2010, ഡിസംബർ 27, തിങ്കളാഴ്‌ച

നിശ്വാസം



                        രഘുവുമായി ആ ബിസിനസ്സ്  തുടങ്ങാനായാല്‍   അതൊരു നല്ല ചുവടുവെയ്പ്പ് ആയിരിക്കും , കാലങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്ന കുറേ സ്വപ്‌നങ്ങള്‍ ഉണ്ട് , അതൊക്കെ പൂവണിയിക്കണം...


                        കുമാരന്‍ നീണ്ട ചിന്തയില്‍ മുഴുകി, സാന്ദ്രയെ വേളി കഴിച്ച സമയത്ത് തുടങ്ങിയതാണ്‌ ഈ  കച്ചവടം , വര്‍ഷമേറെ ആയെങ്കിലും  കാര്യമായിട്ടങ്ങു പച്ച പിടിച്ചില്ല , ജീവിതച്ചിലവുകള്‍ കൂടിയ ഈ സാഹചര്യത്തില്‍ താന്‍ കൊടുക്കുന്ന തുകയൊക്കെ സാന്ദ്രക്കും മക്കള്‍ക്കും തികയില്ല എന്നറിയാം ,ചിലവു ചുരുക്കാന്‍  അവള്‍ പാടു പെടുന്നുണ്ട്, പക്ഷെ ഒന്നും അവള്‍ തന്നെ  അറിയിക്കാറില്ല,ആ സ്ഥിതി മാറ്റണം , അതു കൊണ്ടാണ് രഘു തുടങ്ങുന്ന ആ പുതിയ ബിസിനസ്സിനു   ഷെയര്‍ ഇടാന്‍ തീരുമാനിച്ചത്,തന്റെ സ്വപ്ങ്ങള്‍ സാക്ഷാത്കരിക്കണം ..


                അന്ന്  അഞ്ജു സ്കൂളില്‍ നിന്നും ടൂര്‍ പോകാന്‍ പൈസക്ക്    ചോദിച്ചപ്പോള്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല  , പ്രണവ് സൈക്കിള്‍ വാങ്ങികൊടുക്കാന്‍ കുറെ കെഞ്ചിയിട്ടും താന്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നു, അപ്പോഴൊക്കെ  സാന്ദ്ര അവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു തന്റെ പ്രാരാബ്ധങ്ങളെ കുറിച്ച്, അങ്ങനെ എത്ര ആശകള്‍ അവരും സാന്ദ്രയും കുഴിച്ചു മൂടിയിരിക്കുന്നു , ചുറ്റുമുള്ളവരുടെ ജീവിതങ്ങള്‍ ഓരോ പടികള്‍ കയറുമ്പോഴും താന്‍  വെറും  സാക്ഷി മാത്രമായി നില്‍ക്കേണ്ടി വന്നു. 


             ഇപ്പോള്‍ ഒരുപാട് വൈകിയിരിക്കുന്നു, ഇനിയും താമസിച്ചു കൂടാ ,അവരുടെ ആശകള്‍ നിറവേറ്റണം, സാന്ദ്ര തനിക്കു വേണ്ടി ഒരുപാട് സഹിച്ചിരിക്കുന്നു , അവളെയും ഒരു രാജ്ഞിയെ പോലെ  വാഴിക്കണം . അയാളുടെ കണ്ണുകള്‍ നിറഞ്ഞു ..... 


                    കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ അവിടെ കുറെ മാറ്റങ്ങള്‍ കണ്ടിരുന്നു , സാന്ദ്ര വിലപിടിപ്പുള്ള പട്ടു സാരി വാങ്ങിയിരിക്കുന്നു , മക്കള്‍ക്കും അതു പോലെ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍  വാങ്ങി കൊടുത്തിരിക്കുന്നു . അവളുടെ വിരളില്‍ ഒരു സ്വര്‍ണ്ണ മോതിരവും കണ്ടു , താന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അതൊരു കുറി വെക്കുന്നുണ്ട്, ഇത്തവണ അവള്‍ക്കാണ് നറുക്ക് വീണതെന്നും , ഇത്ര മാത്രം തുക അവള്‍ നിക്ഷേപിച്ചു കാണുമോ എന്നോര്‍ത്ത് അയാള്‍ അതിശയിച്ചിരുന്നു .


              സാന്ദ്രയെയും മക്കളെയും വല്ലാതെ ഓര്‍മ വരുന്നു , പത്തു ദിവസം ഇനിയും കാത്തിരിക്കാന്‍ വയ്യ, അയാള്‍ അപ്പോള്‍ തന്നെ വീട്ടിലേക്കു തിരിച്ചു.  അവിടെ എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു  . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അവിടമാകെ നിലാവെളിച്ചം പരന്നിരുന്നു.


            അസമയത്ത്  വാതില്‍ കൊട്ടി സാന്ദ്ര പേടിക്കേണ്ട എന്ന് കരുതി കുമാരന്‍  പുറത്തുള്ള ചാരു കസേരയില്‍  ഇരുന്നു ,അല്പം മയങ്ങി പോയെങ്കിലും വാതില്‍  തുറക്കുന്ന ശബ്ദം കേട്ടയാള്‍ ഞെട്ടി , തന്റെ വീട്ടിന്റെ ഉള്ളില്‍ നിന്നും തികച്ചും അജ്ഞാതമായ ഒരാള്‍ പുറത്തേക്കു വരുന്നു, അയാളെ അനുഘമിച്ചു സാന്ദ്രയും, ആ അജ്ഞാതന്‍  പോക്കറ്റില്‍ നിന്നും നോട്ട് കള്‍ എടുത്തു സാന്ദ്രയ്ക്ക്  കൊടുക്കുന്നത് ആ നിലാവെളിച്ചത്തില്‍ അയാള്‍ക്ക് കാണാമായിരുന്നു ,അതു കണ്ടപ്പോള്‍  കുമാരന്റെ മനസ്സില്‍ സാന്ദ്രയുടെ  പട്ടു സാരിയും സ്വര്‍ണ മോതിരവും അല്‍പ്പ നിമിഷത്തേക്കു മിന്നി മാഞ്ഞു...............
                                             
                                        * ശുഭം *

34 comments:

അനീസ പറഞ്ഞു...

ചെറുകഥയില്‍ ഇതെന്റെ ആദ്യ പരീക്ഷണം ആണ് , അതു കൊണ്ട് തന്നെ ഒത്തിരി പേടിച്ചിട്ടാണ് ഈ പോസ്റ്റ്‌ ഇട്ടതു, ഇനി വായനക്കാരെ നിങ്ങളാണ് അഭിപ്രായം പറയേണ്ടത്, ഇതിലുള്ള പോരായ്മകള്‍ ഒക്കെ അറിയിക്കുമല്ലോ, " ഒന്ന് പോടീ, ചെറുകഥയെ പറയിപ്പിക്കാന്‍ ഓരോ പോസ്റ്റ്‌ ഇടും " ഇങ്ങനയാണ്‌ അഭിപ്രായം എങ്കിലും പറയാം കേട്ടോ ,എന്നിട്ട് വേണം ഇനി അടുത്ത പരീക്ഷണം നടത്തണോ എന്ന് തീരുമാനിക്കാന്‍ ,

എന്‍.ബി.സുരേഷ് പറഞ്ഞു...

അനീസ, ചെറുകഥയിലെ ആദ്യ പരീക്ഷണമായ സ്ഥിതിക്ക് കുറച്ചുകൂടി കരുതലോടെ തുടങ്ങണമായിരുന്നു. ബ്ലോഗിൽ നാം തന്നെ എഴുത്തുകാരും എഡിറ്ററും പബ്ലിഷറുമൊക്കെയായതുകൊണ്ട് ഒരു ആശയം ഉള്ളിൽ വന്നാൽ എഴുതാൻ ഒരു തിടുക്കം വരും. ഇവിടെയും അതുണ്ട്.

അനീസ കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിനു യാതൊരു പുതുമയുമില്ല. ഇത്തരം വഞ്ചിക്കപ്പെടുന്ന ഭർത്താക്കന്മാരെയും ഭാര്യമാരെയും മലയാളസാഹിത്യം ദശകങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. ബ്ലോഗ്ഗിൽ തന്നെ എണ്ണിയാലൊടുങ്ങാത്ത കഥകൾ ഇത്തരം പ്രമേയത്തിൽ വന്നിട്ടുണ്ട്.

പിന്നെ നമുക്ക് ചെയ്യാവുന്നതിൽ കഥ പറയുന്നതിൽ പുതുമ ഉണ്ടാക്കുക എന്നതാണ്. ഇവിടെ അതുമില്ല. കഥയുടെ തുടക്കം തന്നെ എത്രയോ പഴഞ്ചൻ രീതിയിലാണ്. മാത്രമല്ല ഫുൾസ്റ്റോപ്പ് ഇടേണ്ടയിടങ്ങളിലെല്ലാം കോമ ഉപയോഗിച്ചിരിക്കുന്നു.

കഥ അനീസ കൈയിൽ വഴങ്ങും. വിഷയത്തിലും പറച്ചിലിലും നല്ല ഹോം വർക്കുകൾ നടത്തിയാൽ. ജീവിതത്തിൽ നിന്നും നല്ല പ്രമേയങ്ങൾ സ്വീകരിക്കൂ. സാഹിത്യത്തിലുണ്ടായിട്ടുള്ള നല്ല ചെരുകഥകൾ ആഴത്തിൽ വായിക്കൂ.

ഭാവിക്കായി ഭാവുകങ്ങൾ.

sreee പറഞ്ഞു...

നന്നായിട്ടുണ്ടു. പരീക്ഷണം വിജയിച്ച നിലയ്ക്കു തുടർന്നു കൂടെ?

പട്ടേപ്പാടം റാംജി പറഞ്ഞു...

പരീക്ഷണങ്ങള്‍ നടക്കട്ടെ.
ആശംസകള്‍.

ഹംസ പറഞ്ഞു...

ചെറുകഥ കുഴപ്പമൊന്നുമില്ല... ശ്രമം ഇനിയും നടത്തണം ....
വഞ്ചിക്കപ്പെടുന്ന ഒരു ഭര്‍ത്താവിന്‍റെ ചെറുകഥ ഞാന്‍ ഇവിടെ
എഴുതിയിരുന്നു വായിക്കണം

A പറഞ്ഞു...

എത്ര വലിയ എഴുത്തുകാരും ആദ്യം എഴുതുമ്പോള്‍ confusion ഉണ്ടാവും. എം ടി ക്കുപ്പോലും ഇതുണ്ടായിട്ടുണ്ട്. കഥ നന്നായിരിക്കുന്നു. തുടരുക.

സാബിബാവ പറഞ്ഞു...

കഥ അവതരിപ്പിച്ച രീതി എനിക്കിഷ്ട്ടമായി വിഷയവും
ഇനിയും തുടരുക എഴുത്തി എഴുതി തെളിയണം നമ്മള്‍

സുരേഷ് സാറിന്റെ വിലയിരുത്തല്‍ നല്ലതായി നമുക്ക് ഒരു ഗുണ പാഠം

Elayoden പറഞ്ഞു...

വിലയിരുത്താന്‍ എനിക്കറിവില്ല. അറിയാവുന്നവരുടെ ചൂണ്ടു പലകകള്‍ ശരിയാം വണ്ണം ഉപയോഗിക്കുക. രംജി പറഞ്ഞത്‌ പോലെ വലിയ എഴുത്തുകാര്‍ക്ക് വരെ ഈ സന്ദേഹം ഉണ്ടായിട്ടുണ്ട് എന്നാണല്ലോ. തുടര്‍ച്ചയായി എഴുതുക. പോരായ്മകള്‍ താനേ മാറി മുന്നോട്ട് പോകാനാവും.
പുതുവത്സരാശംസകളോടെ, ഇനിയും വരാം..

വേണുഗോപാല്‍ ജീ പറഞ്ഞു...

പരീക്ഷണം തരക്കേടീല്ലാ‍ അനീസാ... നായിക എന്താ ഈ ഒരു തൊഴിൽ മാത്രം ചെയ്യാൻ തയാറയതു??

അനീസ പറഞ്ഞു...

@എന്‍.ബി.സുരേഷ് : നന്ദി മാഷേ വിശധമായ ഒരു വിലയിരുത്തലിനു, പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം , കുറേ try ചെയെണ്ടിയിരിക്കുന്നു , അടുത്ത പരീക്ഷനതിന്റെയും പോരായ്മകള്‍ പറയുമല്ലോ,

@sree : തുടരണം, എന്നാലും ഒരു പേടി , കുറേ വഴങ്ങാന്‍ ഉണ്ട്,

@പട്ടേപ്പാടം റാംജി :പോര്യ്മകള്‍ അറിയിക്കുക

@ഹംസ ക്ക :, ശ്രമികുന്നുണ്ട് ,പോര്യ്മകള്‍ അറിയിക്കുക

അനീസ പറഞ്ഞു...

സാബി : നന്ദി സാബി, ശ്രമിക്കുന്നുണ്ട്

@salam :thanks for d comment and encouragement

@elayoden:അങ്ങനെ പ്രതീക്ഷിക്കുന്നു ,പുതുവല്സര ആശംസകള്‍ എന്റെയും വക

@വേണുഗോപാല്‍ ജീ: നായികാ യ്ക്ക് ഇനിയും മുന്നോട്ട് പോകാന്‍ ഭര്‍ത്താവിന്റെ വരുമാനം മാത്രം മതി ആകില്ല എന്ന് തോന്നി കാണും

വേണുഗോപാല്‍ ജീ പറഞ്ഞു...

അല്ലാ അനീസാ... ഈ മാംസവിൽ‌പ്പനക്കു അവളെന്തിനു മുതിർന്നു..?? വേറേ എന്തെല്ലാം മാന്യമായ തൊഴിലിനു അവർക്കു പോകാമായിരുന്നു? ഈ കഥയിൽ ആർക്കാണു നെഗറ്റീവ് റോൾ??

അനീസ പറഞ്ഞു...

@വേണുഗോപാല്‍ ജീ : പണ്ടാരോ പറഞ്ഞിട്ടില്ലേ "ഗഥ" യില്‍ ചോദ്യമില്ല

faisu madeena പറഞ്ഞു...

aneesa ...കുഴപ്പമില്ല ..പിന്നെ പുതുമയുള്ള വിഷയം ആണെങ്കില്‍ എഴുത്ത് ഒരു പ്രശ്നമല്ല..

നടക്കട്ടെ ..

വേണുഗോപാല്‍ ജീ പറഞ്ഞു...

എന്നാൽ ഈ ഗഥയിൽ എനിക്കു ചൊദ്യം ഒന്നും ഇല്ലാ.... തീർന്നില്ലെ... :D

Unknown പറഞ്ഞു...

ആദ്യ പരീക്ഷണം വിജയിച്ചു എന്ന് പറയാന്‍ കഴില്ല ...കാരണം ഇത് പോലെ ഒരുപാട് കഥകള്‍ അല്ല ജീവിതം നമ്മള്‍ എന്നും വായിക്കുന്നു അറിയുന്നു കാന്നുനു .

എനാലും കഥ എഴുതാന്‍ ഉള്ള ഈ ശ്രമം അത് നന്നായി ....

ഇപ്പൊ ഉള്ളവര്‍ ശ്രമിക്കുനില്ല എന്നത് ആരോ ഒരികല്‍ പറഞ്ഞു


കഥയില്‍ പുതുമ കൊണ്ട് വരാന്‍ ശ്രമിക്കു
ജീവിതം പറഞ്ഞാല്‍ കഥയാവില്ല ..അവിടെ കഥയുടെ രീതിയില്‍ പറയാം .....പിന്നെ കഥയില്‍ ജീവിതം ഉണ്ട് താനും
ആശംസകള്‍

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

കൊള്ളാം അനീ. പരീക്ഷണം എന്ന നിലയിൽ എഴുതിയ വിഷയം പഴയതാണെങ്കിലും എഴുതിയിരിക്കുന്ന രീതി കൊള്ളാം. കഥയുടെ പരിണാമഗുപ്തി ഊഹിക്കാൻ കഴിഞ്ഞു. അനീസയുടെ കഥാകാരി ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആശംസകൾ

Anil cheleri kumaran പറഞ്ഞു...

ഇനിയുമെഴുതുക.

അനീസ പറഞ്ഞു...

@faisu: പുതുമ ഉള്ള വിഷയം ഒപ്പിക്കണം
@‌ my dreams : ശ്രമിക്കുന്നുണ്ട്, തുടര്‍ന്നും അഭിപ്രായം അറിയിക്കുക
@ഹാപ്പി :താങ്ക്സ് യാര്‍

@കുമാരന്‍ | kumaran:ഓ. കെ.,താങ്ക്സ് ....

തരികിട നമ്പീശന്‍ പറഞ്ഞു...

വെറുതെ ശരിക്കും വെറുതെ ...
ഒരുപാട് കേട്ട കഥ, പിന്നെ ഒരു ഫാരിയ കാശിനു വേണ്ടി ഈ മാര്‍ഗം സ്വീകരിച്ചത് , നല്ലതിനല്ല.

കഥ ഒന്ന് കൂടെ നന്നാക്കാമായിരുന്നു. എഴുതാനുള്ള കഴിവുണ്ട് . ഇനിയും തുടരുക.

പിന്നെ ബ്ലോഗിലെ ഈ പാട്ട് ഒഴിവാകിയാല്‍ നന്നായിരിക്കും.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

അനീസാ, കഥയുടെ ആശയത്തില്‍ പുതുമയൊന്നും ഇല്ലാ എന്നതു നേരുതന്നെ എങ്കിലും ആ ആശയത്തിലെ സംഭവങ്ങള്‍ ഈ ലോകത്തു ആവര്‍ത്തിച്ചു ഉണ്ടായിക്കൊണ്ടിരുന്നാല്‍ നമുക്കും അതു തന്നെ കഥയിലൂടെ ആവര്‍ത്തിക്കേണ്ടി വരും. അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് കഥ പറയുന്ന രീതി മാറ്റി രീതിയില്‍ പുതുമ കൊണ്ട് വരുക എന്നതാണു.

ഈ കഥയില്‍ ഒരു ടെക്നിക് ഉപയോഗിക്കാം എന്നാണ്‍ എന്റെ പക്ഷം. ഭര്‍ത്താവിന്റെ കാഴ്ചപ്പാടില്‍ കൂടിയാണു ഇവിടെ അനീസാ കഥ പറഞ്ഞിരിക്കുന്നതും ആ രീതിയില്‍ പുതുമ ഇല്ലാതെ വന്നതും.കഥ ഭാര്യയുടെ കാഴ്ചപ്പാടില്‍ കൂടി അവതരിപ്പിക്കാം, വേണമെങ്കില്‍ ഒരു കുറ്റബോധവും ആത്മ പരിദേവനവും നിസ്സഹായതയും ചേരും പടി ചേര്‍ക്കാം .അതുമല്ലെങ്കില്‍ ആധുനിക രീതിയില്‍ രണ്ടു പേരുടെയും കാഴ്ചപ്പാട് ഇടകലര്‍ത്തി കഥ മുന്നോട്ടു കൊണ്ട് പോകണം, എന്നിട്ട് കഥയുടെ അവസാനം ഖണ്ഡിതമായി പറയാതെ വായനക്കാരന്റെ സങ്കല്‍പ്പത്തിലാക്കി വിട്ടേക്കണം.
ഏതായാലും അനീസാക്ക് കഥ എഴുത്തില്‍ ഭാവി ഉണ്ട്. എഴുതുക...വീണ്ടും എഴുതുക..എഴുതി പൂര്‍ത്തി ആക്കി കഴിഞ്ഞതിനു ശേഷം ഒരാഴ്ച ആ കഥ തുറന്നു നോക്കരുത് . പിന്നീട് വായിക്കുമ്പോള്‍ നമുക്ക് മറ്റൊരാളുടെ കാഴ്ച്ചപ്പാടില്‍ വായിക്കാന്‍ കഴിയും. അപ്പോള്‍ നമ്മുടെ ഉള്ളില്‍ തന്നെ കഥയുടെ അഭിപ്രായം പൊങ്ങി വരും. ഈ കഥ വായിക്കുന്ന ഒരു വായനക്കാരന്റെ അഭിപ്രായവും അതു തന്നെ ആയിരിക്കും....ആശംസകള്‍.

തരികിട നമ്പീശന്‍ പറഞ്ഞു...

തലകെട്ട് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? മനസിലായില്ല.
അതിനു കഥയുമായി വലിയ ബന്ധം ഉണ്ടെന്നു തോന്നിയില്ല.

Thommy പറഞ്ഞു...

Happy New Year

അനീസ പറഞ്ഞു...

@തരികിട നമ്പീശന്‍: പുതിയ അതിഥി ആണല്ലോ, ഇതില്‍ കുറേ തെറ്റുകളും വന്നിട്ടുണ്ട്, അടുത്തതില്‍ ശരി ആക്കാന്‍ ശ്രമിക്കാം, തലകെട്ടിന് ആലോചിച്ചാല്‍ ബന്ധം ഇല്ലാതില്ല , വളരെ നന്നായി ഇങ്ങനെ ഒരു അഭിപ്രായം തന്നത്

@sherriff kottarakara : അതു നല്ലൊരു ഐഡിയ ആണല്ലോ ശരീഫ്ക്ക , ഇത്രയും പറഞ്ഞു തന്നതിന് താങ്ക്സ്,

@thommy : thanks, happy new year to you too

Unknown പറഞ്ഞു...

പരീക്ഷണങ്ങള്‍ തുടരുക, അങ്ങിനെ ലക്ഷ്യപ്രാപ്തി നേടാം. ഭാവുകങ്ങള്‍.

Unknown പറഞ്ഞു...

എഴുതിത്തെളിയാന്‍ എല്ലാ വിധ ഭാവുകങ്ങളും...

MOIDEEN ANGADIMUGAR പറഞ്ഞു...

ഭാവിയിൽകൂടുതൽ കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ.

അനീസ പറഞ്ഞു...

@തെച്ചിക്കോടന്‍ ,
@ജുവൈരിയ സലാം ,
@~ex-pravasini*,
@moideen angadimugar ,
എല്ലാവര്‍ക്കും നന്ദി യോടൊപ്പം പുതുവത്സര ആശംസകളും നേരുന്നു ...

അസീസ്‌ പറഞ്ഞു...

എന്തായാലും ഒരു കാര്യം മനസ്സിലായി.എഴുതാനുള്ള കഴിവ് ഉണ്ട്.സധൈര്യം മുന്നോട്ടു പോകുക.
എല്ലാ വിധ ആശംസകളും.

നവവല്‍സരാശംസകള്‍

Unknown പറഞ്ഞു...

കഥ നന്നായിട്ടുണ്ട്. പറഞ്ഞതിന്റെയും അവസാനിപ്പിച്ചതിന്റെയും രീതിയിഷ്ടമായ്. പുതുമകളുള്ള പ്രമേയങ്ങള്‍ ഇനിയും മനസ്സില്‍ വിരിയട്ടെ എന്നാശംസിക്കുന്നു.

കുത്തും കോമയുമൊക്കെ പ്രയോഗിക്കുന്നത് നല്ല എഴുത്തുകാരുടെ എഴുത്ത് ശ്രദ്ധിക്കൂ, കൂടെ പുസ്തകവായന ശ്രദ്ധയോടെ ചെയ്യൂ.

ആശംസകള്‍. (നല്ല പുതുവത്സരവും നേരുന്നു)
ടെമ്പ്ലേറ്റ് നന്നായിരിക്കുന്നു കേട്ടൊ.

അനീസ പറഞ്ഞു...

@അസീസ്: നന്ദി , പുതുവത്സര ആശംസകള്‍

@നിശാസുരഭി: നന്ദി ഈ പ്രോത്സാഹനത്തിനു

ajith പറഞ്ഞു...

പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും...

കഥ വഴങ്ങും കേട്ടോ. ചെത്തിമിനുക്കി എടുത്താല്‍ ഇനിയും മനോഹരമാകും. മിസ്സ് ഡ് കോള്‍ വായിച്ചതില്പിന്നെ ഇങ്ങോട്ട് വന്നില്ല ഇതുവരെ. എന്നാലും ഒരഭിപ്രായം കിടക്കട്ടെ. പിന്നെ എപ്പോഴെങ്കിലും അനീസ ഇവിടെ വരുമ്പോള്‍ ഈ അഭിപ്രായവും വരവ് വച്ചേക്കണം.

അനീസ പറഞ്ഞു...

വരവ് വെച്ചേ,.... നടക്കാന്‍ പടിക്കുന്നത്തെ ഉള്ളൂ

അന്ന്യൻ പറഞ്ഞു...

ഇവിടെ ആരാ ഇപ്പൊ തെറ്റുകാരൻ(രി), അല്ല അങ്ങനെ ഒന്നുണ്ടോ?

 
ജാലകം