
ടിവിയില്‍ കലോത്സവത്തിന്റെ ലൈവ് ഷോ കാണുകയാണവള്‍ . മുഖത്ത് വിവിധ ഭാവങ്ങള്‍ വിരിയിച്ചൊരു സുന്ദരി സ്റ്റേജില്‍ നൃത്തമാടുകയാണ് . ആ നര്‍ത്തകിക്കിപ്പോള്‍ അവളുടെ മുഖച്ഛായയയാണ്. ചിലങ്ക അണിഞ്ഞു അവളാണിപ്പോള്‍ ആടുന്നത്, ചുറ്റും സദസ്യരുടെ കയ്യടി .
"രാഗിണീ ".. അമ്മയുടെ വിളി കേട്ടപ്പോള്‍ സങ്കല്‍പ്പങ്ങളുടെ ലോകത്ത് നിന്നും അവള്‍ ഇറങ്ങി . ഇപ്പോള്‍ സദസ്യരുടെ കയ്യടികള്‍ ഇല്ല , ചുറ്റും മുറിയുടെ മതിലുകള്‍ മാത്രം. അപ്പോഴേക്കും അവള്‍ തിരിച്ചറിഞ്ഞിരുന്നു ആ മതിലുകള്‍ക്ക് പകരം സദസ്യരാവണമെന്നതിനു ഗാന്ധി തലയുള്ള നോട്ടുകളുടെ പങ്ക്...
60 comments:
സത്യം... !
കോസ്റ്റൂമിനും, പഠിക്കനും എമ്പാടും ചിലവ് ഉണ്ടത്രേ
ഗാന്ധിതലകള്‍ ആണ് ഇന്ന് ഇന്ത്യയെ മൊത്തം നിയന്ത്രിക്കുന്നത്!
ഗാന്ധി ഭക്തര്‍ പെരുകുന്നു ...
ജന്മസിദ്ധമായ കഴിവുകളുള്ള ഒരു
കുട്ടിക്ക് ഗാന്ധിതലകള്‍ ആവശ്യമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..
പിന്നെ ഇവിടങ്ങളില്‍ ഗാന്ധിതലകളുടെ ദുരുപയോഗവും നടക്കുന്നുണ്ട്..
തന്റെ തലകൊണ്ടാണു ഈ മറിമായങ്ങളൊക്കെയെന്ന് പരലോകത്ത് ഗാന്ധിജി വിലപിക്കുന്നുണ്ടാവണം.
പാവം ഗാന്ധിജീ.ഇപ്പൊ വെറും തല
പോര ഒന്നിനും.വെറും തല മാത്രം
പോര ennum aavaam alle ? valiya kaaryam
cheriya kadhayil .ithu nannayi aneesa ...aashamsakal .
ഗാന്ധിതലകള്‍ ഉണ്ടങ്കിൽ എല്ലാം നടക്കും?
ഗാന്ധി തലകള്‍ ഇല്ലാതെയും കാര്യങ്ങള്‍ നടക്കട്ടെ എന്നാശിക്കുന്നു....
mm, small is beautiful, and beautiful is small. ചെറിയ വരികളില്‍ നന്നായി പറഞ്ഞു അനീസ. ഒന്ന് കൂടി ശ്രമിച്ചാല്‍ കുറച്ചുകൂടി വലിപ്പമുള്ള ഒരു ചെറുകഥ തന്നെയാക്കാന്‍ വകുപ്പുണ്ട്. ഗാന്ധി തലകള്‍ കൂടുതലുള്ളവര്‍ എല്ലാം സ്വന്തമാക്കുന്നു എത്ര സത്യം
ഗാന്ധി ചിരിക്കുന്നു.
പണമുണ്ടെങ്കിൽ എന്തുമാവാം......
ഇതില്ലാത്തവർ ‘ഒന്നിനും കൊള്ളാത്തവർ’ ആർക്കും വേണ്ടാത്തവർ.........
ആശംസകൾ!
കലോത്സവ വേദികള്‍ എന്നും പണക്കൊഴുപ്പിന്റെ വേദികള്‍ തന്നെ. പക്ഷെ കഥയില്‍ അല്പം കൂടെ തീവ്രതയാകാമായിരുന്നു.
മോളേ ആ മോഹം മാറ്റിവെച്ച് പഠിക്കാൻ നോക്ക്,,,
ഗാന്ധിത്തലകള്‍ തന്നെയാണ് കാര്യങ്ങള്‍ നടത്തുന്നത്. അതിനപവാദം അപൂര്‍വ സംഭവങ്ങള്‍ മാത്രം.
കലാകാരന്റെ പ്രതിസന്ധികളാണിതെക്കെ.
ഈ പ്രതിസന്ധി തന്റെ ജന്മസിദ്ധമായ
കഴിവുപയോഗിച്ചു തരണം ചെയ്യണം. ശബ്ദം
കൊള്ളില്ലെന്നു പറഞ്ഞു ആകാശവാണിയില്‍
ആഡീഷന്‍ ടെസ്റ്റിനെത്തിയ യേശുദാസിനെ
മടക്കിയയച്ചതാണു്. എന്നാലും ഈ കഥയില്‍
നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയുണ്ട്.
ഗാന്ധിതലകൾ കൈവശമില്ലാത്തതിനാൽ അണിയാതെപോയ ചിലങ്കകൾ എത്രയുണ്ടാവും... മത്സരവേദികളിൽ സാമ്പത്തികമേഖലയ്ക്ക് നല്ല വളർച്ചയാണല്ലോ..
കൊള്ളാം നന്നായിരിക്കുന്നു ഈ മിനിക്കഥ
nannayittund
ashamsakal .............................
http://minshadahmed.blogspot.com/
ഗാന്ധി തല ഇന്നെല്ലാം ആ തലയുടെ ഇച്ചകള്‍ ആണ് മദ്യം വാങ്ങാനും വേശ്യക്ക് പ്രതിഫലം കമുകിക്കുള്ള സമ്മാനം കരയുന്ന കുഞ്ഞിനു ബിസ്കറ്റ് എല്ലാം ഗാന്ധിയില്‍ ....................
വളരെ നല്ലൊരു മിനിക്കഥ
കൂതറ ,
ഇസ്മില്‍ ക്ക ,
രമേശ് ജി ,
നന്ദി
പ്രിയ :പ്രിയ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല, കഴിവുണ്ടായിട്ടും പണം ഇല്ലാത്തതിന്റെ പേരില്‍ മത്സരിക്കാതെ പോയവര്‍ അനേകം
നന്ദി
moideen,
ente lokam ,
ഹൈന,
elayoden,
,
salam ,
നാമൂസ്,
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ,
നന്ദി
manoraj : പെട്ടെന്ന് മനസ്സില്‍ തോന്നിയത് അന്ന് തന്നെ പോസ്റ്റ് ആക്കി ,അത് കൊണ്ടു അതിന്റെതായ പരിമിതികള്‍ ഉണ്ട്]
mini ചേച്ചി :എന്നോടാണോ പഠിക്കാന്‍ പറഞ്ഞത്, അതോ കഥാ പാത്രതോടോ
shukoor ,
ജയിംസ് സണ്ണി പാറ്റൂര്‍,
prins,
lekshmi,
MINSHAD,
ayyopavam,
റാം ,
നന്ദി
good one.. :)
കഥാപാത്രത്തിന്ന് തീവ്രതയുണ്ടെന്ന് ഞാന്‍ കരുതുന്നു, ദൈന്യതയുടെ..
കൊച്ചനിയന്‍ പറഞ്ഞത് തന്നെ.പുത്തന്‍ കയ്യിലില്ലാത്തതിനാല്‍ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നവര്‍ അനേകം.
എല്ലാറ്റിനും സാക്ഷി ഗാന്ധിത്തല!
മേക്കപ്പ് റൂമില്‍ നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ പാറിക്കളിക്കുമെന്നാണ് പറഞ്ഞുകേട്ടത്.
നാലയ്റ്റത്തിനു മല്‍സരിച്ചാല്‍ നാല് പ്രാവശ്യം സ്റ്റേജില്‍ കേറുംപോളും ദക്ഷിണ വെക്കണം.പറഞ്ഞുറപ്പിച്ച ദക്ഷിണക്കാശിന് പുറത്താണിത്.
ഡ്രെസ്സിന് കുറഞ്ഞത് മുപ്പതിനായിരമാണത്രേ.തയ്യല്‍ കൂലി വേറെ.മുഖത്തെ കുണ്ടും കുഴിയും തൂര്‍ക്കുന്ന പാന്‍സ്ടിക്കിനു ഒരെണ്ണത്തിനു ഇരുനൂറ്റിഅറുപത് രൂപ.
നല്ല മുഖമുള്ള ഒരു പെണ്‍കുട്ടിക്ക് രണ്ടു സ്റ്റിക്ക് വേണ്ടി വരുമെന്ന്.ആണ്‍ കുട്ടിക്ക് എത്ര സ്റ്റിക്ക് വേണമെന്നത് മുഖം കണ്ടാലെ അറിയൂ..
കുറച്ചു ദിവസം മുമ്പ് വായിച്ചറിഞ്ഞ കാര്യങ്ങളാണിത്.താമസം ഭക്ഷണം ഒക്കെ വേറെയുണ്ട് കേട്ടോ ചിലവ്.
ഒരു സാധാരണ കുടുംബം എങ്ങനെയായിരിക്കും ഈ ഭീമമായ സംഖ്യ സംഘടിപ്പിക്കുക !!
കുട്ടികളാണി വിടെ ബലിയാടുകളായി
മാറുന്നത്.
ഗാന്ധി തലയുടെ ഒരു ഗുണമെ.. പണമുള്ളവനു എന്തുമാകാം ... കാലം അങ്ങിനെയാ.. ഒരു കൊച്ചു കഥ പക്ഷെ വലിയ കാര്യം പറഞ്ഞു...
പണമില്ലാത്തവന്‍ പിണമെന്ന് പഴമക്കാര്‍
പ്രിയദര്‍ശിനി പറഞ്ഞതുപോലെ സംഭവിക്കുന്നത് അപൂര്‍വം തന്നെ. ഉണ്ടാവാം അവിടെയും ഇവിടെയും. പക്ഷെ പണമില്ലാത്തതിന്റെ പേരില്‍ മത്സരത്തിനു പോകാന്‍ കഴിയാത്തവര്‍, ടൂര്‍ണ്ണമെന്റിനു പോകാന്‍ കഴിയാത്തവര്‍, അവരാണ് ഭൂരിപക്ഷം. അവര്‍ക്ക് നാലു ചുവരുകളുടെയുള്ളില്‍ പെര്‍ഫോം ചെയ്യാം അത്രതന്നെ.
ഇന്ന് ഗാന്ധിത്തല കൊണ്ട് സാധിക്കാത്തതായ ഒന്നും തന്നെ ഇല്ലെന്നായിരിക്കുന്നു.
മിനിക്കഥ കൊണ്ടുള്ള കുത്ത് നന്നായിരിക്കുന്നു.
കാശുള്ളോന്‍ കുഞ്ഞാലിക്ക
അല്ലാത്തോന്‍ മുണ്ടാണ്ടിരിക്ക്യ
അങ്ങിനെയെന്തോ പഴമക്കാരു
പറഞ്ഞു കേട്ടിട്ടുണ്ട്...
very nice and good lines....
കുഞ്ഞു കഥയാണെങ്കിലും വലിയ കാര്യം തന്നെ അനീസ പറഞ്ഞത്...
gandiye vangaananu ellaavarum nokkunnathu.gandimoolyangal alla.kashtam.kadha nannaayi.
ഇപ്പൊ വില ഇല്ലാത്ത ഒരേ ഒരു സാധനം നോട്ടുകള്‍ അല്ലെ ?
മിനികഥ നന്നായി ......
ഇപ്പോ മനസ്സിലായില്ലേ ഗാന്ധി തലകള്‍ക്ക് ആളുകള്‍ക്കിടയിലുള്ള ഡിമാന്‍ഡ്....!!
ചെറുങ്ങനെ ആഴത്തില്‍ പറഞ്ഞു........!!
അഭിനന്ദനങ്ങള്‍........!
ഗാന്ധിത്തല ഇത്രയും മോശമായി ഉപയോഗിക്കുമെന്നറിയുമായിരുന്നെങ്കില്‍ മഹാന്മാര്‍ ആ തല ഉപയോഗിക്കുമായിരുന്നില്ല വിലയില്ലാത്ത നോട്ടുകളില്‍...
ചിന്തിപ്പിക്കുന്ന ഒരു കുഞ്ഞു കഥ..
പക്ഷെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും ലകഷ്യബോധവും ശുഭാപ്തി വിശ്വാസവും ഉണ്ടെങ്കില്‍ സ്വപ്നങ്ങളില്‍ നിന്നും യാഥാര്ത്യങ്ങളിലേക്കുള്ള ദൂരം കുറവായിരിക്കും...
കലാമമാങ്കങ്ങളില്‍ കലയെക്കാള്‍ മുന്‍തൂക്കം ഗന്ധിജിക്കാണ്. ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം നമുക്ക് തന്ന ഗന്ധിജിയല്ല , റിസര്‍വ് ബാങ്ക് നമുക്ക് പരിചയ പെടുത്തിയ ഗാന്ധിജി .
കൊള്ളാം
സത്യമാണ് പറഞ്ഞത്. നൂറു ശതമാനം സത്യം. പക്ഷെ പെട്ടെന്നുള്ള തട്ടിക്കൂട്ട് കഥയില്‍ കാണാം...!
നിശസുരഭി,
ജിപ്പൂസ്,
തെചിക്കോടന്‍ ,
നന്ദി
~ex-pravasini* :ഈ കാര്യങ്ങള്‍ ഇവിടെ പങ്കു വച്ചതിനു നന്ദി , കൂടുതല്‍ അറിയാന്‍ കഴിഞ്ഞു
ഉമ്മു അമ്മാര്‍
ajith
റാം ജി '
റിയാസ്
നസീര്‍
zephry
സുജിത്
krishna: പറഞ്ഞത് മനസ്സിലായില്ല
മനു
തിരിച്ചിലാന്
മഹേഷ്
കെ,എം .റഷീദ്
jyo
ആളവന്താന്‍
നന്ദി
യുവജനോത്സവം കഴിഞ്ഞ ഉടനെയായത് കൊണ്ട് പോസ്റ്റ് പ്രസക്തമാണ്.
എല്ലാ കള്ളക്കളികളും എല്ലാവരും അറിഞ്ഞിട്ടും എന്ത് ഫലം?
paavam gaandhi .....
കൊള്ളാം നന്നായിരിക്കുന്നു ഈ മിനിക്കഥ
ആശംസകൾ!
അനീസ ഒരു സത്യം വിളിച്ചു പറഞ്ഞു ..
mayflowers,
Mydreams,
അമീന്‍,
ജസീര്‍ ,
നന്ദി
കുറച്ചൂടെ എഴുതായിരുന്നില്ലേ...?
ആശംസകള്‍
മുല്ലേ ,ബാക്കി വരുന്നുണ്ട്, ദിവസത്തിനകം
അപ്പോള്‍ ആ ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായിക്കാം.
അങ്ങിനെയെങ്കിലും ഗാന്ധിജിയെ ഓര്‍ക്കുമല്ലോ...!!??
ഇഷ്ടമായി.
കഥ ഇന്ന് നടമാടുന്ന ഒരു മോശം പ്രവണതയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു.. അഭിനന്ദനങ്ങള്‍..
നല്ല കഥ.....
ഗാന്ധി തലകള്‍ ഗാന്ധി യുടെ പരിശുദ്ധി ഇല്ലാതാക്കുന്നു
ഹാഷിക്ക് ,
ishaqh,
ആറങ്ങോട്ടുകര മുഹമ്മദ് ,
Naushu,
ayyopavam,
നന്ദി
സത്യം..നോട്ടുകള്‍ വാഴുന്ന കാലമല്ലോ ഈ കലികാലം..!
ന്നായിരിക്കുന്നു........
ഇനിയും തുടരുക......ആശംസകള്‍......
meera,
thanks
കൊള്ളാം.. അടിപൊളി.. പോരട്ടേ.. പോരട്ടേ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ