2010, ഡിസംബർ 31, വെള്ളിയാഴ്‌ച

പുതിയ മുഖം

                             


                       1.പേരിടല്‍ :


                ഞാന്‍ ആ ആദ്യം ഈ ബ്ലോഗ്‌ തുടങ്ങിയത് വെറുതെ ഒരു  രസത്തിനായിരുന്നു , അതു കൊണ്ട് തന്നെ "വെറുതേ" എന്ന പേരില്‍ തുടങ്ങി... ഇപ്പോള്‍ ഈ ഭൂലോകവുമായി വളരെ അടുത്തിരിക്കുന്നു, ഇവിടെ എനിക്ക് കിട്ടിയ എല്ലാ  സുഹൃത്തുക്കള്‍ക്കും നന്ദി പറയട്ടെ ആദ്യം  , ഇപ്പോള്‍ ഈ പോസ്റ്റിന്റെ സദുദ്ദേശം   എന്താണെന്ന് വച്ചാല്‍ ഞാന്‍ എന്‍റെ ബ്ലോഗിന്റെ പേര് മാറ്റുന്നത്  നിങ്ങളെ അറിയിക്കുക ,  പുതിയ പേര് എന്താണെന്നോ ? അതു ലാസ്റ്റ് പറയാം .?


       എന്‍റെ വീട്ടുകാര്‍ എനിക്കിട്ട പേര് എനിക്കിഷ്ടമായിരുന്നില്ല  , പക്ഷെ മാറ്റാന്‍ കഴിയില്ലല്ലോ , ഒരു കുട്ടി വലുതായി അവന്‍റെ ഇഷ്ടത്തിന് അവന്‍ തന്നെ പേര് ഇടുക, ഇതാണെന്റെ അഭിപ്രായത്തില്‍  നല്ലത്. എന്‍റെ ബ്ലോഗിനെങ്കിലും ആ ഭാഗ്യം ഉണ്ടാവട്ടെ . അതാണ് പേര് മാറ്റുന്നത് ...


       എന്ത്?????/ പേരിടല്‍ നടത്തിയിട്ട് ചോക്ലേറ്റ്  ഒന്നും കിട്ടിയില്ലെന്നോ???????? എടുത്തോളൂ  , പക്ഷെ ഒരു കാര്യം ആരും ഒന്നില്‍  കൂടുതല്‍ എടുക്കരുത് ...ചോക്ലേറ്റ് നു ഒക്കെ എന്താ വില .....

      
ബ്ലോഗിന്റെ പുതിയ പേര് "നിറങ്ങളുടെ ലോകത്ത് "


കടപ്പാട് : 


 ഹാപ്പി ബാച്ചിലേഴ്സ്
                  2.പുതുവത്സര  ആശംസകള്‍  

           പ്രിയ കൂട്ടുകാരെ, കഴിഞ്ഞ പുതുവത്സരത്തില്‍ , നിങ്ങളൊക്കെ എനിക്ക്  തികച്ചും അജ്ഞാതമായിരുന്നു  , അടുത്ത പുതുവല്സരത്തിലും നാമൊക്കെ ഇവിടെ തന്നെ ഉണ്ടാകുമോ എന്നൊന്നും പറയാന്‍ കഴിയില്ല, ഇവിടെ തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം {ഇന്‍ശാ അല്ലാഹ്}......


             പലരും ന്യൂ ഇയര്‍ റിസൊലൂഷന്‍   ഒക്കെ എടുക്കുന്ന കാണാം , ഞാന്‍ ഇങ്ങനെയൊന്നും എടുക്കാറില്ല, നമ്മള്‍ക്ക് മാറാന്‍ തോന്നിയാല്‍ ന്യൂ ഇയര്‍ വരെ വെയിറ്റ് ചെയുന്നതെന്തിനാ  .. ? നിങ്ങളൊക്കെ എന്ത് തീരുമാനമാ  എടുത്തേ ? നിങ്ങള്‍ എല്ലാര്‍ക്കും നല്ല ഒരു റിസൊലൂഷന്‍  ഞാന്‍ പറയാം   മാസത്തില്‍ എല്ലാ ആഴ്ചയും ഈ  ബ്ലോഗ്‌ വായിക്കും എന്ന് തീരുമാനിക്കുക ... 
          ഓവര്‍ ആക്കുന്നില്ല , എലാവര്‍ക്കും  എന്‍റെ പുതുവത്സര ആശംസകള്‍ ..... 


      37 comments:

നിശാസുരഭി പറഞ്ഞു...

പേരു മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല കേട്ടൊ.
എന്തായാലും ബ്ലോഗ് മുതലാലിയുടെ അവകാശമല്ലേ അത്..

പുതിയ പേരിനു ആശംസകള്‍
പുതുവത്സരാശംസകളോടെ..

നിശാസുരഭി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
~ex-pravasini* പറഞ്ഞു...

പേരൊക്കെ കൊള്ളാം,,
പക്ഷെ പേര് മാറ്റുമ്പോള്‍ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്,,
ചുരുങ്ങിയത്‌ ഒരു പോത്തിനെയെങ്കിലും
അറുത്ത്‌ ബിരിയാണി വെച്ച് ബ്ലോഗര്‍മാര്‍ക്ക് നല്‍കണം,,,

ഇതെന്താ..ഓസിനു ഒരു പേര് മാറ്റലോ...

അനീസ എന്നപേര് നല്ലതല്ലേ,,കേള്‍ക്കാനും നന്ന്,അര്‍ത്ഥവും കൊള്ളാം..

salam pottengal പറഞ്ഞു...

ഞാനും വെറുതെ എന്ന് കരുതിയാണ് അനീസയുടെ ബ്ലോഗില്‍ കയറിയത്. വന്നത് വേരുതെയായില്ലെന്നു കണ്ടു വീണ്ടും വരുന്നു. happy new year.

റാണിപ്രിയ പറഞ്ഞു...

പേരിടലിനു പാര്‍ട്ടി വേണം 'പെരു മാറ്റലിനോ'? നല്ല പേരാണ് ‌ കേട്ടോ. പുതു വര്‍ഷത്തില്‍ തന്നെ ആ ചടങ്ങ് നടത്തിയത് നന്നായി...
ഒന്നും 'വെറുതെ' ആവില്ല... പുതുവത്സരാശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

പേര് ചോദിക്കുന്നില്ല ഞാന്‍ സോദരീ .
അല്ലെങ്കില്‍തന്നെ ഒരു പേരിലെന്തിരിക്കുന്നു!

moideen angadimugar പറഞ്ഞു...

ഏതായാലും പുതിയ പേരിടുമ്പോൾ ചെലവുണ്ട്.ഒരു ചോക്ലേറ്റിൽ ഒതുക്കണ്ട.
ആശംസകൾ

faisu madeena പറഞ്ഞു...

നാളെയുടെ കാല്‍ വെപ്പില്‍
നന്മയുടെ തിരിനാളം
പാരില്‍ തെളിഞ്ഞും
സ്നേഹത്തിന്‍ സുഗന്ധം
മനസ്സില്‍ പൊതിഞ്ഞും

വരവേല്‍ക്കാം കയ്കോര്‍ത്തു
നവവര്‍ഷത്തെ നമുക്കൊന്നായി.

ramanika പറഞ്ഞു...

രണ്ടായിരത്തി പതിനൊന്നു വെറുതെ ആകാതെ താങ്കളുടെ ലോകത്തില്‍ നിറങ്ങള്‍ പകരട്ടെപിന്നെ ഞാന്‍ രണ്ടു ചോക്ലൈറ്റ് എടുത്തു
ഒന്ന് പേരിടലിനു
അടുത്തത്‌ പുതു വര്‍ഷത്തിനു
പുതുവത്സരാശംസകളോടെ..

Shukoor പറഞ്ഞു...

വരും കാലം നിറങ്ങളുടെ ലോകത്ത്‌ വിരാജിക്കട്ടെ.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

2008-ല്‍ തുടങ്ങിയ ബ്ലോഗിന്റെ പേര്
ഇപ്പോള്‍ മാറ്റുന്നതില്‍ യുക്തിഭംഗമുണ്ട്.
ബൂലോകത്തെ ഒരു നല്ല ബ്ലോഗാണിതെന്നു
വെറുതേ പറയുകയല്ല.ആണു്.

ഹംസ പറഞ്ഞു...

നല്ല പേര്...

പുതുവത്സരാശംസകള്‍ :)

സ്വപ്നസഖി പറഞ്ഞു...

പേരിടല്‍ ചടങ്ങിനു വൈകിയാണെത്തിയതെങ്കിലും, പേരെനിക്കിഷ്ട്ടായി. പുതുവത്സരാശംസകള്‍

മുല്ല പറഞ്ഞു...

എന്റേം വക ഒരു തേങ്ങ.പേരിടലിനു.
പിന്നെ ഇവിടെ കേറിയത് വെറുതെ ആയില്ല.ഫൈസൂന്റെ ഒരു കവിത വായിച്ചു.വാഹ്.
പുതുവത്സരാസംസകള്‍ സുഹൃത്തെ..

വേണുഗോപാല്‍ ജീ പറഞ്ഞു...

ഇതും നല്ല പേര് തന്നെ.... പുതുവത്സരാശംസകള്‍......

ചെറുവാടി പറഞ്ഞു...

പേരിടലിനും പുതുവര്‍ഷത്തിനും എല്ലാം കൂടി ഒരു ചോക്ക്ലെറ്റില്‍ ഒതുക്കിയതുകൊണ്ടു രണ്ടിനും കൂടെ ഒരു ആശംസ മതി.
പുതിയ പേരില്‍ പുതിയ വര്‍ണ്ണകൂട്ടുകളുമായി പുതിയ വര്‍ഷത്തില്‍ അനീസ ബൂലോകത്തില്‍ നിറയട്ടെ.
ആശംസകള്‍

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

പുതുവത്സരാശംസകള്‍.

സലീം ഇ.പി. പറഞ്ഞു...

വെറുതെ പേര് മാറ്റിയത് ഇപ്പൊ വെറുതെ ആയെന്നു തോന്നുന്നുണ്ടോ...ഞാന്‍ വെറുതെ പറഞ്ഞതാണേ..
പുതു വത്സരാശംസകള്‍...!

elayoden പറഞ്ഞു...

പുതു വര്‍ഷത്തില്‍ പുതു നിറങ്ങളുടെ ലോകത്തേയ്ക്ക് പുത്തന്‍ കാല്‍ നിറകുടം സ്വഗതം..

Naushu പറഞ്ഞു...

നല്ല പേര് തന്നെ....

മിസിരിയനിസാര്‍ പറഞ്ഞു...

"നിറങ്ങളുടെ ലോകത്ത് "
ഇന്ന് മുതല്‍ ഞാനും ഉണ്ടാകും......ന്യൂ ഇയര്‍ ഗ്രീടിങ്ങ്സ്

അസീസ്‌ പറഞ്ഞു...

പുതുവത്സരാശംസകള്‍...!

SONY.M.M. പറഞ്ഞു...

വെറുതേ ഈ പെരുമാറ്റം എന്നറിയുമ്പോള്‍
വെറുതേ പേരുമാറ്റാന്‍ മോഹം

പഴയ പേരും പുതിയ പേരും കൊള്ളാം

ചൊക്ലറ്റ് കൊള്ളാം ട്ടോ

അനീസ പറഞ്ഞു...

@നിശാസുരഭി: സുരഭി , ആശംസകള്‍ക്ക് നന്ദി, പുതിയ പേര് മാത്രം കണ്ടിട്ട് പോകരുതേ, പുതിയ പോസ്റ്റ്‌ ഇട്ടാലും വരിക


@~ex-pravasini* : ബിരിയാണി ഒക്കെ വെച്ച് തരാം ഉള്ളിയും തക്കാളിയും സംഭാവനചെയ്യാന്‍ റെഡി ആണെങ്കില്‍ , പൊള്ളുന്ന വില യല്ലേ ഇത്താ..........


@salam pottengal:വീണ്ടും തീര്‍ച്ചയായും വരിക, വെറുതേ യില്‍ അല്ല , നിറങ്ങളുടെ ലോകത്തേക്ക്


@റാണിപ്രിയ :ചടങ്ങ് എന്നൊന്നും പറയല്ലേ റാണി, പിന്നെ പലരും പാര്‍ട്ടി തരണം എന്ന് പറഞ്ഞു പിറകെ കൂടും , പേര് ഇഷ്ടമായതില്‍ നന്ദി,


@ഇസ്മായില്‍ കുറുമ്പടി :പേരിലോന്നും ഇരിക്കുന്നില്ല എന്നത് ശരിയാ ഹംസക്ക,.? കണ്ടോ പേര് മാറ്റി വിളിച്ചപ്പോള്‍ മുഖഭാവം മാറിയത്, പേരില്‍ കാര്യമുണ്ട് ഇസ്മായില്‍ ക്ക


@moiden angadimugar:ഒരു ചോക്ലേറ്റില്‍ ഒതുക്കുന്നില്ല, ഒരെണ്ണം കൂടി അധികം എടുത്തോ, ആരും അറിയണ്ട '


@faisu madeena :നല്ല മൂഡില്‍ ആണെന്നല്ലോ ഫൈസു, കിടിലന്‍ കവിത ഒക്കെ

അനീസ പറഞ്ഞു...

@ramanika :ഒരു choclate എടുത്തോ പറഞ്ഞപ്പോള്‍ രണ്ടെണ്ണം എടുത്തു അല്ലേ, ഞാന്‍ രണ്ടെണ്ണം എടുത്തോ പറഞ്ഞെങ്കില്‍ ആ പ്ലേറ്റ് കാലി ആക്കി കാണുമല്ലോ


@shukoor :നിറങ്ങളുടെ ലോകത്തിലേക്ക്‌ സ്വാഗതം ചെയുന്നു, വരിക ഇനിയും


@ജയിംസ് സണ്ണി പാറ്റൂര്‍: 2008 ലാണ് തുടങ്ങിയതെങ്കിലും അത്ര സജിവമായിരുന്നില്ല , പൊടി പിടിച്ചു കിടന്നതാണ് , ഒന്ന് വൃത്തി ആക്കിയപ്പോള്‍ പേരും മാറ്റി


@ഹംസ :ഇക്കാ , പേര് ഇഷ്ട്ടമായതിനു നന്ദി

@സ്വപ്നസഖി : പേര് ഇഷ്ട്ടമായതിനു നന്ദി ,
സഖി എന്തെ വൈകിയേ,വല്ല പരദൂഷണ അന്വേഷ പരീക്ഷണങ്ങളിലും ഏര്‍പ്പെട്ടു കാണും അല്ലേ , അതൊക്കെ കൊള്ളാം പക്ഷെ ഇവിടെ വരാന്‍ മറക്കരുത്


@മുല്ല: അതേ മുല്ലേ , ഫൈസുന്റെ കിടിലന്‍ കവിത കണ്ടു ഞാനും ഞെട്ടി , വീണ്ടും വരുമല്ലോ

@ഹംസ :ഇക്കാ , പേര് ഇഷ്ട്ടമായതിനു നന്ദി

അനീസ പറഞ്ഞു...

@വേണുഗോപാല്‍ ജീ:സന്തോഷം പേര് ഇഷ്ട്ടമായി എന്നറിഞ്ഞതില്‍, പോസ്റ്റും ഇഷ്ട്ടമാവുമെന്നു പ്രതീക്ഷിക്കുന്നു

@ചെറുവാടി :രണ്ടിനും കൂടി ഒരു ആശംസ തന്ന സ്ഥിതിക്ക് ചെറുവാടി ക്ക് പകുതി choclate മാത്രെ തരൂ


@സിബു നൂറനാട് : കല്യാണ ആശംസകള്‍, പ്രിയതമയെയും കൂട്ടി നിറങ്ങളുടെ ലോകത്തേക്കും വരുമല്ലോ , വരയും വരിയും മാത്രം പോര ഇങ്ങോട്ടും വരാന്‍ പറ


@സലീം ഇ.പി. :വെറുതേ പേര് മാറിയത് വെറുതേ ആയി എന്ന് ഇപ്പോള്‍ തോന്നുന്നില്ല, ഞാന്‍ വെറുതേ പറഞ്ഞതല്ല


@elayodan :താങ്കള്‍ക്കും സ്വാഗതം , എപ്പോള്‍ വേണമെങ്കിലും വരാം , വരിക


@naushu :പോസ്റ്റും വായിക്കുമെന്ന് വിശ്വസിക്കട്ടെ
വളരെ സന്തോഷം , സ്വാഗതവും ,,,, താങ്ക്സ്
എന്റെയും ആശംസകള്‍

അനീസ പറഞ്ഞു...

@മിസിരിയനിസാര്‍ :വളരെ സന്തോഷം , വീണ്ടും കാണാം


@അസീസ്‌ : തിരിച്ചും ആശംസകള്‍


@SONY.M.M.: SONY എന്നത് നല്ല പേരാണല്ലോ മാറ്റണ്ട, നല്ല costly chocolate ആണ് , അതാ ഇത്ര ടേസ്റ്റ് ,

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നിറങ്ങളുടെ ലോകത്ത് ആദ്യമായാണു വരുന്നത്...
പുതുവത്സരാശംസകള്‍ നേരുന്നു..

Fabi പറഞ്ഞു...

nice dear... all the best

sids പറഞ്ഞു...

ആശംസകൾ............

Jishad Cronic പറഞ്ഞു...

പുതുവത്സരാശംസകള്...

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

അനീ, പുതുവത്സരാശംസകൾ. ഈ പേരുമാറ്റത്തോടൊപ്പം കിട്ടിയ ചോക്ലേറ്റ് മതിയായില്ല. എക്സ് പറഞ്ഞത് പോലെ “മിനിമം” അതെങ്കിലും തരണ്ടേ? പുതിയ പേരിനൊപ്പം പുതിയ മാറ്റങ്ങൾക്കൊപ്പം ഒരുപാട് നല്ല കഥകളും കവിതകളും തമാശകളും ചിന്തകളും ഈ നിറങ്ങളുടെ ലോകത്ത് പിറക്കട്ടെ എന്നാശംസിക്കുന്നു. സസ്നേഹം ഹാപ്പി ബാച്ചിലേഴ്സ്.

Losing Hero... പറഞ്ഞു...

അപ്പൊ കളി വിട്ട് professional ആയെന്ന് സാരം.... കൊള്ളാം... ചോക്കളേറ്റ് ഉണ്ടെന്നൊക്കെ കേട്ടു... എവിടെ? ഞാന്‍ ഒന്നും കണ്ടില്ല.

അനീസ പറഞ്ഞു...

@റിയാസ് (മിഴിനീര്‍ത്തുള്ളി):നിറങ്ങളുടെ ലോകത്ത് വീണ്ടും വരിക ,,, പ്രതീക്ഷയോടെ

@fabi :thanks dear

@sids: വീണ്ടും വരിക, thanks

@jishad chronic: newyear wishes to you too

.....

@ഹാപ്പി ബാച്ചിലേഴ്സ്: ബിരിയാണി കിട്ടിയില്ലേ ഇത് വരെ, ഞാന്‍ മറ്റേ ബാച്ചി യുടെ കയ്യില്‍ കൊടുത്ത് വിട്ടതാണല്ലോ , അവന്‍ ഒറ്റയ്ക്ക് അടിച്ചു കാണും, പിന്നെ ഉള്ളിയും തക്കളിയുമോന്നും ഇടാന്‍ പറ്റിയില്ല , പൈസ തികഞ്ഞില്ല,
എല്ലാവര്‍ക്കും choclate ല് ഒതുക്കിയതാ, പിന്നെ നിങ്ങള്‍ പേര് sponsor ചെയ്തത് കൊണ്ടാ ബിരിയാണി തന്നെ, ആരോടും പറയണ്ട

@losing hero :തല്‍ക്കാലത്തേക്ക് ഇവിടയൊക്കെ ഉണ്ടാകും , വേറൊരു profession കിട്ടുന്ന വരെ
choclate finished, u were late

ajith പറഞ്ഞു...

“വെറുതെ” എന്ന പേര്‍ നല്ല ഭംഗിയുണ്ടായിരുന്നു. വെറുതെ എന്ന വാക്ക് ഏറ്റവുമധികം കാവ്യാത്മകമായി ഉപയോഗിച്ചിരുന്ന കവി ഓ.എന്‍.വി യോട് ചോദിച്ചാലും അദ്ദേഹവും പറയും ഇതു തന്നെ. ഇനിയിപ്പൊ പറഞ്ഞിട്ടെന്താ കാര്യം? ഞാന്‍ ഫോളോ ചെയ്യുന്നു. ഇനി അനീസ പുതിയ പോസ്റ്റിടുമ്പോള്‍ അറിയാതെ വരില്ല.

അനീസ പറഞ്ഞു...

@ajith :ഇനിയും പഴയ പേരിടാന്‍ ഒക്കില്ലലോ, ഫോളോ ചെയ്തതില്‍ സന്തോഷം

അന്ന്യൻ പറഞ്ഞു...

ഹും.. നീ ആളു കൊള്ളാലോ.. നമ്പരൊക്കെ കയ്യിൽ വച്ചിരുന്നാ മതി…
ആശംസകൾ…

 
ജാലകം