2011, ജനുവരി 11, ചൊവ്വാഴ്ച

കൂടെ ഓടാന്‍ ആളുണ്ടോ ?

                    
                  
                   കുറേ മുമ്പ്  നമ്മുടെ നാട്ടില്‍ ഒളിച്ചോട്ടത്തിന്റെ  ഒരു സീസണ്‍ ആയിരുന്നു, ചിലര്‍ മത മൈത്രി ലക്‌ഷ്യം വെച്ചപ്പോള്‍ , മറ്റു ചിലര്‍ ഗുരു ശിഷ്യ ബന്ധത്തെ ഒന്ന് കൂടി ശക്തപ്പെടുത്തി ;പഠിപ്പിക്കുന്ന സര്‍ ന്റെ കൂടെ തന്നെ പോയെ  , എന്നാല്‍ റസിയയോ , കുടുംബ ബന്ധത്തെ ഒരിക്കല്‍ കൂടി ഉറപ്പുള്ളതാക്കാന്‍  സ്വന്തം മൂത്തമ്മാന്റെ മകന്റെ കൂടെ ഓടി... അതും ദുഫായ് ലേക്ക്..

                       നമ്മള്‍ ഇതൊക്കെ കേട്ടു കൊണ്ട് കണ്ണും തള്ളി നില്‍പ്പാണ് , നാട്ടുകാര്‍ വാര്‍ത്തയുടെ കൂടെ  എക്സ്ട്രാ മസാല  ഒക്കെ ചേര്‍ത്ത് ആണല്ലോ  വിളമ്പല്‍  ! മാരുതി 800 ലാണ് പോയതെങ്കില്‍ സ്വിഫ്റ്റ് എന്നാക്കി മാറ്റും   !

                       
                        അന്ന് ഞാന്‍ പ്ലസ്‌ ടു വില്‍ പഠിക്കുന്നു, എന്‍റെ ബസ്‌ സ്റ്റോപ്പ്‌ കമ്പനീസില്‍ ഒരാളാണ് ആമിന ;ഹായ്-ബൈ ബന്ധം, അവള്‍  ഒരു ബ്ലാക്ക്‌ ബ്യൂട്ടിയാണ് , കറുപ്പിന് ഏഴു അഴകാണ് എന്ന് തെളിയിക്കും വിധം കളര്‍ഫുള്‍  ആയിട്ടാണ്  നടപ്പ്, കയ്യില്‍ വളകളാല്‍ ഒരു മഴവില്ല് തന്നെ ഉണ്ടാക്കിയിരുന്നു


                    അന്നൊരിക്കല്‍ ഒരു പെരുന്നാള്‍ തലേന്ന് ഈ പെണ്ണ് എന്‍റെ വീട്ടില്‍  വന്നു, കദീജ്താന്റെ കൂടെ ഫിതൃന്റെ അരി വാങ്ങാന്‍ വന്നതാണ് { ഈ കദീജത്താനെ കുറിച്ച് ഞാന്‍ മുമ്പ് എന്‍റെ ഒരു  പോസ്റ്റില്‍ വിവരിച്ചിരുന്നു "സീനിയ" }.അന്നാണ് ഞാന്‍ അറിഞ്ഞത് അവള്‍ കദീജ്താന്റെ ഏട്ടത്തിയുടെ   മകള്‍ ആണെന്ന്, അവള്‍ക്കു 2 ലക്ഷം  രൂപയ്ക്ക് എന്തോ ശസ്ത്രക്രിയ കഴിഞ്ഞുവത്രെ ! 

                
                       അങ്ങനെയൊരുനാള്‍ ആമിനയെയും മിസ്സായി, മത മൈത്രി തന്നെയാണ് അവളുടേയും  ചോയ്സ് . ആമിന പേര് മാറ്റി അമൃത എന്നാക്കി പോലുള്ള പല ഗോസിപ്പും കേട്ടു. ഒളിച്ചോടിയ വാര്‍ത്ത നമ്മളെ അറിയിച്ചത് അവളുടെ സ്വന്തം ഏട്ടത്തി  ആയിരുന്നു, ഞാനും ഉമ്മയും  കണ്ണൂര്‍ക്കുള്ള  വഴിക്ക് ബസില്‍ വെച്ചാണ് അവളുടെ ഏട്ടത്തിയെ കണ്ടത് . പരിചയമുള്ളവരെ ബസ്സില്‍ ഒക്കെ കണ്ടാല്‍ "ഏട പോന്ന്  " എന്ന സ്ഥിരം ഡയലോഗ് വെച്ചാണ്‌ അവരും എന്‍റെ ഉമ്മയും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്. അവര്‍ ആശുപതൃയിലേക്കുള്ള   വഴി ആയിരുന്നെ, കാരണം ചോദിച്ചപ്പോള്‍ "നിങ്ങള്‍ അറിഞ്ഞില്ലേ .." എന്ന് തുടങ്ങി അനിയത്തിയുടെ വീരസാഹസം ഫുള്‍ സ്റ്റോപ്പ്‌ ഇടാതെ പറഞ്ഞു തന്നു. അതറിഞ്ഞതു മുതല്‍ അവരുടെ  ഉമ്മ തളര്‍ന്നു വീണു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണെന്ന്. ഈ വക പേഴ്സണല്‍  കാര്യങ്ങള്‍ എല്ലാവരും  മറച്ചു വെക്കുമ്പോള്‍ തുറന്ന മനസ്സോടെ എല്ലാം വിവരിച്ചു തന്ന ഈ ഏട്ടത്തി  ബാക്കി  ഉള്ളവര്‍ക്ക് ഒരു മാതൃക   ആണ് , ഞാന്‍ ഓര്‍ത്തു. 


             ആമിന ഒളിച്ചോടിയ വാര്‍ത്ത അറിഞ്ഞു അവളുടെ ഉപ്പ പ്രതികരിച്ചത്   "ഇങ്ങനെ ഓടി പോവൂന്ന് ആദ്യേ അറിഞ്ഞെങ്കില്‍  ഞാന്‍ 2 ലക്ഷം ചെലവാക്കി ഓള്‍ടെ ഒപ്പ്രേഷന്‍   നടത്തായിരുന്നോ " , ആ വാക്കുകളില്‍ മകള്‍ പോയ വേവലാധിയോ, അതോ പൈസ നഷ്ട്ടമായ പരിഭ്രമമോ എന്ന് നിങ്ങള്‍ തീരുമാനിച്ചോ  ........




                    
               

73 comments:

അനീസ പറഞ്ഞു...

ഒരു adjustmentnu വേണ്ടി എല്ലാവരുടെയും പേര് മാറ്റി ആണേ കൊടുത്തത്

faisu madeena പറഞ്ഞു...

ആ വാക്കുകള്‍ പറയുമ്പോള്‍ അദ്ധേഹത്തിന്റെ ഭാവങ്ങള്‍ എങ്ങിനെ ആയിരുന്നു എന്ന് കണ്ടാലെ ഇതിനെ വിലയിരുത്താന്‍ കഴിയൂ എന്നാ എനിക്ക് തോന്നുന്നു ...

പാവം ഉപ്പാരും ഉമ്മാരും ....

MOIDEEN ANGADIMUGAR പറഞ്ഞു...

ഇതുപോലെയുള്ള അനുഭവത്തിന്റെയും,ആശങ്കയുടെയും ഒരു പോസ്റ്റ് ഞാനിട്ടിരുന്നു.അനീസ കണ്ടില്ലെന്നാ തോന്നുന്നത്.
www.moideenangadimogar.blogspot.com

Unknown പറഞ്ഞു...

മക്കള്‍,വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മറന്നു,ഗുരുത്തക്കേടുകള്‍ കാണിക്കുമ്പോള്‍ ഏതു പിതാവും ഇങ്ങനെയൊക്കെ പറഞ്ഞു പോകും.

ente lokam പറഞ്ഞു...

"മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി" ...
ഇമ്മിണി പുളിക്കും...പുളിങ്കുരു അല്ല 'കായി' എണ്ണി കൊടുത്താണ് പെണ്ണിനെ പഠിപ്പിച്ചത്.. അതിപ്പോ ഒപെരഷന്‍ ആയാലും അത്
തന്നെ...ഓടണം എങ്കില്‍ നേരത്തെ ആകാമായിരുന്നില്ലേ.... ഇതൊക്കെ തന്നെ മിക്ക രക്ഷിതാക്കളുടെയും പ്രതികരണം...

പിന്നെ പറിച്ചു എടുക്കപെടുന്ന കരളിന്റെ വേദന അനുഭവിക്കുന്നവര്‍ മറു വശത്തും...എവിടെയാ സ്വാര്തത ഇല്ലാത്തത്...ഒന്നോര്‍ത്താല്‍
അമ്മയുടെ സ്നേഹത്തില്‍ വരെ മായം ചേര്‍ക്കുന്ന ലോകം ആണ് മുമ്പിലൂടെ കടന്നു പോവുന്നത്... ചെറിയ കഥയിലൂടെ വലിയ സന്ദേശം...
അഭിനന്ദനങ്ങള്‍ അനീസ...

വേണുഗോപാല്‍ ജീ പറഞ്ഞു...

എവടോക്കെയോ എന്തൊക്കെയോ മിസിംഗ്... നല്ല സന്ദേശം ഉണ്ട്...

zephyr zia പറഞ്ഞു...

:)

A പറഞ്ഞു...

"ആ വാക്കുകളില്‍ മകള്‍ പോയ വേവലാധിയോ, അതോ പൈസ നഷ്ട്ടമായ പരിഭ്രമമോ എന്ന് നിങ്ങള്‍ തീരുമാനിച്ചോ"

ഫൈസു പറഞ്ഞപോലെ അദ്ദഹത്തിന്റെ ഭാവം കണ്ടാലെ ശരിക്കും ഉറപ്പിച്ചു പറയാന്‍ പറ്റൂ. പക്ഷെ ഒന്ന് പറയാം. മക്കള്‍ ഇങ്ങിനെ പോവുമ്പോള്‍ വേദനിക്കാത്ത ഒരു parents ഉം normal case ഇല്‍ ഉണ്ടാവില്ല. പലപ്പോഴും മനസിലെ വിഷമം മറച്ചു വെക്കാന്‍ വേണ്ടി എന്തെങ്കിലും പുലംബുക ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണമാണ് ചിലര്‍ക്ക്. ഇത് അങ്ങിനെയാവനാണ് സാധ്യത.
ഏതായാലും ചിന്തനീയമായ ഒരു പോസ്റ്റ്‌. വളരെ കൃത്യമായി പറഞ്ഞു.

Unknown പറഞ്ഞു...

"അല്ലാ ചോയ്ച്ചട്ടെ അനീസാ ..
ഇജ്ജ് ആരന്റെ ഭാഗത്താ..
അന്റെ ഭാഗത്ത്‌ തന്നെ ഞാനും.."
ന്നാലും പറയട്ടെ " ഒരാളുടെ ഒരു തെറ്റ് (തിരുത്തേണ്ട
എന്നല്ല . അത് കൊട്ടി പറഞ്ഞു നടക്കുന്ന സ്വഭാവം) അറിഞ്ഞിട്ടു അത് മറച്ചു പിടിച്ചാല്‍ അവന്റെ പത്തു തെറ്റുകള്‍ ദൈവം മറച്ചു വെക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.."| അത് കൊണ്ട് അത് ബല്ല്യെ നല്ല സ്വഭാവം ഒന്നുമല്ല.നന്നയീടോ

Elayoden പറഞ്ഞു...

അനീസ, ചിന്തനീയമായ പോസ്റ്റ്‌,
പിന്നെ ആരുടെ ഭാഗത്താ, അതെനിക്കറിയില്ല, എല്ലാറ്റിനും മക്കളെ കുറ്റപ്പെടുത്താതെ അവരുടെ ഭാഗങ്ങള്‍ കൂടി മാതാപിതാക്കള്‍ മനസ്സിലാക്കണം. അത് പോലെ പെറ്റ നോവിന്റെയും പോറ്റു നോവിന്റിയും വേദന മക്കളായ നമ്മളും ഓര്‍ക്കണം..

Kadalass പറഞ്ഞു...

ഒളിച്ചോട്ടങ്ങള്‍ക്ക് സ്ഥിരതയുണ്ടാവാനിടയില്ല
നൈമിഷിക വികാരങ്ങളിലിവര്‍ ലയിച്ചുപോകുന്നു
പിന്നെ തന്നെത്താന്‍ നശിക്കുന്നു
നശിപ്പിക്കപ്പെടുന്നു
ബന്ധങ്ങളും കടപ്പാടുകളും സ്വയം വേര്‍പ്പെടുത്തുന്നവര്‍ക്ക്
പിന്നീടിതല്ലാതെ മാര്‍ഗമില്ലെന്ന ധാരണയില്‍....
എന്തുപറഞ്ഞാലും എവിടെപോയാലും തിരിച്ചുവരുമ്പോള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണു മാതാവും പിതാവും.
അവരെ ധിക്കരിച്ചുള്ള എല്ലാ ഒളിച്ചോട്ടങ്ങളും ഇരുട്ടിലേക്കുള്ള വഴികളാണു

ആശയസമ്പുഷ്ടം
അഭിനന്ദനങ്ങള്‍!

Unknown പറഞ്ഞു...

ആ വാക്കുകള്‍ക്ക് പ്രത്യാക നിറമൊന്നും കൊടുക്കണ്ട. ഒരുപിതാവിന്റെ ആത്മനൊമ്പരം.......

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഒരു ഓട്ടം കൂടി സംഘടിപ്പിക്കണമെന്നുണ്ട്. പക്ഷെ സ്ഥലം കണ്ണൂരായത് കൊണ്ട് റിസ്ക്ക് എടുക്കാൻ വയ്യ!! :) പോസ്റ്റ് പെട്ടന്ന് തട്ടികൂട്ടിയത് പോലെ തോന്നി അനീസ. കൂറേ കൂടി നന്നാക്കാമായിരുന്നു. ഇനി ശ്രദ്ധിക്കുമല്ലൊ. കാണാം!

Anil cheleri kumaran പറഞ്ഞു...

എഴുത്ത് മൊഞ്ചാവുന്നുണ്ട്. ആശംസകൾ.!

വേവലാധി അല്ല, വേവലാതിയാണ് ശരി.

Jazmikkutty പറഞ്ഞു...

പൈസ വെറുതേ പോയി...:(

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

സമാന അനുഭവം എന്റെ കൂട്ടുകാരിക്കും ഉണ്ടായിട്ടുണ്ട്. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടത്തികൊടുക്കാന്‍ കഴിയാത്ത വീട്ടുകാരോട് പരാതി ഒന്നും പറയാതെ ഷാഹിദ എന്ന പേര് ഹിത എന്ന് മാറ്റി ഒരാളോടൊപ്പം പോയി. അവര്‍ക്കും അവരുടേതായ ന്യായങ്ങള്‍ കാണും. വ്യക്തികള്‍ക്ക് പകരം നമുക്ക് ആചാരങ്ങളെ പഴിക്കാം.

തിടുക്കത്തില്‍ പോസ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു. അനീസയ്ക്ക് കുറച്ചുകൂടെ നന്നായെഴുതാം. ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...

കൊമ്പന്‍ പറഞ്ഞു...

പൈസ പോയ ആവലാതി എന്നതില്‍ കവിഞ്ഞു വളര്‍ത്തി വലുതാക്കിയ മകളും നേടിയെടുത്ത മാനവും പോയി എന്നതാന്‍ ആ നഷ്ട വാക്യത്തിന്റെ പൊരുള്‍

Unknown പറഞ്ഞു...

സ്വന്തം വികാരങ്ങള്‍ അന്ന് 'അഡ്ജസ്റ്റ്' ചെയ്യാന്‍ വേണ്ടി പിതാവ് അങ്ങിനെ പറഞ്ഞതാവാം.

hafeez പറഞ്ഞു...

എന്താണാവോ നിന്റെ പരിപാടി ?

sm sadique പറഞ്ഞു...

കുറച്ച് കൊച്ച് വർത്തമാനങ്ങൾ
അല്പം ഇറച്ചി തീറ്റ
പിന്നെ, ഒരു ബ്ലോഗ് പോസ്റ്റും
“ ആ ബാപ്പ അങ്ങനയേ പറയാവൂ”

Mohamed Salahudheen പറഞ്ഞു...

മാധ്യമപ്രവര്ത്തകര് പിന്നാന്പുറവിശേഷങ്ങള് കൊടുക്കാറുണ്ട്. ഇതുപോലെത്തന്നെ.
നല്ല അനുഭവക്കുറിപ്പ്.
തന്നിഷ്ടംമാത്രം നോക്കി പടിയിറങ്ങിപ്പോയ ഓരോ പിതാവിനും പറയാനുള്ളത്.

ajith പറഞ്ഞു...

മകളുടെ വിവാഹത്തിനു മുമ്പ് ചിന്താഭാരത്തോടെയും അവള്‍ വേറൊരാളിന്റെ കൂടെ പോയതില്പിന്നെ റിലാക്സ് ആയും കണ്ട ഒരു പിതാവിനെ എനിക്ക് നേരിട്ടറിയാം. എന്തായാലും ഇദ്ദേഹമല്ല, കാരണം അദ്ദേഹമിവിടെ ബഹറിനില്‍ ആണ്.

ചൊല്ലിക്കൊട്
നുള്ളിക്കൊട്
തല്ലിക്കൊട്
തള്ളിക്കള

എന്നായിരിക്കും ചിലര്‍ക്ക്

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു തമാശക്ക് ചെയ്തതാവും. അത് വിട്ട് കളയാവുന്നതേ ഉള്ളു.

ഹംസ പറഞ്ഞു...

അഭിപ്രായം പറഞ്ഞവരെല്ലാം വളരേ പക്വതയോടെയാണ് പറഞ്ഞത് .. ഒരു പിതാവിന്‍റെ മനോവേദന എന്നതിലുപരി ആ പിതാവിന്‍റെ വാക്കുകളില്‍ കാശ് പോയതിന്‍റെ വേവലാതി മാത്രമായി കാണാന്‍ ഫൈസു പറഞ്ഞത് പോലെ അദ്ദേഹത്തിന്റ്റെ മുഖഭാവം കാണണമെന്നില്ല .. ആ വാക്കുകളില്‍ നിഴലിച്ചു നില്‍ക്കുന്നത് അത്രയും സ്നേഹത്തോടെ നോക്കി വളര്‍ത്തി വലിയ ഒരു ആപത്തില്‍ നിന്നും ഇല്ലാത്ത കാശുണ്ടാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന മകള്‍ ആ സ്നേഹം കാണാതെ തന്‍റെ സുഖം മാത്രം തേടി പോവുമ്പോള്‍ ആ പിതാവിനു കൊറ്റുത്ത “വില” എന്ത് എന്ന് ആരും ചര്‍ച്ച ചെയ്തില്ല.
അവള്‍ക്ക് വിലയില്ലാതെ നഷ്ടപെടുത്തി പോവാന്‍ കഴിയുന്ന ഒരു പിതാവാകുമ്പോള്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വില ആ മകള്‍ക്ക് കാണണം എന്ന് വാശി പിടിക്കാന്‍ നമുക്ക് പറ്റുമോ ?

ഇനി കൊണ്ട് പോയവന്‍റെ ആവശ്യങ്ങള്‍ കഴിഞ്ഞ് അവള്‍ തെരുവിലെത്തുമ്പോഴും കൈനീട്ടി സ്വീകരിക്കാന്‍ ഈ രണ്ട് ലക്ഷത്തിന്‍റെ വില പറഞ്ഞ പിതാവ് മാത്രമേ ഉണ്ടാവൂ എന്നു കൂടി നാം ഓര്‍ക്കണം.

സാബിബാവ പറഞ്ഞു...

നല്ല സന്ദേശം

mayflowers പറഞ്ഞു...

ഏറ്റവും മികച്ചത് തന്റെ മകള്‍ക്ക് ലഭിക്കണമെന്നാണ് ഓരോ രക്ഷിതാവിന്റെയും ആഗ്രഹവും,അഭിലാഷവും.
പക്ഷെ,അത് മനസ്സിലാക്കാന്‍ ഈ മക്കള്‍ക്കാവുന്നില്ലല്ലോ..

ഒരു നുറുങ്ങ് പറഞ്ഞു...

എന്തിനാ ഒളിച്ചോടുന്നത്.. തെളിച്ചോട്ടം സുസാധ്യമാണല്ലോ.

Sureshkumar Punjhayil പറഞ്ഞു...

Jeevitham nashttappedunnavarkku...!

Manoharam, Ashamsakal...!!!

Noushad Koodaranhi പറഞ്ഞു...

എല്ലാ മക്കള്‍ക്കും മാതാ പിതാക്കള്‍ക്കും വായിക്കാന്‍...

അനീസ പറഞ്ഞു...

@faisu madeena : ശരി ആണേ , അയാളുടെ ഭാവം ഞാന്‍ കണ്ടിട്ടില്ല,

@moideen angadimugar: ആ പോസ്റ്റ്‌ ഞാന്‍ കാണാന്‍ വൈകി, വായിച്ചു, കമെന്റ് ഇട്ടിട്ടുണ്ട്, എന്‍റെ വീടിന്ടെ അടുത്തും ഉണ്ട് ഭര്‍ത്താവിനെയും മകളെയും വിട്ടു വന്ന ഭാര്യ, എന്നിട്ടും അവര്‍ എന്തൊരു ഹാപ്പി യാ ,അവളെക്കാള്‍ പ്രായം കുറഞ്ഞ ഒരുത്തന്റെ കൂടെ, ലജ്ജ തോന്നുന്നു

@ ~ex-pravasini*: ഉം.... വേദനയില്‍ നിന്നും വന്ന വാക്കുകള്‍ ആയിരിക്കും അല്ലേ,

@ente lokam : കഥ അല്ല ഇത്, അനുഭവം ആണ്

@ വേണുഗോപാല്‍ ജീ: എവിടയോക്കയോ മിസ്സിംഗ്‌ എന്ന് ഉധേഷിച്ച്ചത് എന്‍റെ രചനയില്‍ ആണോ? തിരക്കിട്ട് പോസ്ടിയത് കൊണ്ടാവും

@zephry zia : ഒരു ":)" ല് ഒതുക്കിയല്ലേ, ആദ്യ കമെന്റിനു നന്ദി

@salam pottengal : ആ വേദന മനസ്സിലാകാന്‍ ഒരു പിതാവിനെ കഴിയൂ, അല്ലേ,

@ മിസിരിയനിസാര്‍: അല്ല ഇജ്ജു ആരുടെ സ്വഭാവത്തെയാ പഴി പറഞ്ഞെ , എന്റെയോ, അതോ അവരുടെയോ ?, കൊട്ടിഘോഷിച്ചു എന്ന് പറഞ്ഞതേ?

@elayoden : മക്കള്‍ക്ക്‌ എല്ലാം തുറന്നു പറയാനുള്ള ഫ്രീഡം മാതാപിതാക്കള്‍ നല്‍കണം,അവരുടെ best ഫ്രണ്ട്സൂം parents തന്നെ ആവണം

@ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍: നഷ്ട്ടബോധം തോന്നുമെന്ന് 100% ഉറപ്പു, കേട്ടിടുണ്ടേ പലരുടെയും കഥകള്‍

@ പാലക്കുഴി: അതേ, അങ്ങനെ ഞാനും കരുതി

അനീസ പറഞ്ഞു...

@ഹാപ്പി ബാച്ചിലേഴ്സ് :ഞാനും ഒരു മഹാ റിസ്കിനു തയ്യാറില്ല, പോസ്റ്റ്‌ വേഗം ഇടാനുള്ള ആവേശം കൊണ്ട് തട്ടിക്കൂട്ടിയതുതന്നെയാണ്

@കുമാരന്‍ | kumaran :സന്തോഷമായി ഗോപിയേട്ടാ, അല്ല sorry കുമാരേട്ടാ

@ummu jazmine :പൈസ ഇന്ന് വരും നാളെ പോകും പിന്നെയും വരും പോകും, പിന്നെ വരില്ല

@Losing hero:അതേ, തിടുക്കം ഒണ്‍ലി

@iylaserikkaran :ആഹാ , പുലി ആണല്ലോ

@തെച്ചിക്കോടന്‍ :ഞാനും ഇപ്പോള്‍ അങ്ങനെ വിശ്വസിക്കുന്നു

@hafeez :എന്‍റെ പരിപാടി ഇവിടെ പറഞ്ഞു പബ്ലിക്‌ ആക്കുന്നില്ല

@sm sadique :ഒരു ഉപ്പയുടെ വികാരം അല്ലേ, നന്ദി സാദിക്ക , ഇവിടെ വന്നു ഫോളോ ചെയ്യുകയും ചെയ്തതിനു

@സലാഹ് :അനുഭവകുറിപ്പ് ഇഷ്ട്ടംയാതിനി നന്ദി,

@ajith :അങ്ങനെയും ഒരു പിതാവോ, പ്രാരബ്ധങ്ങള്‍ കൊണ്ടായിരിക്കും

@പട്ടേപ്പാടം റാംജി:റാം ജി , വിട്ടു കളഞ്ഞാല്‍ ഇത് പലരും ശീലമാക്കും

@ഹംസ :വളരെ സത്യസന്ധമായ കാര്യം, നഷ്ട്ടബോധം തീര്‍ച്ചയായും ഉണ്ടാവും

@സാബിബാവ :നന്ദി സാബി,

@mayflowers :മക്കള്‍ക്ക്‌ എല്ലാം തുറന്നു പറയാനുള്ള friendly attitude parentsnte അടുത്ത് നിന്നും ഉണ്ടായാല്‍ ഇങ്ങനെ ഒന്നും ഉണ്ടാവില്ലയിരിക്കാം

@ഒരു നുറുങ്ങ് :തെളിചോട്ടമോ? നാടുകാര്‍ പിടി കൂടുലെ

@sureshkumar punjhayi :സ്വാഗതം , കമെന്റിനു നന്ദി

@Noushad koodaranji :വായിച്ചു വല്ലതും ആരുടെയെങ്കിലും തലയില്‍ കയറി കാണുമെന്നു വിചാരിക്കുന്നു

Akbar പറഞ്ഞു...

തകര്‍ത്തെറിയാന്‍ എന്തെളുപ്പം. അത് പോലെ വീണ്ടും കൂട്ടി യോജിപ്പിക്കാനാവില്ല. പിതാവിന്റെ മനോ വിഷമമം ആ വാക്കുകളില്‍ നിന്നുമറിയാം.

വേണുഗോപാല്‍ ജീ പറഞ്ഞു...

ഞാന്‍ പറഞ്ഞത് രചനയില്‍ ആണ്.... അനീസ പറഞ്ഞത് പോലെ തിരക്കിട്ട് പോസ്റ്റ്‌ ചെയ്തത് കൊണ്ടാകും....

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

OK!

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ആ ബാപ്പയുടെ മനസ്സില്‍ ഉള്ളത് വെറും നിര്‍വികാരിത മാത്രം..
ശൂന്യമായ ഒരു മനസ്സ്... കാലം എത്ര കഴിഞ്ഞാലും ഒരു പക്ഷെ ഉണക്കാന്‍ പറ്റാത്ത ഒരു മുറിവുമായി ആ ബാപ്പ എന്നുമുണ്ടാവും.. എങ്കിലും ആ ബാപ്പയുടെ ഉള്ളില്‍ എവിടെയോ ഉണ്ടാകും, കെടാതെ വെച്ചിരിക്കുന്ന ഒരു തിരി നാളം പോലെ, മകളോടുള്ള ഒരിറ്റു ഇഷ്ടം..

റശീദ് പുന്നശ്ശേരി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റശീദ് പുന്നശ്ശേരി പറഞ്ഞു...

ഇങ്ങനെ ഓടി പോവൂന്ന് ആദ്യേ അറിഞ്ഞെങ്കില്‍ ഞാന്‍ 2 ലക്ഷം ചെലവാക്കി ഓള്‍ടെ ഒപ്പ്രേഷന്‍ നടത്തായിരുന്നോ "

ഏന്‍ഡ് പഞ്ച്
എന്ത് കൊണ്ടും നന്നായി

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഒളിച്ചോട്ടം ഇന്നൊരു ട്രെന്റല്ലേ....?



അല്ല എന്താ ഉദ്ദേശം...ഹി.ഹി?

K@nn(())raan*خلي ولي പറഞ്ഞു...

രണ്ടു ലക്ഷം ഉണ്ടായിരുന്നെങ്കില്‍ ലോണിനു ഒരു സ്വിഫ്റ്റ് എടുക്കാമായിരുന്നു എന്നായിരിക്കും ബാപ്പാന്റെ ചിന്ത എന്ന് വേണെങ്കില്‍ കണ്ണൂരാന് കമന്റിടാം. പക്ഷെ, ഹംസക്കാന്റെ കമന്റു വായിച്ചപ്പോള്‍ കണ്ണ് തള്ളിപ്പോയി!

പാവം മാതാപിതാക്കള്‍!

(അക്ഷരത്തെറ്റും വ്യാകരണപിശാചും നിങ്ങളെ ഭരിക്കുന്നുണ്ട്. ബ്ലോഗിലെ ഡിസൈന്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ഇങ്ങോട്ടേക്കില്ല-കട്ടായം)

**

ramanika പറഞ്ഞു...

ആ പിതാവ് തന്റെ വിഷമങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ കാശിന്റെ കാര്യം പറഞ്ഞു എന്നാണു തോന്നുന്നത് .

റാണിപ്രിയ പറഞ്ഞു...

പിതാവിന്റെ ദുഖം...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ബന്ധങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാതിരിക്കുകയും മാധ്യമങ്ങള്‍ പ്രലോഭിപ്പിക്കുകയും ചുറ്റുപാടുകളില്‍നിന്ന് സനാതനമൂല്യങ്ങള്‍ ആവിയായ്‌ പോവുകയും ചെയ്യുന്ന ഒരു കലികാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ തന്നയാണ് തീര്‍ച്ചയായും ഇതും.
ഏതു വൃത്തികേടും മറവിയുടെ ഗര്‍ത്തത്തിലേക്ക് ക്ഷണനേരം കൊണ്ട് എടുതെറിയപ്പെടുന്നതിനാല്‍ പുതിയ ഒരു സംഭവം വരുന്നത് വരെയെ ഇതിനു ആയുസ്സുള്ളൂ.ഇത് സംഗതി കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു.
(ആ ബാപ്പയെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല.മാനക്കെടിനെക്കള്‍ ഭേദം അവളുടെ മരണം തന്നെ ആയിരുന്നു എന്ന് അദ്ദേഹം കരുതിയെങ്കില്‍ എന്ത് തെറ്റ്?)

സുന്ദരവിഡ്ഢി പറഞ്ഞു...

ഒരു മഹാ റിസ്കിനു തയ്യാറില്ല, പോസ്റ്റ്‌ വേഗം ഇടാനുള്ള ആവേശം കൊണ്ട് തട്ടിക്കൂട്ടിയതുതന്നെയാണ്

athu nizhalikkunnundu pakshey nannaayi

Unknown പറഞ്ഞു...

ഹംസ് ക്ക നന്നായി പറഞ്ഞതിനോട് ഒപ്പം ഞാനും :)

Pakku's Blog പറഞ്ഞു...

പേര് മാറ്റിയത് ഏതായാലും നന്നയി, തടി കേടാവാതെ നോക്കാലോ അനീസ.

Jidhu Jose പറഞ്ഞു...

എനിക്കെന്തായാലും ഇതിനൊന്നും വയ്യാട്ടോ. പെണ്ണിന്റെ വീട്ടില്‍ നിന്നും നല്ല വല്ലതും കിട്ടന്ടതാണ്

അനീസ പറഞ്ഞു...

@Akbar :അക്ബര്‍ക്ക, ആ വാക്കുകള്‍ വളരെ ശരിയാണ്, തകര്‍ത്തു എറിയാന്‍ എളുപ്പം

@വേണുഗോപാല്‍ ജീ:ഇനി മുതല്‍ ശ്രദ്ധിക്കാം

@ശങ്കരനാരായണന്‍ മലപ്പുറം:ഡബിള്‍ "ok"

@മഹേഷ്‌ വിജയന്‍ :ഉം, മക്കള്‍ എത്ര തെറ്റ് ചെയ്താലും പൊറുക്കുവാന്‍ ഉള്ള മനസ്സ് അല്ലെ

@റശീദ് പുന്നശ്ശേരി:ആ പെണ്ണിന്റെ ഉപ്പാന്റെ വാക്കുകള്‍ ആണേ ENDIL

@റിയാസ് (മിഴിനീര്‍ത്തുള്ളി:ഉദ്ദേശം എന്തായാലും ദുരുദ്ദേശം അല്ല

@കല്ലിവല്ലി ! K@nn(())raan:ഇങ്ങനെ കൊടും പ്രസ്താവന നടത്തല്ലേ നാട്ട്ടുകാര , പിശാചിനെ ഓടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു, വരും പോസ്റ്റുകളില്‍ പിശാചുക്കള്‍ കയറി കൂടാതെ നോക്കാം, താങ്കള്‍ വന്നു ചെക്ക്‌ ചെയ്യണം , ഓ.കെ, അപ്പൊ , നോ കട്ടായം

@ramanika :അതായിരിക്കും സത്യം,

@റാണിപ്രിയ :അവസാനം വന്നു അല്ലെ

@ഇസ്മായില്‍ കുറുമ്പടി :വിശധമായ ഒരു വിലയിരുത്തലിനു നന്ദി, മാനക്കേട്‌ ഉണ്ടായാല്‍ അത് തലമുറകളോളം ഒരു പാട് ആയി തന്നെ നില്‍ക്കും, അല്ലെ

അനീസ പറഞ്ഞു...

@critical th///..:കോപ്പി ചെയ്തു പേസ്ടി അല്ലെ, അഭിപ്രായത്തിന് നന്ദി

@നിശാസുരഭി:തിരിച്ചു എത്തി അല്ലെ, പേടിച്ചു പോയി കാണാനിട്ടു :(

@pakku's blog:അല്ലേലും അനുഭവം എഴുതുമ്പോള്‍ ഞാന്‍ എല്ലാവരുടെയും പേര് മാറ്റി ആണ് കൊടുക്കാറ്

@jidhu jose:അതന് പെണ്ണിനേയും കൂട്ടി ഓടുമ്പോള്‍ ഉള്ളതെല്ലും ബാഗ്‌ലാക്കി കൊണ്ട് വരാന്‍ പറഞ്ഞാല്‍ പോരെ

Naushu പറഞ്ഞു...

നന്നായി എഴുതി..

അവതാരിക പറഞ്ഞു...

ഈ അടുത്തല്ലേ മലപ്പുറത്ത്‌ ഒരു കുട്ടി ക്രിസ്ത്യാനിയുടെ കൂടെ പോയത് ...




ഹിന്ദി ചാനലില്‍ രാഖി ക ഇന്‍സാഫ് പ്രോഗ്രാം ഉണ്ട് .അതില്‍ അതികവും ഇങ്ങനെത്തെ സംഭവങ്ങള്‍ ആണ് അനി...കേരളത്തില്‍ മാത്രമല്ല ഇന്ത്യ മഹാരാജ്യം മൊത്തം മാരത്തോണ്‍ ഓട്ടക്കാര്‍ ആണല്ലേ

അജ്ഞാതന്‍ പറഞ്ഞു...

കൂടെ ഓടാന്‍ ആളുണ്ടോ എന്ന തലക്കെട്ട്‌ ഉഷാര്‍ ആയി ..

SUJITH KAYYUR പറഞ്ഞു...

nalla post.best wishes

TPShukooR പറഞ്ഞു...

ഇതില്‍ ഒരു അഭിപ്രായം പറയാന്‍ ഞാനില്ല.എന്തായാലും ഒരു ഇടനിലക്കാരിയായി അവതരിപ്പിക്കാംആയിരുന്നു. വിധി കല്‍പ്പിക്കാന്‍ വായനക്കാരെയും എല്പ്പിക്കാനായിരുന്നു. ഏതായാലും തുടരൂ... ആശംസകള്‍.

Jishad Cronic പറഞ്ഞു...

നല്ല സന്ദേശം...അഭിനന്ദനങ്ങൾ

Arjun Bhaskaran പറഞ്ഞു...

ബൈ ദി ബൈ , മിസ്റ്റര്‍ പെരേരാ..നിങ്ങളുടെ കുടുംബം എന്‍റെ കസ്ട്ടടിയില്‍ ഉണ്ട്..നിങ്ങള്‍ എന്‍റെ ബ്ലോഗില്‍ കയറുകയും..ഇത് വരെ പോസ്റ്റ്‌ ചെയ്ത പോസ്റ്റുകള്‍..കണ്ണില്‍ വരുന്ന ഉറക്കത്തേയും അവഗണിച്ചു വായിക്കുകയാണെങ്കില്‍ നമുക്കൊരു സന്ധി സംഭാഷണം ആകാം..
നിങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ കുടുംബം..എനിക്ക് വേണ്ടത്..നിങ്ങളുടെ അംഗത്വവും, പത്തു ചാക്ക് നിറയെ കമന്റും..
ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ പറഞ്ഞ സാധനങ്ങളുമായി..കുഞ്ഞി കഥയെന്ന എന്‍റെ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റിനു ചുവട്ടില്‍ ഉണ്ടാകണം..മറിച്ചാണെങ്കില്‍....ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ...എന്‍റെ സിംഹം പട്ടിണി കൊണ്ട് എല്ലും തോലുമായിരിക്കുകയാണ്..ഓര്‍മയുണ്ടല്ലോ.....ഷാര്‍പ്പ് ഇരുപത്തിനാല് മണിക്കൂര്‍..

അനീസ പറഞ്ഞു...

@ naushu:എഴുത്ത് വായിച്ചതില്‍ , ഇഷ്ടമായതില്‍ നന്ദി

@ കമന്റടി മോഡറേറ്റര്‍: ഇന്ത്യ മൊത്തം ഓട്ടക്കാര്‍ ഉള്ളത് ഇപ്പോഴാ അറിയുന്നെ, ഞാന്‍ കരുതി അതിലും കേരളമാ ഫസ്റ്റ് എന്ന്

@അജ്ഞാത: എന്തെ അജ്ഞാതമായി കമന്റ്‌ ഇട്ടതു, തലകെട്ട ഉഷാറായി എന്നറിഞ്ഞതില്‍ സന്തോഷം

@ സുജിത് കയ്യൂര്‍: thanks a lot :)

@shukoor : ചുമ്മാ, പോസ്റ്റ്‌ അവസാനിപ്പിച്ചത് ആ ഒരു രീതിയില്‍ ആയി പോയി

@jishad chronic : നന്ദി സഹോദരാ ,

@ സ്വ.ലേ: വേഗം വിട്ടയക്കു അവരെ, ഞാന്‍ ഒരു ലോറി നിറയെ കമെന്റ്മായി എത്തിയിരുന്നു

റഷീദ് കോട്ടപ്പാടം പറഞ്ഞു...

നല്ല എഴുത്ത്...
ഇനിയും നന്നാവട്ടെ...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അവിടെങ്ങന്യാ.. ഫിത്രിന്റെ അരി 'ഇരക്കാന്‍' ആളുകള് ഇപ്പോഴും വരാറുണ്ടോ? അതല്ല ആളുകള്‍ക്ക് കാര്യബോധം വന്നു തുടങ്ങ്യോ?

അനീസ പറഞ്ഞു...

@റഷീദ്‌ കോട്ടപ്പാടം:സ്വാഗതം ഈ കുഞ്ഞു ബ്ലോഗിലേക്ക്,

@ശ്രദ്ധേയന്‍ | shradheyan :ഇവിടെ വലിയ മാറ്റം ഒന്നും ഇല്ല, ഫിത്രെന്റെ അരി കായി വിട്ടിലേക്ക്‌ വരുന്നവരും ഉണ്ട്,

pee pee പറഞ്ഞു...

ബാപ്പ ഒരു തമാശക്ക് പറഞ്ഞതാകും...പോനാല്‍ പോകട്ടും പോടാ.....

ജിപ്പൂസ് പറഞ്ഞു...

ഹംസക്കാടേം മഹേഷ് വിജയന്‍റേം കുറുമ്പടിയുടേയും കമന്‍റുകള്‍ കൂട്ടി വെച്ച് താഴെ ഒരൊപ്പിടുന്നു.

ചീരു പറഞ്ഞു...

ആമിന ആ കാശ് അപ്പന് എങ്ങനേലും തിരിച്ച് കൊടുക്കണം എന്ന് ആണ് എന്റെ അഭിപ്രായം!!

ആസാദ്‌ പറഞ്ഞു...

"ഇങ്ങനെ ഓടി പോവൂന്ന് ആദ്യേ അറിഞ്ഞെങ്കില്‍ ഞാന്‍ 2 ലക്ഷം ചെലവാക്കി ഓള്‍ടെ ഒപ്പ്രേഷന്‍ നടത്തായിരുന്നോ" ഈ പിതാവ്‌ ഒരു ഒന്നൊന്നര പിതാവു തന്നെ..

അജ്ഞാതന്‍ പറഞ്ഞു...

അനീസയ്ക്ക് കവിതയെക്കാളും ഇണങ്ങുന്നത് കഥയെഴുത്ത്‌ ആണ്...അനുഭവ കഥ അസ്സലായി...തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

അനീസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനീസ പറഞ്ഞു...

@Pee pee

@ജിപ്പൂസ്

@ചീരു

@ആസാദ്‌

@മഞ്ഞുതുള്ളി (priyadharsini)

THANKS ALL

Lukman Janees പറഞ്ഞു...

awesome, !!!

അനീസ പറഞ്ഞു...

@Lukman Janees: thanks for ur visit and comment

അന്ന്യൻ പറഞ്ഞു...

സംശയമെന്തു, അനക്ക് മനസ്സിലായില്ലെ… അതന്നേ…

Lonely_Traveler പറഞ്ഞു...

മകളോടുള്ള സ്നേഹം തന്നെയാകണം ആ വാക്കുകളില്‍...തന്റെ സ്നേഹം മനസ്സിലാക്കാത്തതിലുള്ള നിരാശയാകാം ആ വാക്കുകളില്‍...

Lonely_Traveler പറഞ്ഞു...

www.ekaanthasanchaari.blogspot.com

അനീസ പറഞ്ഞു...

@അന്ന്യന്‍: ഇപ്പൊ മനസ്സിലായി,

@ Lonely Traveller... :may be

സ്വന്തം സ്ഥലം പറഞ്ഞു...

=D

 
ജാലകം