2011, ജനുവരി 8, ശനിയാഴ്‌ച

മെഴുകുതിരിയും മുഖം മൂടിയും

                                                   മെഴുകുതിരി


നിനക്ക് വേണ്ടി ഒരു മെഴുകുതിരിയായി 
ഞാന്‍ ഉരുകിയിട്ടും;
നീ എന്നെ പരിഹസിച്ചപ്പോള്‍ ,
ഞാന്‍ തിരിച്ചറിഞ്ഞു  ആ സത്യം ,
പവര്‍ക്കട്ട് ഇല്ലാത്ത ഈ കാലത്ത് 
മെഴുകുതിരിക്കെന്തു  സ്ഥാനം ???

                                                                                                 
                                                

                                                               മുഖാവരണം

നീ അണിഞ്ഞ മുഖാവരണം 
സത്യമെന്ന് ധരിച്ച 
ഞാനാണോ തെറ്റുകാരി;
അതോ പച്ചയായ  മുഖം മറച്ചു,
എന്നെ കബളിപ്പിച്ച 
നീയാണോ തെറ്റുകാരന്‍ ???


                        

62 comments:

Unknown പറഞ്ഞു...

ആദ്യമായി കമെന്റു ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

രണ്ടു കവിതകളും നന്നായിരിക്കുന്നു.

SAJAN S പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്....
ആശംസകള്‍ ..... :)

Jazmikkutty പറഞ്ഞു...

നന്നായിട്ടുണ്ട്....

Unknown പറഞ്ഞു...

നിനക്ക് വേണ്ടി ഒരു മെഴുകുതിരിയായി
ഞാന്‍ ഉരുകിയിട്ടും;
നീ എന്നെ പരിഹസിച്ചപ്പോള്‍ ,
ഞാന്‍ തിരിച്ചറിഞ്ഞു ആ സത്യം ,
വര്‍ക്കട്ട് ഇല്ലാത്ത ഈ കാലത്ത്
മെഴുകുതിരിക്കെന്തു സ്ഥാനം ???

(ഓ : ടോ :- തിരിച്ചറിവ് നല്ലതാ!!!! ;) )

മുഖാവരണം
നീ അണിഞ്ഞ മുഖാവരണം
സത്യമെന്ന് ധരിച്ച
ഞാനാണോ തെറ്റുകാരി;
അതോ പച്ചയായ മുഖം മറച്ചു,
എന്നെ കബളിപ്പിച്ച
നീയാണോ തെറ്റുകാരന്‍ ???

(ഓ : ടോ :-രണ്ടാളും തെറ്റുകാരാണ്.
1. ഒളിച്ച് വെക്കാന്‍ പരാജയപ്പെട്ടവരും
2. സത്യം തിരിച്ചറിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ മറന്നവരും.)


(മറ്റൊരു ഓ: ടോ :-ഇതെന്താ, കവിതയിലേക്കെത്തിയാ?)

ചെറുതെങ്കിലും ചിന്തകള്‍ക്കുള്ള വകയുണ്ട്, ആശംസകള്‍.

പട്ടേപ്പാടം റാംജി പറഞ്ഞു...

കുറച്ച് കാര്യവും ചെറിയ ചിന്തയും.

വേണുഗോപാല്‍ ജീ പറഞ്ഞു...

മെഴുക് തിരിയുടെ വില അറിയാന്‍ പവര്‍ കട്ട് വരാന്‍ പ്രാര്‍ത്ഥിക്കാം..... മതിയോ?... പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പഠിച്ചേച്ച് എന്നേ പഠിച്ചേ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ... :)നന്നായിരുന്നു....

Unknown പറഞ്ഞു...

രണ്ടു കവിതകളും നന്നായി

hafeez പറഞ്ഞു...

മുഖാവരണം സത്യമെന്ന് ധരിച്ച നീ തന്നെയാണ് തെറ്റുകാരി :)

A പറഞ്ഞു...

രണ്ടു കവിതകളും വരികളില്‍ കുഞ്ഞായിരിക്കാം, പക്ഷെ ചിന്തയില്‍ ഒരു ലോകമുണ്ട്. വളരെ നന്നായി.

MOIDEEN ANGADIMUGAR പറഞ്ഞു...

രണ്ട് കുഞ്ഞുകവിതകളും കൊള്ളാം.

ചെമ്മരന്‍ പറഞ്ഞു...

കവിത കൊള്ളാം.

സത്യത്തിന്റെ മുഖം എന്നും വികൃതമായിരിക്കും.

http://www.chemmaran.blogspot.com/

Yasmin NK പറഞ്ഞു...

നന്നായി.ആശംസകള്‍
പിന്നെ കറന്റ് പോയാല്‍ ഇപ്പോ എമെര്‍ജെന്‍സിയും ഇന്‍ വെര്‍ട്ടറുമൊക്കെയാണു.മെഴുകുതിരി ആരാ തപ്പുക അപ്പോള്‍.നമുക്ക് വേണ്ടാത്തതൊക്കെ നമ്മള്‍ മൂലക്കിട്ടു.

MANASMM പറഞ്ഞു...

good thoughts.better try peoms only......

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

കൊള്ളാം... കുറഞ്ഞ വരികളെങ്കിലും കൂടുതല്‍ അര്‍ഥങ്ങള്‍...

ഹംസ പറഞ്ഞു...

കവിതകള്‍ രണ്ടും നന്നായിട്ടുണ്ട്..

Sneha പറഞ്ഞു...

nannayirikkunnu.......

ഒഴാക്കന്‍. പറഞ്ഞു...

ivide powere illa ketto :)

ennalum kavitha kollaam

പഞ്ചാരക്കുട്ടന്‍.... പറഞ്ഞു...

ഹായി അനീസ .....
ഉരുകി തീര്‍ന്നിട്ടാണോ .... മനസ്സിലാക്കിയത് ....
എങ്കിലും ആ വെട്ടം കൊതിക്കുന്ന ചിലരെങ്കിലും ഇല്ലേ.... തിരിച്ചറിവ് ആ വഴിക്കും ആകാം ...

രണ്ടാമത്തെ കവിതക്ക് .. മറുപടി കവിത ആക്കാം എന്ന് തോനുന്നു ...

നിന്‍ കണ്ണുകള്‍ക്ക്‌ തിമിരമോ...
നിന്‍ കാഴചകള്‍ മങ്ങുന്നത് -
നീ അറിയാത്തതെന്തെ .....
എന്‍ കണ്ണുകളിലൂറി കൂടിയ
അശ്രു ബഷപത്തിന്റെ തിളക്കവും..
നീ അറിയത്തതെന്തേ ....

കട്ടിയേറിയ തിമിരപ്പാട ...
നിന്‍ വര്‍ണ്ണങ്ങളെ മറക്കുന്നുവോ...
മുഖപടമല്ലാത്
തൊട്ട് അറിയുക മനസ്സിനെ....
ഉള് തെങ്ങലുകളെ ...
എന്റെ നേരുകളെ ...

കവിത രണ്ടും നന്നായിട്ടുണ്ട്‌ ....
ആശംസകള്‍ ...
എന്റെ ബ്ലോഗില്‍ വന്നതിനും കമന്റ്സ് ഇട്ടതിനും നന്ദി
സ്നേഹപൂര്‍വ്വം
ദീപ്

Kadalass പറഞ്ഞു...

കുഞ്ഞു കവിതകള്‍ നന്നായി.
എല്ലാ ആശംസകളും നേരുന്നു

Kadalass പറഞ്ഞു...

കുഞ്ഞു കവിതകള്‍ നന്നായി.
എല്ലാ ആശംസകളും നേരുന്നു

ഫെമിന ഫറൂഖ് പറഞ്ഞു...

randu thonnalukalum nannu...

mayflowers പറഞ്ഞു...

മെഴുകുതിരി ഒരു വേദനിക്കുന്ന പ്രതീകമാണ്..
നന്നായി..

Elayoden പറഞ്ഞു...

വലിയ ചിന്തകളുടെ ചെറിയ വരികള്‍.നന്നായിരിക്കുന്നു...
ആശംസകള്‍,

പവര്കട്ടില്ലേ .. എന്നാല്‍ ആശ്വാസങ്ങള്‍

Unknown പറഞ്ഞു...

മെഴുകു തിരിയായ് ഉരുകിയത് ആര്‍ക്കു വേണ്ടിയാ അനീസാ...
എന്തായാലും നല്ല ചിന്തയുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു?
കുഞ്ഞു കവിതയില്‍ കുറെ ആശയം.

khader patteppadam പറഞ്ഞു...

തെറ്റിനൊരു നിര്‍വ്വചനം... ?

musthafa.op പറഞ്ഞു...

പവര്‍ക്കട്ട് ഇല്ലാത്ത ഈ കാലത്ത്


മെഴുകുതിരിക്കെന്തു സ്ഥാനം ???
hay,hay

musthafa.op പറഞ്ഞു...

പവര്‍ക്കട്ട് ഇല്ലാത്ത ഈ കാലത്ത്


മെഴുകുതിരിക്കെന്തു സ്ഥാനം ???
hay,hay.......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഈ വലിയ ലോകത്ത് ചെറിയ സത്യങ്ങള്‍..

Unknown പറഞ്ഞു...

നന്നായിരിക്കുന്നു...

സാബിബാവ പറഞ്ഞു...

പ്രണയത്തിനു ക്ഷാമമില്ലാത്ത ഈ കാലത്ത് ഉരുകാന്‍ നില്‍ക്കരുത്.

രണ്ടും രണ്ട് തരത്തില്‍ തെറ്റുകളാണ്

K@nn(())raan*خلي ولي പറഞ്ഞു...

പ്രിയേ പ്രണയിനീ,
വൈദ്യുതി വകുപ്പുകാര്‍ കേള്‍ക്കേണ്ട. പവര്‍കട്ട് കൊണ്ടുവന്നേക്കും.

അത് ശരി. വിളിച്ചു വരുത്തീട്ടു ഇപ്പൊ ഞാനാ തെറ്റുകാരന്‍ എന്ന് അല്ലെ!

(നമ്മുടെ നാടിനെക്കുറിച്ചുള്ള കഥ വായിക്കാന്‍ ക്ഷണിച്ചതിനു നന്ദി. തിരക്ക് കൂടാതെ എഴുത്. അപ്പോള്‍ കുറേക്കൂടി മെച്ചപ്പെടും. നാട്ടുകാരിക്ക് അഭിനന്ദനങ്ങള്‍)

**

Umesh Pilicode പറഞ്ഞു...

നന്നായിട്ടുണ്ട്....

mumsy-മുംസി പറഞ്ഞു...

ഒരു മുഖം മറച്ചുകൊണ്ടാണ്‌ എല്ലാവരും പ്രണയിക്കുക..., അത് ഒരു മുഖാവരണമാണെന്ന് തെറ്റിദ്ധരിച്ച നീ തന്നെയാണ്‌ തെറ്റുകാരി ! വീണ്ടും എഴുതുക.

Junaiths പറഞ്ഞു...

തിരിച്ചറിവിന്റെ കവിതകള്‍ ,നന്നായിരിക്കുന്നു...

ente lokam പറഞ്ഞു...

കൊച്ചു ചിന്തകള്‍ വളര്‍ന്നു
വലിയ എഴുത്തുകള്‍ ആവട്ടെ
ആശംസകള്‍ .

bluehost.com പറഞ്ഞു...

grrrrrrrr

Hashiq പറഞ്ഞു...

കൊള്ളാം കവിത..പക്ഷെ പവര്‍ കട്ടില്ലാത്ത ഇതു നാടിന്‍റെ കാര്യമാ ? നമ്മുടെ ആകില്ല ഏതായാലും...........

Ronald James പറഞ്ഞു...

അനീസ ചേച്ചി, ശരിക്കും ചുണ്ടപ്പറമ്പിനടുത്താ സ്ഥലം.. പ്ടാരി എന്ന് പറയും (near to alexnagar)

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

പവർകട്ട് ഇല്ലെങ്കിൽ പേടിക്കണ്ട ഉടനേ വരും!! പിന്നെ തെറ്റുകാരൻ, ഹേയ് അത് ഞങ്ങളാവാൻ യാതൊരു ചാൻസുമില്ല!! തെറ്റൊ അതെന്താ സാധനം?? അ നീസ, ഈ തോന്നലുകൾ കവിതകളിൽ ശരിക്കും ഇഷ്ടപ്പെട്ടത് മുഖാവരണം ആണ്. കൊള്ളാംട്ടൊ ഇതുപോലെ ഈ ബ്ലോഗിൽ ആദ്യമൊക്കെ ഓരൊ തോന്നലുകൾ എഴുതിയിരുന്നതൊക്കെ നല്ലതായിരുന്നു. ഇനിയും എഴുതുക. ആശംസകൾ

അനീസ പറഞ്ഞു...

@തെച്ചിക്കോടന്‍ : ആദ്യ കമെന്റ് തന്നതിലും സന്തോഷം,എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റില്‍ ആദ്യ കമെന്റ് ഇട്ടതു മഹാഭാഗ്യമായി കൂട്ടിക്കോളൂ {തമാശിച്ചതാണേ}

@പ്രദീപ്‌ പേരശ്ശന്നൂര്‍: ആ congrats ഞാന്‍ സ്വീകരിച്ചിരിക്കുന്നു, വീണ്ടും വരുമല്ലോ

@SAJAN S : സന്തോഷം, ഒപ്പം നന്ദിയും

@jazmIkutty ; THANKS jazmi

@നിശാസുരഭി: coment ഇഷ്ട്ടയിട്ടോ, അര്‍ഥം കണ്ടുപിടിച്ചല്ലോ, രണ്ടാമതെതിന്റെ വിശദീകരണം നന്നായിരിക്കുന്നു,തെറ്റുകാര്‍ ആരാണെന്നു കണ്ടുപിടിച്ചു തന്നതില്‍
വളരെ സന്തോഷം

@പട്ടേപ്പാടം റാംജി: നന്ദി റാം ജി , ഈ കുഞ്ഞി കവിതയിലെ ചിന്തയും കാര്യവും മനസ്സിലാക്കിയതിനു

@ വേണുഗോപാല്‍ ജീ: കാലം മാറിയിരിക്കുന്നു, ഒരുപാട് വൈകി പോയിരിക്കുന്നു,

@മിസിരിയനിസാര്‍: കവിത ഇഷ്ട്ടമായത്തില്‍ സന്തോഷം

@hafeez ; എന്നാലും എന്നെ തെറ്റുകാരി ആകി അല്ലേ, വൈകി പോയില്ലേ

അനീസ പറഞ്ഞു...

@salam pottengal : അതിലെ ചിന്തിക്കാനുള്ള കാര്യം മനസ്സിലകിയത്തില്‍ വളരെ സന്തോഷം

@moideen angadimugar : കുഞ്ഞി കവിത ഇഷ്ട്ടമായത്തില്‍ വലിയ നന്ദി

@ചെമ്മരന്‍: വളരെ നല്ല വാക്യങ്ങള്‍ നാട്ടുകാരാ

@മുല്ല :അത് കൊണ്ടാണേ കവിതയില്‍ ഉപമ ആയി മെഴുകുതിരി ഉപയോഗിച്ചത്


@MANASAMM : ഒന്ന് തന്നെ ട്രൈ ചെയ്‌താല്‍ രസം ഇല്ലാലോ, ഒരു change വേണ്ടേ

@Losing Hero; ചെറുതായാലും വലുതായാലും അര്‍ഥം ഉണ്ടാവണം, അതാണ്‌ പ്രാധാന്യം

@ഹംസ: കവിത ഇഷ്ട്ടയതില്‍ ഒരുപാട് സന്തോഷം

@sneha: കുറ ആയല്ലോ ഈ വഴി വന്നിട്ട്, ഇതൊരു പ്രണയ കവിത ആയതു കൊണ്ടു സ്നേഹയെ ഓര്‍ത്തിരുന്നു

@ഒഴാക്കന്‍.: അതേതാ പവര്‍ ഇല്ലാത്ത കൂതറ നാട് , അഭിപ്രായത്തിന് നന്ദി

@പഞ്ചാരക്കുട്ടന്‍: ഹൊ സമ്മതിച്ചിരിക്കുന്നു, സ്പോട്ടില്‍ കിടിലന്‍ കവിത ഒക്കെ വന്നത്‌, നന്നായിട്ടുണ്ട്

അനീസ പറഞ്ഞു...

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍: : ) , കുഞ്ഞി കവിതയ്ക്ക് കമെന്റ് അടിച്ചതിനു നന്ദി ;)

@ഫെമിന ഫറൂഖ്: സ്വാഗതം ഫെമിനാ , കമെന്റിനും ഫോളോ ചെയ്തതിനും താങ്ക്സ്

@mayflowers: മെഴുകുതിരിയെ വേദനിക്കുന്ന ഉപമയ്ക്കു മിക്കപോഴും ഉപയോഗിക്കുന്നത്, ഇവിടെ ആണേല്‍ ഉപയോഗ ശൂന്യ മായ ഒന്നാണ്

@elayoden : വലിയ കാര്യം ഗ്രഹിച്ചതില്‍ സന്തോഷം

@താന്തോന്നി/Thanthonni : പറഞ്ഞു തരാം, ......, അത് കുറേ മുമ്പ് എഴുതിയതാനെ, ആര്ക് വേണ്ടിയ എന്ന് ഓര്‍മ്മയില്ല {ചുമ്മാ }, ബ്ലോഗ്ഗര്‍ എല്ലാരും നല്ല ചിന്തയുള്ള കൂട്ടത്തില്‍ തന്നെ അല്ലേ

@khader patteppadam: ???? ഉത്തരം കിട്ടാത്ത ചോദ്യമാ ,


@musthafa.op : സ്ഥാനം ഇല്ല, അത്ര തന്നെ,

അനീസ പറഞ്ഞു...

@ഇസ്മായില്‍ കുറുമ്പടി (തണല്‍): സത്യങ്ങള്‍ ഇനിയുമെത്ര കിടക്കുന്നു

@Ranjith Chemmad / ചെമ്മാടന്‍: വെല്‍ക്കം ഈ ബ്ലോഗിലേക്ക് , വീണ്ടും വരിക

@സാബിബാവ: അല്പമെങ്കിലും ഉരുകിയാല്‍ അല്ലെ കവിത ഒക്കെ വരൂ

@കണ്ണൂരാന്‍ / K@nnooraan ‍: KSEB ജീവനക്കാര് ഒന്നും ഇവിടെ ഇല്ലെന്നു വിചാരിക്കാം, ഞാന്‍ കരുതി കണ്ണൂരാന് ജാഡ ആയിരിക്കുമെന്ന, എനിക്ക് തെറ്റി പോയി , വെറുതെ തെറ്റിധരിച്ചു ഇ വിശാല മനസ്ക്കനെ, നന്ദി നാട്ടുകാരാ , ജയ് കണ്ണൂര്‍

@ഉമേഷ്‌ പിലിക്കൊട് : THANKS ഉമേഷ്‌, വീണ്ടും വരുമല്ലോ

@mumsy-മുംസി: വളരെ ശേരിയാനെ ഈ പറഞ്ഞത്, എന്നാലും എന്നെ തെറ്റുകാരി ആകിയല്ലേ ;(

@junaith: തിരിച്ചറിവിന്റെ കവിതകള്‍ ആണെന്ന് തിരിച്ചറിഞ്ഞത് ഇഷ്ട്ടായി, നന്ദി

@ente lokam: ചിന്തകള്‍ വലുതാവും വരെ അപ്പോള്‍ കാത്തിരിക്കണം അല്ലെ, ;(

@ഹാഷിക്ക്: നാടിന്റെ കാര്യമല്ല , മനസിന്റെ കാര്യം, നാട്ടില്‍ വന്നിട്ട് തിരിച്ചു പോയിട്ടി അത്ര അല്ലെ ആയുള്ളൂ, അതായിരിക്കും നാടിന്റെ കാര്യമായി തോന്നിയത്

@Ronald James: എനിക്ക് ചുണ്ടപ്പറമ്പ അറിയില്ല, ആകെ അറിയാവുന്നതാ ചെങ്ങളായി, ഐച്ചേരി , മുങ്ങം

@ഹാപ്പി ബാച്ചിലേഴ്സ്:അത് നിങ്ങളാണോ ? കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടായിരുന്നോ ? നിങ്ങളാണെങ്കില്‍ SUTTIDUVEY , POWERCUT ഇല്ലാത്തതു കൊണ്ടാണ് ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഒരു NOSTALGIA

SUJITH KAYYUR പറഞ്ഞു...

kochu vaakkukalil othiri valiya sathyam.

അനീസ പറഞ്ഞു...

@സുജിത് കയ്യൂര്‍ : സന്തോഷം ഈ കമന്റിനു

Unknown പറഞ്ഞു...

മെഴുകുതിരി വാങ്ങിയ കാലം മറന്നു..
കവിത കൊള്ളാം..

ഉമ്മുഫിദ പറഞ്ഞു...

Aneesa,
കവിത നന്നായിരിക്കുന്നു...

sids പറഞ്ഞു...

നന്നായിട്ടോ...ആശംസകൾ...

അനീസ പറഞ്ഞു...

@~ex-pravasini*:
മിലട്ടറി ഉം technology വിട്ടു കളികൂലാലെ, മെഴുകുതിരിയൊക്കെ വല്ലപ്പോഴും വാങ്ങികൂടെ, ഭാവിയില്‍ നെച്ചു മോന്കൊക്കെ വല്ല urgent ആവശ്യം വന്നാലോ ,

@ഉമ്മുഫിദ :ഉമ്മുഫിധ, സ്വാഗതം

@sids :നന്ദി

ajith പറഞ്ഞു...

ഈ രണ്ട് ബോണ്‍സായ് കവിതകള്‍ കൊള്ളാമെന്ന് പറഞ്ഞാല്‍ സമ്മതിക്കാമോ?? സമ്മതിച്ചില്ലെങ്കിലും ഞാന്‍ വിധി പറയുന്നു---- കൊള്ളാം.

അനീസ പറഞ്ഞു...

@ajith :വിധി പറഞ്ഞ സ്ഥിതിക്ക് നന്ദി

mOVING TO ANOTHER BLOG .. പറഞ്ഞു...

There u go!!! simply good..



kudos dear... :-)

ramanika പറഞ്ഞു...

പവര്‍ കട്ടില്ലാത്ത സമയത്തും മെഴുകുതിരി വേണം പള്ളിയില്‍ തെളിയിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍......


രണ്ടുകവിതയും കലക്കി !

അനീസ പറഞ്ഞു...

@fabi:thanks fabi

@ramanika:അത് ചെറിയ സ്ഥാനം അല്ലേ,

റഷീദ് കോട്ടപ്പാടം പറഞ്ഞു...

മിഥ്യയെ സത്യമെന്ന് ധരിച്ചവര്‍ എല്ലാം തെറ്റുകാര്‍..

അനീസ പറഞ്ഞു...

@റഷീദ്‌ കോട്ടപ്പാടം :മിഥ്യയും സത്യയും തിരിച്ചറിയാന്‍ പറ്റാത്ത കാലമല്ലേ,

നസീര്‍ പാങ്ങോട് പറഞ്ഞു...

nice work....

അനീസ പറഞ്ഞു...

@നസീര്‍ പാങ്ങോട്:thanks..:)

joshy pulikkootil പറഞ്ഞു...

valare nalla varikal

അനീസ പറഞ്ഞു...

@ജോഷി പുലിക്കൂട്ടില്‍: സ്വാഗതം

അന്ന്യൻ പറഞ്ഞു...

അല്ല, ഇതൊക്കെ കാണുന്ന ഞങ്ങൾ…

അനീസ പറഞ്ഞു...

@അന്ന്യൻ :grrrrrrrrrrrrrr...............

നല്ല കമന്റ്‌ :)

 
ജാലകം