം..

Pulchaadi പറഞ്ഞു...

എന്താ പറയുക, ഒന്നും മനസ്സില്‍ വരുന്നില്ല. ഒരു നീറ്റല്‍ മാത്രം! Effective writing!!

സാബിബാവ പറഞ്ഞു...

കാലത്തിന്റെ വിക്ര്തികളില്‍ ബലിയാടുകളാകുന്ന പാവം കുഞ്ഞു ജീവനുകള്‍

റാണിപ്രിയ പറഞ്ഞു...

നല്ല പോസ്റ്റ്‌ ........

Aneesa പറഞ്ഞു...

@faisu : ഇങ്ങനെ ഒരു coment ആരെങ്കിലും ഇടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു , bt അവള്‍ക്കു അവളുടെ guardians എന്ന് പറഞ്ഞ നടക്കുന്ന ആള്‍ക്കാര്‍ ഇല്ലേ

@ex-pravasini: ഇത്തരം വാര്‍ത്തകള്‍ കൂടി കൂടി വരുന്നു


@സ്വപ്നസഖി: വിവേകമില്ലാത്ത കുറെ ആള്‍ക്കാര്‍ ഉണ്ട് ഇത് പോലെ നമ്മുടെ സമൂഹത്തില്‍


@salam pottengal :പൊള്ളുന്ന അനുഭവം ആയാണ് എനിക്കും തോന്നിയത്

@പട്ടേപ്പാടം റാംജി :ചെടിത്തോട്ടത്തിലൂടെ കയറി കരിഞ്ഞ പൂക്കളില്‍ ചവിട്ടി പുരത്തെക്കിരങ്ങിയത് നന്നായി., comment ഇഷ്ടായി ,font color മാറ്റിയിട്ടുണ്ട്

Aneesa പറഞ്ഞു...

@MyDreams : പേര് ഇഷ്ടമായോ , വേറെ ഒരു പേരും കിട്ടാഞ്ഞിട്ടു ഇട്ടതാ

@മുല്ല : സ്വന്തം അച്ഛന്‍ പോലും ഇവിടാ പണത്തിനു വേണ്ടി മകളെ ആര്കെല്ലോ വലിചെറിന്നു കൊടുക്കുന്നു ,

@ഹാപ്പി :അങ്ങനെയുള്ളവരെ തൂക്കിലേറ്റുന്ന നിയമം പാസ് ആക്കിയാല്‍ നല്ല മാറ്റം ഉണ്ടാവും

@hafeez &
, @pulchadi :നൊമ്പര പെടുതിയത്തില്‍ sorry

Aneesa പറഞ്ഞു...

@ സാബി : നിരപരാധികള്‍ , അഭിപ്രായത്തിന് നന്ദി

@റാണി : thanx

Fabi പറഞ്ഞു...

oh maa is it true!!!! ellayidathum inganokke nadakkunnundennu ennum vaayikkunnu, but ariyunna oralithu anubavamaayi parayumpol oru tharam virayal... "just shoot that kind of %#^$&& at the sight itself " ... it's a wonderful post dear ..go on all d best

love u .Tc.

ramanika പറഞ്ഞു...

മനസ്സില്‍ നിന്ന് മായാന്‍ കുറെ സമയമെടുക്കും really feel sorry & helpless.........

MINSHAD AHMED പറഞ്ഞു...

ഇതല്ലാം നാട്ടില്‍ നിത്യ സംഭവങ്‌ഹളായി മാറിയിരിക്കുന്നു. ഇതിനെതിരെ ശബ്ദിക്കാനോ വേണ്ട രൂപത്തില്‍ കൈകാര്യം ചെയ്യാനോ ആരും തയ്യാറല്ല. കാരണം ഇതിനുള്ള പോംവഴി നമ്മുടെ പഴയ പൈതൃകങ്ങളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങുക എന്നതാണ്‌. പക്ഷെ ആരും അതിന്‌ തയ്യാറല്ല. ഇന്ന്‌ മനുഷ്യന്‍ എറ്റവും ഭയപ്പെടുന്നത്‌ മനുഷ്യനെയാണ്‌.

Aneesa പറഞ്ഞു...

@ fabi ,its true..
@ramanika and
@minshad : thanx for commenting

ചെറുവാടി പറഞ്ഞു...

വല്ലാത്തൊരു വേദന നല്‍കിയ പോസ്റ്റ്‌. കൂടുതല്‍ എന്ത് പറയാന്‍ ...!

SAJAN S പറഞ്ഞു...

പാവം....

രമേശ്‌അരൂര്‍ പറഞ്ഞു...

ഈ ലോകം ഹൃദയമുള്ളവരെ ലജ്ജിപ്പിക്കുന്നു !!!

Shukoor പറഞ്ഞു...

ഇത് നടന്നതാകാതിരിക്കണേ.... ഒരു പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വില്‍ക്കുകയോ? എന്നിട്ട് അത് വില്‍ക്കാനുള്ള ഉരുപ്പടിയാനെന്നു നാട് മുഴുവന്‍ പാട്ടാക്കുകയോ? എന്നിട്ടും അയാള്‍ രണ്ടു കാലില്‍ നാട്ടില്‍ നടക്കുകയോ?! ഈ കുട്ടി തന്നെ ബലാല്‍ സംഗം ചെയ്യപ്പെടുകയും ചെയ്തുവെന്നോ. ലോകം നരകം തന്നെ.

അസീസ്‌ പറഞ്ഞു...

Really touching.

keep writing.

jazmikkutty പറഞ്ഞു...

വല്ലാത്തൊരു വേദന നല്‍കിയ പോസ്റ്റ്‌!!

Vayady പറഞ്ഞു...

പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയും സുരക്ഷിതരല്ല. കാമവെറി പൂണ്ട് നടക്കുന്ന ചെന്നായ്ക്കളാണ്‌ ചുറ്റിലും. ഈ പോസ്റ്റിനോടൊപ്പം ഉമ്മുഅമ്മാറിന്റെ ഈ കവിതയും ഞാന്‍ കൂട്ടിച്ചേര്‍‌ക്കുന്നു.

Aneesa പറഞ്ഞു...

@രേമെശേട്ടന്‍ ,
@ചെറുവടി ,
@sajan,
വന്നതിനും അഭിപ്രായത്തിനും നന്ദി
@shukoor : അതേ, ആ കുട്ടി തന്നെ ബലാല്‍സംഗം ചെയ്യപ്പെടു
@അസീസ്ക്ക: ഈ വഴി ആദ്യമായല്ലേ, വീണ്ടും വരിക
@jazmikutty : ഈ വഴി ആദ്യമായല്ലേ, വീണ്ടും വരിക

@vayady :ഉമ്മുഅമ്മാറിന്റെ കവിത വായിച്ചിരുന്നു , ഇവിടെ കൂട്ടി ചേര്‍ത്തതിനു നന്ദി

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good

Thaikaden പറഞ്ഞു...

Really touching.

കാഡ് ഉപയോക്താവ് പറഞ്ഞു...

"..വെറുതേ.." ആയില്ല. നല്ല ഒന്നാന്തരം പോസ്റ്റ്. ഞാനും ചെടികളേയും മനുഷ്യരേയും ഇഷ്ടപ്പെടുന്നു. നന്ദി. വീണ്ടും വരാം.

ഇവിടെ തിരക്കിലാണ്‌

Manoraj പറഞ്ഞു...

ഹോ.. എന്താ പറയുക അനീസ. നമ്മുടെ നാറ്റിന്റെ അവസ്ഥ കേള്‍ക്കുമ്പൊള്‍ സത്യത്തില്‍ വിഷമം തോന്നുകയാണ്.

പിന്നെ ചെറിയ ഒരു സജഷന്‍. അനീസ ഇപ്പോള്‍ പോസ്റ്റിനു ശീര്‍ഷകം കൊടുക്കുന്നത് സബ് ഹെഡിങ് എന്ന കോളത്തിലാണെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ എല്ലാ പോസ്റ്റുകളും ശീര്‍ഷകമില്ലാതെ എന്ന രീതിയിലാണ് വരുന്നത് എന്നും എനിക്ക് തോന്നി. ഇതു മുന്പ് വായിച്ച ഒരു പോസ്റ്റിലും ഇങ്ങനെ കണ്ടു. മന:പൂര്‍വ്വമല്ല എന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിച്ചേക്കു

'മുല്ലപ്പൂവ് പറഞ്ഞു...

ഇനിയുമെഴുതു...
ആശംസകളോടെ,
ജോയ്സ്.

നിശാസുരഭി പറഞ്ഞു...

പാവം :(

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! പറഞ്ഞു...

ഹോ ഞാന്‍ ഇതുവഴി വന്നത് നന്നായി. മോളൂട്ടീ, ഈ ടൈറ്റില്‍ എന്നുപറയുന്ന സാധനം കൊടുക്കാന്‍ ബ്ലോഗ്ഗര്‍ ഒരു ഫീല്‍ഡ്‌ തന്നിട്ടുണ്ട്. അവിടെ വേണം അതു കൊടുക്കാന്‍. അപ്പോഴേ അതു ടൈറ്റില്‍ ആകൂ. പിന്നെ പോസ്റ്റിലെ വിഷയം. മനുഷ്യനിലെ സഹജമായ ലൈംഗികവാസനയെ ചങ്ങലയ്ക്കിടുന്ന മത-സാമൂഹിക നിയമങ്ങളാണ്‌ എല്ലാത്തിനും കാരണം. എന്താ അങ്ങനെയല്ലേ?

OAB/ഒഎബി പറഞ്ഞു...

അവരുടെ കെട്ടിയോന്റെ പ്ലാന്‍ നേരത്തെ കണ്ടറിഞ്ഞ് ചെയ്ത ഒരു ഉപകാരത്തിന്,
ആ നല്ല? തന്ത
കേസിനൊന്നും പോകാതെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുകയല്ലെ വേണ്ടിയിരുന്നത്?

സീനിയയിൽ നിന്നും 8 വയസ്സുള്ള കുട്ടിയിലേക്കും തുടർന്നുള്ള കഥ പറച്ചിലും തരക്കേടില്ല.

Aneesa പറഞ്ഞു...

പ്രദീപ്‌ പേരശ്ശന്നൂര്‍,
Thaikaden ,
കാഡ് ഉപയോക്താവ്,
Manoraj,
മുല്ലപ്പൂവ് ,
നിശാസുരഭി ,
സ്ഥലത്തെ പ്രധാന പയ്യന്‍സ് !! ,
OAB/ഒഎബി ,

നന്ദി , വീണ്ടും വരിക

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഇത് വെറുമൊരു കഥയാരിക്കട്ടെ!
അല്ലെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്തം കൂടുന്നു....

ente lokam പറഞ്ഞു...

കഥയുടെ അവസാനം ഞെട്ടിച്ചു കളഞ്ഞല്ലോ .
കഥ എന്ന് വിശ്വസ്കാന്‍ ആണ് ഇഷ്ടം.അല്ലെങ്കില്‍ തണല്‍ പറഞ്ഞത് പോലെ..എന്തോ ഒരു വിമ്മിഷ്ടം..

അജ്ഞാതന്‍ പറഞ്ഞു...

REALLY TOUCHING AND PAINFUL STORY....
SORRY...I CAN'T TELL MORE.....

Shaakki പറഞ്ഞു...

I felt so sad abt her.... how they can be cruel like this???

ഹംസ പറഞ്ഞു...

ഒരു രസത്തില്‍ വായിച്ചു വരികയായിരുന്നു ഇത്ര സീരിയസ്സായ ഒരു വിഷയമാണ് വരാന്‍ പോവുന്നത് എന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്തെങ്കിലും തമാശയിലാവും അവസാനിക്കുക എന്ന് കരുതിയ ഞാന്‍ ശരിക്കും പെട്ടന്ന് ഷോക്കായി പോയി ... അതും ഒരു അഛന്‍ .... പടച്ചോനെ ഭൂമി എന്നോ തലകീഴായി മറിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു... ഇതുപോലുള്ള ഒരു മൃഗ ജന്മത്തെ കുറിച്ച് ഞാന്‍ ഒരു കവിത പോലെ ഒരു സാധനം എഴുതിയിരുന്നു ഇവിടെ വായിക്കാം

sids പറഞ്ഞു...

നമ്മളിലെ ദയ,സ്നേഹം,സഹദാപം എന്നിവ നശിച്ചുകൊണ്ടിരിക്കുന്ന കാലം (the effect of mechanical life), ക്രൂരന്മാർ മാന്യന്മാരുടെ കുപ്പായമിട്ടു നടക്കുന്ന കാലം.. ഉണർന്നിരിക്കാം നമുക്ക്.....

Aneesa പറഞ്ഞു...

@ഇസ്മായില്‍ കുറുമ്പടി (തണല്,
@ente lokam,
കഥ ആയി വിശ്വസിക്കാനാണ് താല്പര്യമെങ്കില്‍ അങ്ങനെ ആവാം, ഇത് ഏകദേശം നാല് വര്‍ഷം മുമ്പ് നടന്നതാണ്

@priyadharshini: welcome to my blog

@shakki: thanx for being here

@ഹംസക്ക : കവിത വായിച്ചു, സത്യങ്ങള്‍ പലതും ഞെട്ടിപ്പിക്കുന്നതാണ്


@sids: നമ്മള്‍ ഉണരേണ്ടി ഇരിക്കുന്നു, നമ്മളെ ഭരിക്കുന്നവരും മുമ്പേ ഉണരെണ്ടതാണ്

HA! പറഞ്ഞു...

ഒരു വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയി....!
അപ്രതീക്ഷിതം.....അസഹനീയം.....

Aneesa പറഞ്ഞു...

@haifa : thanks yaaaar

Losing Hero... പറഞ്ഞു...

മനോഹരമായ റോസാ പ്പൂ പറിക്കാന്‍ ചെന്ന് വിരലില്‍ മുള്ളുകൊണ്ട് ചോര പൊടിഞ്ഞപോലെ... നന്നായിരിക്കുന്നു...

Aneesa പറഞ്ഞു...

@Losing Hero:comment ഇഷ്ടായി

ഫെമിന ഫറൂഖ് പറഞ്ഞു...

maamsa daahathinte raktha saakshi...

അനീസ പറഞ്ഞു...

@ഫെമിന ഫറൂഖ് :അതേ ഫെമിനാ , ur right

Ashraf Ambalathu പറഞ്ഞു...

മനുഷ്യന്‍ മൃഗത്തേക്കാള്‍ തരംതാഴുന്ന ചില സന്ദര്‍ഭങ്ങള്‍, നാം പത്ര മാധ്യമങ്ങളിലൂടെ ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നു.
നാഥന്‍ നമ്മളെ എല്ലാവരെയും രക്ഷിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം നമുക്ക്.
രചനക്ക് അഭിനന്ദനങ്ങള്‍.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ആദ്യമായാണിവിടെ.നിറങ്ങളുടെ ഭംഗി ആസ്വദിക്കുന്നതിന്നിടയില്‍ കഥയിലെ (അനുഭവം) ട്വിസ്റ്റ് ഒരു ഷോക്കായി. വിഷയത്തെപ്പറ്റി കുടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.പിന്നെ പട്ടേ പാടവും മനോരാജും മറ്റും പറഞ്ഞ പോലെ ചില പരിഷ്ക്കാരങ്ങള്‍ വരുത്തിയാല്‍ നന്നായിരിക്കും.ഫോണ്ട് തീരെ ചെറുതായിപ്പോയി. എല്ലാവരും എന്നെപ്പോലെ കണ്ണട വെക്കണമെന്നില്ല!.ചെടികളെപ്പറ്റിയും പൂന്തോട്ടത്തെപ്പറ്റിയും പറഞ്ഞു വന്നപ്പോള്‍ മുമ്പെന്റെ ഡാലിയയുടെ കിഴങ്ങ് ഒഎഉ ബന്ധു കുഴിച്ചെടുത്തതും ചെടി മൊത്തം വാടിയതുമൊക്കെ കമന്റെഴുതാന്‍ പ്ലാനിട്ടു വന്നതായിരുന്നു,എല്ലാം ഒരു നിമിഷത്തേയ്ക്ക് മറക്കേണ്ടി വന്നു.വ്യതസ്ഥമായ ഒരു ഒരു ബ്ലോഗ് അനുഭവത്തിനു എന്റെ ബ്ലോഗിലും വരണം.

 
ജാലകം