2011, ജനുവരി 3, തിങ്കളാഴ്‌ച

ചുവപ്പ്

           


         കടുപ്പത്തില്‍ നല്ലൊരു ചായയും കുടിച്ചു അന്നത്തെ ദിനപത്രത്തില്‍ കണ്ണോടിക്കുകയായിരുന്നു സുരേഷ് . ജില്ലയില്‍ നടന്ന അക്രമമായിരുന്നു പ്രധാന വാര്‍ത്ത. അവനതു  ആവേശത്തോടെ വായിക്കാന്‍ തുടങ്ങി.


          "....ഇന്നലെ  നടന്ന ആക്രമത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി ജില്ല മുഴുക്കെ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു"


          "ഹൊ , അപ്പൊ ഇന്ന് കോളേജില്‍  പോകണ്ട , ഈ കണ്ണൂര്‍ജില്ലയില്‍ ജനിക്കാനായത് എന്‍റെ മഹാഭാഗ്യം " അവന്‍ അഭിമാനം കൊണ്ടു.


         "എന്താടാ നീ കോളേജില്‍  പോന്നില്ലേ ? ",  അമ്മ മീനാക്ഷി  ഉമ്മറത്തേക്ക് വന്നു.


        "ഇന്ന്  ഹര്‍ത്താലാണ് അമ്മേ , രണ്ടു പേരെ കുത്തി പോലും "


        "എന്‍റെ ഈശ്വരന്മാരേ, ഈ നാട് എന്നാണാവോ ഇനി നന്നാവല്‍" 


         അല്പം നീറ്റലോടെ അവര്‍ പത്രം വാങ്ങി.


      മീനാക്ഷി അമ്മയുടെ ഏക മകനാണ് സുരേഷ്. ഭര്‍ത്താവ് ഗോപാലന്‍ ഒരു വലിയ കച്ചവടക്കാരനും ..  .


         പ്രതീക്ഷിക്കാതെ കിട്ടിയ അവധിയുടെ സന്തോഷം പങ്കുവയ്ക്കാന്‍ സുരേഷ് സുഹൃത്തായ ശ്യാമിനെ  ഫോണ്‍  ചെയ്തു,


          "എടാ  ശ്യാമേ  , നമുക്കിന്നൊന്നു  കൂടിയാലോ ? " 


       മറുപുറത്ത് ശ്യാമിന്റെ  ശബ്ദം "അളിയോ   , ഇന്ന് ക്ലാസ്സില്ലയോ ? "


        "അപ്പോള്‍ നീ ഇതൊന്നും അറിഞ്ഞില്ലേ, രണ്ടു പേരെ കുത്തീടാ"  


          "എന്നാല്‍ നീ ഈട  വാ, നാസര്‍നെയും  വിളിക്കാ "


          ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നതായിരുന്നു പഴയ ചങ്ങാതി നാസര്‍ . വന്ന  വകയില്‍ അവനെ കൊണ്ട് ചിലവു ചെയ്യിപ്പിക്കമെന്നവര്‍ തീരുമാനിച്ചു.


        സുരേഷ് ക്ലബിലേക്ക്‌ തിരിച്ചു. അവിടെ ഒരു കൂട്ടം തന്നെ ഉണ്ട്,

    
        "സാധനം കിട്ടിയോ ചങ്ങായി  ? "        "ഉം.. കിട്ടി , എല്ലും  നാസര്‍ന്റെ വക "


         ഓരോ പെഗ്ഗും അടിച്ചു അവര്‍ നാട്ടു വിശേഷങ്ങള്‍  പറയുന്നതില്‍ മുഴുകി. 


         ടി.വി യില്‍ അക്രമവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നു ,
      
          "ഇന്ന് രണ്ടെണ്ണത്തിനെ കുത്തി , നാളെ അതിനു പകരം മറ്റേ പാര്‍ട്ടി നാലെണ്ണത്തിനെ  കുത്തും ,നാളെയും ഒരു  ഹര്‍ത്താല്‍  പ്രതീക്ഷിക്കാം" 


         "ഒരു കണക്കിന് ഈട  തന്നെ ജോലി നോക്കുന്നതാ നല്ലത്   ,ഇങ്ങനെ ഓരോ അവധി കിട്ടൂലെ  " കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞപ്പോള്‍ ബാക്കി എല്ലാവരും അതു ശരി വച്ചു.


      "ഈ നാടിനു ഇപ്പും  മാറ്റൊന്നും  ഇല്ലല്ലേ ? " നാസര്‍ന്റെ വക ആയിരുന്നു ആ ചോദ്യം.
      
     അവരുടെ സംഭാഷണങ്ങള്‍ നീണ്ടു പോയി. അതിനിടയ്ക്ക് ആരോ വാര്‍ത്താ  ചാനല്‍ മാറ്റി മ്യൂസിക്‌ ചാനല്‍ വച്ചു.പെട്ടെന്ന് സുര്ഷിന്റെ ഫോണ്‍ ശബ്ദിച്ചു . മനുവിന്റെ കോള്‍ ആയിരുന്നു ,


   "എടാ സുരേഷേ , നീ പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വാ   " 


   "എന്താട  കാര്യം "


   "അതെല്ലും  വന്നിട്ട് പറയാം "
  
    "ഇവന്റെ കെട്ടിയോള്‍ എന്താ ഇരട്ട പെറ്റാ " എന്ന് പിറുപിറുത്തു കൊണ്ടു സുരേഷ് ആശുപത്രിയിലേക്ക് തിരിച്ചു . 


       സുരേഷിനെയും കൂട്ടി മനു ചെന്നത് അത്യാഹിത വിഭാഗത്തിന്റെ മുന്നിലെക്കായിരുന്നു , അതിലേക്കു  കയറ്റുന്നത് കണ്ട രക്തത്തില്‍ പൊതിഞ്ഞ  ശരീരത്തിന് താന്‍ ജനിച്ചപ്പോഴേ കാണുന്ന മുഖമായിരുന്നു എന്ന് തിരിച്ചു അറിഞ്ഞപ്പോള്‍ സുരേഷ് ഒന്ന് ഞെട്ടി,


       "അമ്മയെ അറീക്കുന്നില്ലേ " എന്ന്  പിന്നില്‍ നിന്നും മനു ചോദിക്കുമ്പോഴും അവനു പ്രതികരണ ശേഷി ഉണ്ടായിരുന്നില്ല. 


         അപ്പോള്‍ ദൂരത്തു നിന്നും കുറച്ചു പേര്‍  പറയുന്നത്  കേട്ടു "അപ്പൊ നാളയും ഹര്‍ത്താലിന് വക ഉണ്ടല്ലേ"    
      


           


    

82 comments:

സുജിത് കയ്യൂര്‍ പറഞ്ഞു...

aashamsakal

സുജിത് കയ്യൂര്‍ പറഞ്ഞു...

aashamsakal

നിശാസുരഭി പറഞ്ഞു...

ക്ലൈമാക്സ് പ്രതീക്ഷിച്ചൂന്ന് പറഞ്ഞാല്‍ നിരാശപ്പേടേണ്ടതില്ല കേട്ടോ! അളിയന്‍ വിളി കണ്ണൂരിലും എത്തിയോ? ഹെ ഹെ ഹേ..

എഴുത്ത് തുടരൂ..
ആശംസകള്‍.

(പോസ്റ്റിലെ ഫോണ്ട് ആകെ താറുമാറായ്ക്കിടക്കണു. മോസില്ലയിലാണേ.)

നിശാസുരഭി പറഞ്ഞു...

ഇപ്പോള്‍ ഫോണ്ട് ഓകെയാണ് കേട്ടൊ..!

ഹംസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ente lokam പറഞ്ഞു...

അല്പം കൂടി ശ്രധിച്ചിരുന്നെകില്‍ ആ ക്ലൈമാക്സ്‌
മനസിലാക്കി തന്നെ കുറേക്കൂടി നന്നാക്കാമായിരുന്നു.

എന്നാലും നാം അറിയാതെ നാം ചെന്ന് എത്തിപ്പെടുന്ന അപകടങ്ങള്‍ സമൂഹത്തിന്റെ ഭാഗം ആണെന്നാ ഓര്‍മപെടുത്തല്‍
നന്നായി..ആശംസകള്‍..

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടെമ്പ്ലേറ്റ്..കണ്ണുകള്‍ക്ക്‌ strain കൊടുക്കുന്നു.

~ex-pravasini* പറഞ്ഞു...

കഥ നന്നായി,
ഫോണ്ട് ഇവിടെയും കേടുവന്നിരുന്നു,
റീസ്റ്റാര്‍ട്ട് ചെയ്തപ്പോ ശെരിയായി,

പട്ടേപ്പാടം റാംജി പറഞ്ഞു...

അനുഭവിക്കുമ്പോള്‍ സ്വയം മാറുന്ന മനുഷ്യന്‍.
അത് വരെ എല്ലാം തമാശയും സ്വന്തം സുഖത്തിന്റെ സമയം കണ്ടെത്തലും.
കഥ നന്നായി അനീസ.

ഹംസ പറഞ്ഞു...

കണ്ണൂര്‍ ജില്ലക്കാരെ സമ്പന്ധിച്ച് ഇത് വലിയ ഒരു കാര്യമാണ്.. എന്നും കുത്തും വെട്ടും എപ്പോഴും ആരുടെയും ജീവന്‍ പോവാം എന്ന അവസ്ഥ.....
കഥ നന്നായി അനീസ

salam pottengal പറഞ്ഞു...

very nice

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

പാഠം പഠിക്കാന്‍ നാം പലപ്പോഴും ഒരു പാട് വൈകിപ്പോവുന്നു!

Sabu M H പറഞ്ഞു...

അപ്പോള്‍ ദൂരത്തു നിന്നും കുറച്ചു പേര്‍ പറയുന്നത് കേട്ടു "അപ്പൊ നാളയും ഹര്‍ത്താലിന് വക ഉണ്ടല്ലേ"

ക്ളൈമാക്സ് ഏതാണ്ട് പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും, അവസാനത്തെ ഈ വരി നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.
ഇനിയും ധാരാളം എഴുതൂ

mayflowers പറഞ്ഞു...

സ്ഥിരം ഇത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ഞാനെന്താണ് പറയേണ്ടത്?
ഇനിയുള്ള തലമുറയെങ്കിലും ചോരപ്പാടുകള്‍ കാണാതെ വളര്‍ന്നു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സിദ്ധീക്ക.. പറഞ്ഞു...

ഒരിക്കലും നാം മനസ്സിലാക്കാത്ത കാര്യങ്ങളില്‍ ഒന്ന് , ആശംസകള്‍ ..

MyDreams പറഞ്ഞു...

അപ്പോള്‍ ദൂരത്തു നിന്നും കുറച്ചു പേര്‍ പറയുന്നത് കേട്ടു "അപ്പൊ നാളയും ഹര്‍ത്താലിന് വക ഉണ്ടല്ലേ"

ഇതാണ് ഓരോ കന്നൂരുകാരന്റെയും മനസ്സില്‍ ,
ഒരു തരം നിസന്ഗത.ഒന്ന് അല്ല പത്ത് എണ്ണം മരിച്ചാലും' ഓഹോ നമ്മള്‍ ഇത് ഒക്കെ എത്ര കണ്ടതാ എന്ന് ഒരു തോന്നല്‍ '
എല്ലാത്തിനെയും വളരെ ലാഘവത്തോടെ കാണുന്ന കണ്ണൂരുകാര്‍ അവര്‍ക്ക് ഓരോ മരണവും ഓരോ ഹര്ത്താലിനു അപുറം ഒന്നും ഇല്ല
കഥ കൊള്ളാം അവസാനം ആര് മരിച്ചു എന്ന് ചെറിയ ഒരു കന്ഫുഷന്‍ ഉണ്ടാക്കുമെങ്കിലും സ്വന്തം അച്ഛനാണ് എന്ന് മരിച്ചത് എന്ന് നമ്മള്‍ അറിയാന്‍ കഥ ഒന്ന് കൂടി വായികേണ്ടി വരും.എനാലും ഒരു ചോദ്യം ബാക്കി ആവും ..അച്ഛനെ കുറിച്ച് തുടകത്തില്‍ ഒരു വാചകത്തില്‍ ഒതുക്കുന്നുവെങ്കിലും അച്ഛന്‍ എങ്ങോട്ട് പോയി എപ്പോ പോയി എന്ന് ഒന്നും കഥയില്‍ പറയുന്നില്ല .

സ്വപ്നസഖി പറഞ്ഞു...

താന്‍ ജനിപ്പോഴേ (താന്‍ ജനിച്ചപ്പോഴേ എന്നല്ലെ അനീസ ഉദ്ദേശിച്ചത്?) ഞാനൊരു കണ്ണൂര്‍ക്കാരിയാണേ...കൊല്ലല്‍ പോലും പകരത്തിനു പകരം അല്ലെ..

നന്മനിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു

jazmikkutty പറഞ്ഞു...

അനീസ,ചുരുക്കം വാക്കുകളില്‍ ആണെങ്കിലും കഥ നന്നായി അവതരിപ്പിച്ചു. കണ്നുരുകാര്‍ക്കും അലിവുള്ള ഹൃദയം ഉണ്ട്..മൈ ഡ്രീംസ് പറഞ്ഞത് പോലെ നിസ്സന്ഗത അല്ല നിസ്സഹായത ആണ്..നല്ല ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ കുറെ യൂദാസുമാരും ഉണ്ട് എന്ന് പറയാതെ വയ്യ.

മിസിരിയനിസാര്‍ പറഞ്ഞു...

കഥ നന്നായി....

Jishad Cronic പറഞ്ഞു...

നന്നായി..ആശംസകള്‍.

elayoden പറഞ്ഞു...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പഞ്ഞമില്ലാത്ത ഹര്‍ത്താലുകളും, നിര്‍ലോഭം ഒഴുകുന്ന മദ്യവും. രണ്ടും ഇവിടെ കാണിച്ചു തന്നു. കണ്ണൂരായാലും
കണ്ണൂര്‍ജില്ലയില്‍ ജനിക്കാനായത് എന്‍റെ മഹാഭാഗ്യം അതോ മഹാ നിര്‍ഭാഗ്യമോ

മുല്ല പറഞ്ഞു...

കൊല്ലുന്നവനും ചാകുന്നവനും അറിയില്ല ഞാന്‍ എന്തിനാ കൊല്ലുന്നതെന്നും ചാകുന്നതെന്നും.വിഡ്ഡികള്‍.
പിന്നെ കറുപ്പും വെളുപ്പും ടെമ്പ്ലേറ്റ് കണ്ണിനു വയ്യായ്ക ഉണ്ടാക്കുന്നു.
ആശംസകള്‍.

Naushu പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട്....
ആശംസകള്‍....

iylaserikkaran പറഞ്ഞു...

ഒരു കഥ അല്ല ഇത് നേരനുബവത്തിന്റെ അക്ഷര വരയാണ്

Jidhu Jose പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jidhu Jose പറഞ്ഞു...

ഞാനും പലപ്പോഴും നിസന്ഗതയോടെ നോക്കി നിന്നിട്ടുണ്ട്. എന്ത് ചെയ്യാം

എന്തായാലും ഈ ചിന്ത നല്ലതാണു.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

കഥ നന്നായി...

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

വായിച്ചു. നല്ല കഥ തന്നെ.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല കഥ..ക്ലൈമാക്സ് ഇത്തിരിക്കൂടി നന്നാക്കാമായിരുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

അനീസ ..കാലാനുസൃതമായ കഥയും ക്ലൈമാക്സും ...ഈ കറുത്ത പശ്ചാത്തലത്തിലെ ചെറിയ അക്ഷരങ്ങള്‍ വായനയെ ബുദ്ധിമുട്ടുള്ളതാക്കുന്നു...;(

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കണ്ണൂരിന്‍റെ അവസ്ഥയെന്തെന്ന് ഈ കഥ വിളിച്ചു പറയുന്നു..
ചിലപ്പോള്‍ ഇതിലും ഭീകരമായിരിക്കാം അവിടത്തെ അവസ്ഥയെന്നാണ് തോന്നുന്നത്.
കഥാകാരിക്ക് അഭിനന്ദനങ്ങള്‍.

Manoraj പറഞ്ഞു...

ശരിക്ക് ഞെട്ടുച്ചു കളഞ്ഞു ആ ക്ലൈമാക്സ്. കണ്ണൂര്‍ ഒരു വിഷം ശാന്തമാണിപ്പോള്‍ എന്നാണല്ലോ അറിയാന്‍ കഴിഞ്ഞത്. എനിക്ക് തെറ്റിയോ..

നന്നായെഴുതുന്നുണ്ട്. തുടരുക.

sheriffkottarakara പറഞ്ഞു...

പ്രിയ അനീസാ,
വളരെ സന്തോഷമുണ്ട്. കഴിഞ്ഞ കഥയേക്കാള്‍ വളരെ വളരെ മുമ്പിലാണ് ഈ കഥ. പുകഴ്ത്തുന്നത് തെറ്റാണ് എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. കഥയില്‍ ഭാവി ഞാന്‍ കാണുന്നു. എഴുതുക തുടര്‍ന്നും എഴുതുക.കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞത് പോലെ എഴുതി ഒരാഴ്ച തുറന്ന് വായിക്കരുതു. പിന്നീട് മറ്റാരുടെയോ കഥ വായിക്കുന്നത് പോലെ വായിക്കുമ്പോള്‍ അവശ്യം ആവശ്യമായ തിരുത്തലുകള്‍ തെളിഞ്ഞ് വരും.പിന്നീട് ഫെയറാക്കി അവതരിപ്പിക്കുക. ആശംസകള്‍.

~ex-pravasini* പറഞ്ഞു...

പൊന്നു മോളെ..അനീസാ,,
ഈ കറുപ്പും വെളുപ്പും മാറ്റീലെങ്കി ഞാനിനി ഈ വഴിക്ക് വരില്ല..
എന്‍റെ കണ്ണിന്‍റെ ആ മറ്റേ സാധനം അടിച്ചുപോയാല്‍ എന്‍റെ ബ്ലോഗെഴുത്ത് മുടങ്ങും..
ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട,,ങ്ഹൂം....

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

അനീ, നല്ല കഥ. ഏതൊരു കാര്യവും നമുക്ക് സംഭവിക്കുമ്പോഴേ അതിന്റെ ശരിക്കുമുള്ള വ്യാപ്തി മനസ്സിലാവൂ. പിന്നെ ഇത് പഴയ കണ്ണൂർ അല്ലേ? ശരിക്കും എഴുതാനുള്ള കഴിവുണ്ട്. ഇനിയും ഇനിയും എഴുതി തെളിയട്ടെ.

നിരക്ഷരൻ പറഞ്ഞു...

ഇനിയും നല്ല നല്ല കഥകളുമായി വരൂ.
പുതുവത്സരാശംസകൾ..

~ex-pravasini* പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
~ex-pravasini* പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
jayaraj പറഞ്ഞു...

നല്ല കഥ..

കുമാരന്‍ | kumaran പറഞ്ഞു...

കൊള്ളാം. നന്നായിട്ടുണ്ട്.

Villagemaan പറഞ്ഞു...

ഒരാള്‍ക്ക്‌ മറ്റൊരാളെ എങ്ങനെ കൊല്ലനാവും എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും..
ആശംസകള്‍..
പുതുവല്‍സരത്തിന്റെയും...

അസീസ്‌ പറഞ്ഞു...

കൊള്ളാം.... നല്ല കഥ..

പഞ്ചാരക്കുട്ടന്‍ പറഞ്ഞു...

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെയാ കൊണ്ടാലേ പഠിക്കൂ

വേണുഗോപാല്‍ ജീ പറഞ്ഞു...

പെട്ടെന്ന് പറഞ്ഞ ഒരു ഫീലിംഗ്.. നല്ല സന്ദേശം ഉണ്ട്....

ചെമ്മരന്‍ പറഞ്ഞു...

ആശംസകള്‍

കണ്ണൂരില്‍ എവിടെയാ ?

ഞാന്‍ വെങ്ങര മൂലക്കീല്‍

പഴയങ്ങാടിയില്‍ ആണോ ?

അവിടെ എന്റെ സുഹൃത്ത് ഉണ്ട്.

ചെമ്മരന്‍ പറഞ്ഞു...

http://chemmaran.blogspot.com/

nikukechery പറഞ്ഞു...

അവതരണത്തിൽ പുതുമയില്ലെങ്കിലും
നല്ലൊരു സന്ദേശം തരുന്നുണ്ട്.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

കണ്ണൂരുകാര്‍ കാലത്ത് എഴുനേല്ക്കുമ്പോ, ആദ്യമായി നോക്കുന്നത് കഴുത്തില്‍ തലയുണ്ടൊ എന്നാണെന്ന് കേട്ടിട്ടുണ്ട്....
നന്നായി......
ആശംസകള്‍!

MANASMM പറഞ്ഞു...

attempt kollam...but, language kurachu kude....better aakanamm..........

അലി പറഞ്ഞു...

കണ്ണൂര്‍ക്കാരുടെ കഥ!
നന്നായിരിക്കുന്നു.

jayarajmurukkumpuzha പറഞ്ഞു...

aashamsakal.....

Mr.DEEN പറഞ്ഞു...

KADHA KIDILAN AYI !!!
NICE ATTEMPT ...

Mr.DEEN പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Suresh Alwaye പറഞ്ഞു...

ente peru thanne kathapaathrathinu ittu alle ??..... read my new blogs ....ashamsakal

മുകിൽ പറഞ്ഞു...

uvvu. harthaalinu namukku panjamundaavilla.. ayalvakathu marichaalum harthaal kitiyaal nammal santhushtaraavum..

പ്രയാണ്‍ പറഞ്ഞു...

കണ്ണൂര്‍ .........:( പുതുവത്സരാശംസകള്‍ ‍)

അനീസ പറഞ്ഞു...

@സുജിത് : നന്ദി, വീണ്ടും വരിക

@നിശസുരഭി: ഫോണ്ട് ന്റെ കാര്യം ഓ.ക്കെ ആകാന്‍ പറഞ്ഞതില്‍ ഒരുപാട് നന്ദി ഉണ്ട് സുരഭി, പിന്നെ ഇനി വരുന്ന കഥയുടെ ക്ലൈമാക്സ്‌ പ്രതീക്ഷിക്കണ്ടാട്ടോ ,
അളിയന്‍ വിളി വളരെ കുറവായേ ഉള്ളൂ

@ ente lokam :ടെമ്പ്ലേറ്റ് കളര്‍ മാറ്റി ഇട്ടുണ്ട്, കണ്ണിനു strain തന്നതില്‍ ഒരു സോറി പറയുന്നു

@~ex-pravasini: ബ്ലോഗ്‌ എഴുത്ത് ഞാന്‍ മുടക്കുന്നില്ല, ഇനി മുതല്‍ ധൈര്യമായ് ഇവിടെ , വരാം , പിന്നെ സഹായിച്ചതിന് നന്ദി

@പട്ടേപ്പാടം റാംജി: അനുഭവം ഗുരു എന്നാണല്ലോ , അതേ , ഗുരു തന്നെയാണ്

@ഹംസ : ഇപ്പോള്‍ ഇതൊക്കെ വെറും നിസ്സാര കാര്യമായി മാറിയിരിക്കുന്നു ഇവടെ, വലിയ കാര്യം ആക്കുന്നില്ല ആരും

@salam potengaal : thanks ...............

@ ഇസ്മായില്‍ കുറുമ്പടി (തണല് ) :പാഠം പടിക്കുംപോഴേക്കും പലതും നഷ്ട്ടമായിട്ടുണ്ടാകും

@sabu mh :എനിക്കും ആ അവസാനത്തെ ഭാഗം തന്നെയാണ് ഇഷ്ട്ടമായത്

@mayflowers : വരും തലമുറ ഇതൊന്നും കാണാതെ വളര്‍ന്നു വരുമായിരിക്കും, ഇപ്പോള്‍ കുറേ ശാന്തമാണല്ലോ

@സിദ്ധീക്ക : മനസ്സിലാക്കണം , എല്ലാം നേരത്തെ തന്നെ മനസ്സിലാക്കണം

@my dreams : അച്ഛനെ കുറിച്ച് കുറേ എഴുതിയാല്‍ ക്ലൈമാക്സ്‌ പിടി കിട്ടി കളയോ എന്നൊരു പേടി, അതാണെ ഒറ്റ വാകില്‍ ഒതുകിയത് , പിന്നെ ഒരു മടിയും

അനീസ പറഞ്ഞു...

@സ്വപ്നസഖി: നന്ദി സഖി,അല്ല നന്ദി കളികൂട്ടുകാരി അക്ഷര തെറ്റ് മാറ്റിയിട്ടുണ്ട്, , തലശ്ശേരി എങ്ങനെ, അക്രമങ്ങള്‍ ഉണ്ടാവാറുണ്ടോ, പാനൂര്‍ ഭാഗത്താനല്ലേ കൂടുതല്‍,

@jazmikutty : യുദാസന്മാര്‍ ആണ് കൂടുതല്‍, അതാണ് കഷ്ട്ടം


@മിസിരിയനിസാര്‍ : നന്ദി സോദരാ, കമന്റിനു


@jishad : അല്ല ഈ വഴിയൊക്കെ കുറവാണല്ലോ വരവ്, വല്ലപ്പോഴും വരിക

@elayoden: നാട് ഏതായാലും സമാധാനം ഉണ്ടായാല്‍ മതി ആയിരുന്നു

@മുല്ല ; ടെമ്പ്ലേറ്റ് കളര്‍ മാറ്റി മുല്ലേ, നന്ദി

@naushu : താങ്ക്സ് കിടക്കട്ടെ

@iylaserikkaran : അനുഭവമാണല്ലോ പലപ്പോഴും കഥ ആകുന്നതു,

@ jidhu jose : നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും

@ റിയാസ് (മിഴിനീര്‍ത്തുള്ളി) : കഥ ഇഷ്ട്ടംയത്തില്‍ സന്തോഷം

അനീസ പറഞ്ഞു...

@ജയിംസ് സണ്ണി പാറ്റൂര്‍ :വായിച്ചതിനും ഇഷ്ട്ടപെട്ടതിലും സന്തോഷം

@കുസുമം ആര്‍ പുന്നപ്ര : ചേച്ചി സത്യം പറഞ്ഞാല്‍ മടി വന്നു,

@രമേശ്‌അരൂര്‍ : കറുത്ത പ്രതലത്തില്‍ ചെറിയ അക്ഷരം മാറ്റിയിട്ടുണ്ട്

@ആറങ്ങോട്ടുകര മുഹമ്മദ്‌ : എന്നാലും ഇപ്പോള്‍ കുറവുണ്ട്

@manoraj : തെറ്റിയിട്ടില്ല , ഇവിടെ ഇപ്പോള്‍ അല്പം ശാന്തമാണ്, എന്നാലും ചെറിയ ചെറിയ അക്രമങ്ങള്‍ ഉണ്ടാകാറുണ്ട്

@sheriffkottarakara : അതേ, അതേ ഐഡിയ ആണ് ഞാന്‍ ഇപ്പോള്‍ കൊണ്ടു നടക്കുന്നത്, കുറേ നാള്‍ തൊടാതെ വെച്ച, പിന്നീട് വായിക്കും

@ഹാപ്പി ബാച്ചിലേഴ്സ് : പഴയ കണ്ണൂരില്‍ കൊലപാതകമോക്കെ നിത്യ സംഭവങ്ങള്‍ ആയ്രുന്നു, എന്നാല്‍ ഇപ്പോള്‍ മാറ്റമുണ്ട്, എങ്കിലും കുഞ്ഞു കുഞ്ഞു അക്രമങ്ങള്‍ ഉണ്ട്

@നിരക്ഷരൻ : നോക്കട്ടെ, നന്ദി ആദ്യ വരവിനു

@jayaraj : welcome to my blog, thanks for ur coment

@കുമാരന്‍ | kumaran : നന്ദി ഏട്ടാ, മുക്കിലോക്കെ എന്താ വിശേഷങ്ങള്‍

@villageman : ഹി ഹി.. ആരെയും കൊല്ലാന്‍ ഓര്‍ക്കണ്ടാട്ടോ


@അസീസ്‌ : നന്ദി അസീസ്ക്ക

@പഞ്ചാരക്കുട്ടന്‍: അത് എല്ലാ കാര്യവും അങ്ങനയാ, കൊണ്ടാലേ പഠിക്കൂ, അല്ല, എവിട്യ നാട്

അനീസ പറഞ്ഞു...

@വേണുഗോപാല്‍ ജീ : വളരെ സന്തോഷം, ഞാന്‍ കരുതി ഈ കഥയിലും വല്ല ചോദ്യവും ചോദിക്കനുണ്ടാകും എന്ന്

@ചെമ്മരന്‍ ; നാട്ടുകാരാ, തുടര്‍ന്നും വരിക ഫ്രണ്ട് നെ അറിയും ശിരോമണി


@nikukechery : എല്ലാവരും പുതുമ ആണല്ലോ ആഗ്രഹിക്കുന്നത്, എന്നാലും പഴമയെ വിടാന്‍ പാടില്ലാലോ, താങ്ക്സ്


@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍: അത് പറഞ്ഞതാരായാലും സത്യമാണ്, ഹി ഹി ''

@MANASAMM: language?i used kannur slang

@അലി : കണ്ണൂര്‍ കാരുടെ മാത്രമല്ല, കേരളിയരുടെയും

@jayarajmurukkumpuzha: thanks a lot

@MR.DEEN : THANKS MR.DEEN

@SURESH ALWAYE: നല്ല കാര്യം, ഈ പേര് തന്നെ ആയതില്‍, സന്തോഷയില്ലേ ,ഇത്KANNUR സുരേഷ് ആണേ


@മുകില്‍ ; ശെരിയാണ് പറഞ്ഞത്, നന്ദി ആദ്യ വരവിനു, വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചോട്ടെ

@ പ്രയാണ്‍ ‍: തിരിച്ചും നേരുന്നു ആശംസ

ബിന്‍ഷേഖ് പറഞ്ഞു...

സ്വന്തം സഹോദരനായി കാണേണ്ട മനുഷ്യമക്കളെ ആര്‍ക്കൊക്കെയോ വേണ്ടി വെട്ടിയും കുത്തിയും കൊല്ലുന്നതും ഒന്ന് ഞെട്ടുക പോലും ചെയ്യാതെ ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ അതെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന അവസ്ഥ ആലോചിച്ചു നോക്കിയാല്‍ ഭീകരം തന്നെയല്ലേ?
അവനവന്റെ പടി കടന്നെത്തുവോളം എല്ലാം നിസ്സംഗമായി നോക്കി നില്‍ക്കാം എന്നാവാം എല്ലാവരുടെയും ചിന്ത.

കഥ നന്നായി. കാലിക പ്രസക്തം.
ചില നിസ്സാര അക്ഷരതെറ്റുകള്‍ കൂടി ശ്രദ്ധിക്കുമല്ലോ.

പ്രിയ സോദരി അനീസയ്ക്ക് എല്ലാ ഭാവുകങ്ങളും..

മറന്നു, എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി നന്ദി.

അനീസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
V P Gangadharan, Sydney പറഞ്ഞു...

There is a telling message in this story. The abruptness in the delivery of this rather grisly message marred the impact of the reader's feeling. The latter statement doesn't however take the gloss off from the story's real colour that's red, the colour of blood-"chuvappe"
All the best, Aneesa!

പള്ളിക്കരയില്‍ പറഞ്ഞു...

കണ്ണുതുറക്കാൻ വൈകുന്നവരെക്കുറിച്ചും കണ്ണിനു തിമിരം ബാധിച്ചവരെക്കുറിച്ചുമുള്ള ഇക്കഥ നന്നായി. നല്ല ആശയം.

പള്ളിക്കരയില്‍ പറഞ്ഞു...

കണ്ണുതുറക്കാൻ വൈകുന്നവരെക്കുറിച്ചും കണ്ണിനു തിമിരം ബാധിച്ചവരെക്കുറിച്ചുമുള്ള ഇക്കഥ നന്നായി. നല്ല ആശയം.

അനീസ പറഞ്ഞു...

@ബിന്‍ഷേഖ് : വിശധമായ ഒരു വിലയിരുത്തലിനു നന്ദി, ഭീകരമാണ് അവസ്ത്ത എങ്കിലും പലര്‍ക്കും ലാഘവവും ,നിയമം കാക്കുന്ന ഉധ്യോഗസ്തര്‍ പോലും എല്ലാം നിസ്സരമാകുന്നു

@VP Gangadharan, Sydney: thanks sir for ur great comment

@പള്ളിക്കരയില്‍ :ആരുടെയെങ്കിലും കണ്ണ് തുറന്നാല്‍ നന്ന് എന്നേ ആഗ്രഹം ഉള്ളൂ, കമെന്റിനു നന്ദി

(saBEen* കാവതിയോടന്‍) പറഞ്ഞു...

കണ്ണൂര്‍ എന്ത് കൊണ്ടോ കുറെ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായി .ചില മക്കള്‍ അനാഥരായി ഭാര്യമാര്‍ വിധവകാളായി മാതാപിതാക്കള്‍ക്ക് സ്നേഹ നിധികളായ മക്കളെ നഷ്ടമായി. അവിടൊക്കെയും നഷ്ടങ്ങളുടെ ബാക്കിപത്രമായി കണ്ണുനീര്‍ ചാലിട്ടു ഒഴുകുമ്പോള്‍ ചിലര്‍ അഭിമാനിച്ചു "ഞങ്ങള്‍ കണ്ണൂരുകാര്‍ ആരെയും ഭയക്കാത്തവര്‍" എന്ന്. മറ്റു ചിലര്‍ വീമ്പിളക്കി ഞങ്ങളോട് കളിക്കരുത് "ഞങ്ങള്‍ തലശേരിക്കാര്‍ തല ചേദിക്കുന്നവര്‍" എന്ന് . ഇവരുടെയൊക്കെ ഇടയില്‍ എത്രയോ
സാധുക്കളായ നല്ല മനസ്സുള്ള സ്നേഹിക്കാന്‍ മാത്രം അറിയുന്ന കണ്ണൂരുകാര്‍ ഉണ്ട് .ഇനിയും നഷ്ടങ്ങള്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത അവരോടൊപ്പം ഞാനും കണ്ണൂര് കാരന്‍ അല്ലങ്കിലും നഷ്ടങ്ങള്‍ ആഗ്രഹിക്കാത്തവനായി .....

ente lokam പറഞ്ഞു...

വെറുതെ വീണ്ടും ഒന്ന് വന്നതാണ് .
ഈ കഥയില്‍ വരുത്തിയ കൊച്ചു മാറ്റങ്ങള്‍
വളരെ നന്നായി കേട്ടോ.

അനീസ പറഞ്ഞു...

@(saBEen* കാവതിയോടന്): പ്രിയ സുഹൃത്തേ നന്ദി ഈ മനോഭാവത്തിനു ,വിശധമായ കമെന്റിലും സന്തോഷം

@ente lokam :കുഞ്ഞി കുഞ്ഞി മാറ്റം വരുത്തി, പിന്നെ കണ്ണിനെ സ്ട്രൈന്‍ ചെയ്ത ടെമ്പ്ലേറ്റ് ഉം മാറ്റി, ഒരിക്കല്‍ കൂടി വന്നതിനു ഒരിക്കല്‍ കൂടി താങ്ക്സ് പിടിച്ചോ,

Echmukutty പറഞ്ഞു...

മരണത്തിന്റെ നിറം ചുവപ്പാണോ?

അനീസ പറഞ്ഞു...

@Echmukutty :മരണത്തിനു നിറം ഉണ്ടോ ? അറിയില്ല, എന്നാല്‍ രക്തത്തിന്റെ നിറം ചുവപ്പാണ്,

ajith പറഞ്ഞു...

വിരല്‍ മുറിഞ്ഞ് ചോര പൊടിക്കുന്നത് കാണുമ്പോള്‍ മുട്ടുകാല്‍ വിറയ്ക്കും എനിക്ക് (എന്നെ ഡോക്ടറാക്കണമെന്നായിരുന്നു എന്റെ വീട്ടുകാരുടെ മോഹം...ഇത്തിരി പുളിക്കും...)

ഒരു കാര്യം അനുഭവത്തില്‍ നിന്ന് പറയാം. എനിക്ക് പരിചയമുള്ള കണ്ണൂര്‍ക്കാരെല്ലാം പളുങ്ക് പോലുള്ള സ്വഭാവമാണ്. അവരുടെ നാട്ടിലാണ് ഈ ചോരചൊരിച്ചില്‍ അന്തമില്ലാതെ തുടരുന്നതെന്നത് മനസ്സിലാക്കാന്‍ വിഷമമായിരിക്കുന്നു.

അനീസ പറഞ്ഞു...

@ajith :ആര്‍ക്കറിയാം വീട്ടുകാരോട് തന്നെ ചോദിക്കേണ്ടി വരും ഈ പറഞ്ഞത് സത്യമാണോ എന്ന് {doctor matter }

, പളുങ്ക് പോലെ സ്വഭാവക്കാര്‍ ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, അണ്ടിയോട് അടുക്കുംപോഴല്ലേ മാങ്ങയുടെ പുളി അറിയൂ

ramanika പറഞ്ഞു...

കഥ നന്നായി !

അനീസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനീസ പറഞ്ഞു...

@ramanika:കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം

തെച്ചിക്കോടന്‍ പറഞ്ഞു...

നന്നായി എഴുതി കണ്ണൂരിന്റെ കഥ.

അനീസ പറഞ്ഞു...

@തെച്ചിക്കോടന്‍ :THANKS :)

moideen angadimugar പറഞ്ഞു...

കഥ നന്നായി അനീസ,ആശംസകൾ

അനീസ പറഞ്ഞു...

@moideen: കഥ ഇഷ്ടമായതില്‍ സന്തോഷം

അന്ന്യൻ പറഞ്ഞു...

അയാളെന്തിന ഹർത്താലായിറ്റ് കച്ചോടം ചെയ്യാൻ പൊയെ?
അല്ലെങ്കിലും ഈ കണ്ണൂർകാരൊക്കെ ഇങ്ങനെ തന്നെയാ… ;)

അജ്ഞാതന്‍ പറഞ്ഞു...

നല്ല ഒരു ഹര്‍ത്താല്‍ ദിന വായനാനുഭവം...ആശംസകള്‍ :)

Rohit Raju Chakkalayil പറഞ്ഞു...

നന്നായിട്ടുണ്ട്...

 
ജാലകം