2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

അണിയാതെ പോയ ചിലങ്ക -2


എന്‍റെ കഴിഞ്ഞ പോസ്റ്റ്‌  {മിനി കഥ} വായിച്ചു കാണുമല്ലോ ?
      "   ടിവിയില്‍ കലോത്സവത്തിന്റെ  ലൈവ് ഷോ   കാണുകയാണവള്‍ . മുഖത്ത് വിവിധ ഭാവങ്ങള്‍ വിരിയിച്ചൊരു  സുന്ദരി  സ്റ്റേജില്‍ നൃത്തമാടുകയാണ് . ആ നര്‍ത്തകിക്കിപ്പോള്‍  അവളുടെ മുഖച്ഛായയയാണ്. ചിലങ്ക അണിഞ്ഞു  അവളാണിപ്പോള്‍ ആടുന്നത്, ചുറ്റും സദസ്യരുടെ കയ്യടി .
  "രാഗിണീ ".. അമ്മയുടെ വിളി കേട്ടപ്പോള്‍  സങ്കല്‍പ്പങ്ങളുടെ ലോകത്ത് നിന്നും അവള്‍ ഇറങ്ങി . ഇപ്പോള്‍ സദസ്യരുടെ കയ്യടികള്‍ ഇല്ല , ചുറ്റും മുറിയുടെ മതിലുകള്‍ മാത്രം. അപ്പോഴേക്കും അവള്‍ തിരിച്ചറിഞ്ഞിരുന്നു ആ മതിലുകള്‍ക്ക് പകരം സദസ്യരാവണമെന്നതിനു   ഗാന്ധി തലയുള്ള നോട്ടുകളുടെ പങ്ക്.."
                   ***************************************************
    പണമില്ല എന്ന ഒരു കാരണം കൊണ്ടു മാത്രമാണ് രാഗിണിക്ക് മത്സരിക്കാന്‍ കഴിയാതെ പോയത്, വെറും  കാഴ്ചക്കാരി ആയി മാത്രം നില്‍ക്കേണ്ടി വന്ന അവളുടെ മാനസിക വികാരങ്ങള്‍ ഊഹിക്കണമെങ്കില്‍ അത് പോലൊരു അവസ്ഥയിലൂടെ  നമ്മളും കടന്നു പോകണം, ..............
    ഇത് വെറുമൊരു കഥ മാത്രം,എന്നാല്‍ ഈ കഥയില്‍ സത്യമില്ലേ ?ഇങ്ങനെ ഉള്ളവര്‍ എത്ര കാണും നാട്ടില്‍?പണം എന്ന ഒറ്റ  കാരണം കൊണ്ടു കഴിവുകള്‍ വീട്ടിലെ മതില്‍ കെട്ടിനുള്ളില്‍ ഒതുക്കേണ്ടി വന്നവര്‍. .. കഴിവുണ്ടെങ്കില്‍ കാശെടുക്ക് എന്നായി സ്ഥിതി.. എന്‍റെ കഴിഞ്ഞ പോസ്റ്റില്‍  ex pravasini ഇട്ട കമന്റ്‌ ഇവിടെ കുറിക്കുന്നു :

"മേക്കപ്പ്‌ റൂമില്‍ നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ പാറിക്കളിക്കുമെന്നാണ് പറഞ്ഞുകേട്ടത്, ഡ്രെസ്സിന് കുറഞ്ഞത് മുപ്പതിനായിരമാണത്രേ.തയ്യല്‍ കൂലി വേറെ.മുഖത്തെ കുണ്ടും കുഴിയും തൂര്‍ക്കുന്ന പാന്‍സ്ടിക്കിനു ഒരെണ്ണത്തിനു ഇരുനൂറ്റി അറുപത് രൂപ.നല്ല മുഖമുള്ള ഒരു പെണ്‍കുട്ടിക്ക് രണ്ടു സ്റ്റിക്ക് വേണ്ടി വരുമെന്ന്.ആണ്‍ കുട്ടിക്ക്‌ എത്ര സ്റ്റിക്ക് വേണമെന്നത് മുഖം കണ്ടാലെ അറിയൂ..കുറച്ചു ദിവസം മുമ്പ്‌ വായിച്ചറിഞ്ഞ കാര്യങ്ങളാണിത്.താമസം ഭക്ഷണം ഒക്കെ വേറെയുണ്ട് കേട്ടോ ചിലവ്.ഒരു സാധാരണ കുടുംബം എങ്ങനെയായിരിക്കും ഈ ഭീമമായ സംഖ്യ സംഘടിപ്പിക്കുക !! "

 അതെ, ഒരു സാധാരണ കുടുംബത്തിന്റെ കാര്യം  എടുത്തു നോക്കുകയാണെങ്കില്‍ ഒത്തിരി കഷ്ട്ടമാണ് ഈ സ്ഥിതി.മകളെ വേദിയിലെക്കെത്തിക്കാന്‍  വീടിന്‍റെ ആധാരം പണയപ്പെടുത്തേണ്ടി  വന്ന ഒരച്ഛന്റെ കഥന കഥ ആരുടെ കണ്ണാണ് നനയിപ്പിക്കാതിരുന്നത് .പല ജട്ജസ്സും പണത്തിനു വേണ്ടി റിസള്‍ട്ടില്‍  തിരിമറി നടത്തിയ കാര്യവും അല്ബുധാവഹമാണ്! ഇന്ന് ആരെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത് ?

 എന്‍റെ ചില കാഴ്ച്ഛപാടുകള്‍ ഇവിടെ കുറിക്കട്ടെ :-
* മേക്കപ്പ്നും കോസ്ടുമിനും എന്തിനാണിത്ര പ്രാധാന്യം ജഡ്ജസ്  കൊടുക്കുന്നത് .  ജന്മനാ വാസന ഉള്ളവര്‍ക്ക് എന്തിനാണു ഇത്ര അധികം മേക്കപ്പ് ,   മേക്കപ്പ് ഉം  കോസ്ടുമും ലളിതമാക്കി മുഖഭാവത്തിനു മാത്രം ഊന്നല്‍ കൊടുക്കുക.  വീട്ടില്‍  നിന്ന് തന്നെ ചെയ്യാവുന്ന രീതിയില്‍ ഉള്ള സിമ്പിള്‍ ആയ ഒരുക്കം പോരെ,

*ഗ്രൂപ്പ്  ഐറ്റംസ് ആയ ഒപ്പന, തിരുവാതിര, മാര്‍ഗംകളി തുടങ്ങിയവയ്ക്കും 1൦൦൦൦ നു മുകളില്‍ ആണ് ചിലവു,  ഗ്രൂപ്പ് ഐറ്റം വ്യക്തിത്വ മികവിലേക്ക് പോയിന്റ്‌  ചെയുന്നും ഇല്ല , ഗ്രൂപ്പ് ഐറ്റംസ്   വേണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

*ഗ്രേസ്‌ മാര്‍ക്ക് പിന്‍വലിക്കും എന്ന അറിയിപ്പ് കേട്ടപ്പോള്‍ കഷ്ട്ടം തോന്നി , ഗ്രേസ്‌ മാര്‍ക്ക് തീര്‍ച്ചയായും  വേണം,പഠിക്കാനുള്ള കഴിവ് പോലെയുള്ള  ഒന്നാണ് കലാവാസനയും,പ്രാക്ടിസിനു വേണ്ടി യൊക്കെ എത്ര ക്ലാസ്സ്‌ കുട്ടികള്‍ക്ക് കട്ട്  ആവുന്നുണ്ട്‌ 

*അപ്പീലിനും 5000 രൂപയോളം വേണമെന്നതും അത്ഭുതപ്പെടുത്തുന്നു ,അതും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്, ഇതിലും എന്ത് കൊണ്ടു അയവ് വരുത്തി കൂടാ

 *റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ ഒരു ടീമിനെ മത്സരിക്കാന്‍ വിടാതിരുന്ന ഭാരവാഹികളുടെ കണ്ണില്‍ ചോര ഇല്ലായ്മയും എടുത്തു പറയേണ്ടതാകുന്നു, അത്രയും ഒരുക്കങ്ങള്‍ ഒരുങ്ങിയിട്ടും അല്പം താമസിച്ചതിന്റെ പേരില്‍ അവരെ മത്സരിക്കാന്‍ അനുവദിച്ചില്ല, റിപ്പോര്‍ട്ട്  അനൌണ്സ് ചെയ്തത് കേട്ടിട്ടില്ല എന്നവര്‍ പറഞ്ഞു അപേക്ഷിച്ചിട്ടും ഭാരവാഹികള്‍ കെനിഞ്ഞില്ല.ഇത്തരം കാര്യങ്ങള്‍ മാനസികമായി അവരെ തളര്‍ ത്തുകയല്ലേ ചെയ്യുന്നത് 

  ഇവിടെ മാറ്റം വരേണ്ടത് അത്യന്താപേക്ഷിതമാണ് ..ചിലവു ചുരുക്കി മേക്കപ്പിനും  കോസ്ടുമിനും  ഒട്ടും പ്രാധാന്യം കല്‍പ്പിക്കാത്ത സ്ഥിതി വന്നാല്‍  ഇനിയും ഒരുപാട് കലാകാരന്മാര്‍ക്ക് മുന്നോട്ട് വരാന്‍ കഴിയും,സാധാരണക്കാരായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും  താങ്ങാന്‍ പറ്റുന്ന വിധത്തില്‍  ആവണം എല്ലാ ചിലവുകളും. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന  നിയമങ്ങള്‍ തീര്‍ച്ചയായും പിന്‍വലിക്കേണ്ടാതാകുന്നു.  ഇത് പ്രവര്‍ത്തികമാക്കേണ്ടതു ഞാനല്ല. കലോത്സവ  ഭാരവാഹികളിലും ഈ സന്ദേശം എത്തിയാല്‍  മാത്രമേ എന്‍റെ പോസ്റ്റ്‌ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ, അടുത്ത വര്‍ഷം തൊട്ടെങ്കിലും ഈ അവസ്ഥയ്ക്ക് ശമനം ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം.. 34 comments:

അനീസ പറഞ്ഞു...

ഇതെന്റെ കാഴ്ചപ്പാട് മാത്രമാണ്,നിങ്ങള്‍ക്കു യോചിപ്പും വിയോചിപ്പും കുറിക്കാം

moideen angadimugar പറഞ്ഞു...

ഇതെന്റെ കാഴ്ചപ്പാട് മാത്രമാണ്,നിങ്ങള്‍ക്കു യോചിപ്പും വിയോചിപ്പും കുറിക്കാം

യോജിക്കുന്നു.

Salam പറഞ്ഞു...

അനീസ, എല്ലാം വാണിജ്യവ്ത്കരിക്കപ്പെട്ട, കെട്ട, കാലത്തിലാണ് നാം ഇപ്പോള്‍ ഉള്ളത്. ദിനം തോറും അത് കര കേറുന്ന ഒരു ലക്ഷണവും കാണിക്കുന്നില്ല. ഇവിടെ സുപ്രീം കോടതി ജഡ്ജ് വരെ കൈക്കൂലി വാങ്ങി എന്ന വാര്‍ത്തകള്‍ ആണ് വരുന്നത്. പിന്നെ ആശക്ക് എന്ത് വകയാണുള്ളത്‌? ഇതൊക്കെ പരിഹരിക്കാന്‍ കേസ് കൊടുക്കാനുള്ള സ്ഥലമാണല്ലോ അത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യും? കുറുന്തോട്ടിക്കും വാതം വന്നാലോ?
real talent ഉള്ളവര്‍ ഒരിക്കല്‍ തഴയപ്പെട്ടാലും പിന്നെയും പൊങ്ങി വരും എന്ന് ആശ്വസിക്കുക മാത്രം ചെയ്യാം

നാമൂസ് പറഞ്ഞു...

ബന്ധപ്പെട്ട അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഈ തുറന്ന കണ്ണിലെ കാഴ്ചക്ക് ഉണര്‍ന്നിരിക്കുന്നതിന്‍റെ ജീവതാളമുണ്ട്. അഭിനന്ദങ്ങള്‍..!!

ajith പറഞ്ഞു...

പൂര്‍ണ്ണമായും യോജിക്കുന്നു.

jayaraj പറഞ്ഞു...

panam venam ellathinum. thankalude aashayathodu njan yojikkunnu.

mayflowers പറഞ്ഞു...

പരസ്യമായ രഹസ്യമാണ് അണിയറയിലെ കളികള്‍.
ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുക്കാത്തതെന്തേ?

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

യോജിക്കുന്നു. Good work!

hafeez പറഞ്ഞു...

നിങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നു. പക്ഷെ പരിശീലനം കിട്ടാതെ ആരും (കഴിവ് ഉണ്ടായാലും ) എവിടെയും എത്തില്ല. ഇത്തരം പരിശീലനത്തിനും നല്ല ചിലവ് ഉണ്ടാവും. ഫലത്തില്‍ ഇതൊക്കെ 'ഉള്ളവരുടെ' കേട്ടിയാട്ടങ്ങള്‍ മാത്രമാണ്. കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ...

പട്ടേപ്പാടം റാംജി പറഞ്ഞു...

പണത്തിനു വേണ്ടി എല്ലാം എന്ന വിധത്തിലെക്ക് കാര്യങ്ങള്‍ തിരിഞ്ഞിരിക്കുന്നു എന്നതിനാല്‍ എത്ര കണ്ട് ഇതിനൊക്കെ ഒരു ശമനം ഉണ്ടാകും എന്നത് പറയാന്‍ വയ്യ. എല്ലാ രംഗവും പണം കൊണ്ട് കയ്യടക്കാന്‍ ശ്രമിക്കുമ്പോള്‍ തലക്കാലത്തെക്കെന്കിലും ആ പണം വാങ്ങി മിണ്ടാതിരിക്കുന്ന നമ്മളില്‍ ചിലരൊക്കെ കൂടി ഉണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല.
എന്തൊക്കെയാണെങ്കിലും പോസ്റ്റില്‍ സൂചിപ്പിച്ചത്‌ പോലെ ധാരാളിത്തത്തിന്റെ കാഴ്ചകള്‍ മാത്രമാവുന്ന ഡ്രസ്സുകള്‍ ഇല്ലാതെ തന്നെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികളാണ് ആവശ്യം. ഇതില്‍ സംഘാടകരുടെ മനസ്സ്‌ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്.
ഒഴിച്ച് കൂടാനാവാത്ത ചിലയിടത്ത് ആവശ്യം വന്നേക്കാം. എല്ലാത്തിനും അതെ പാത പിന്തുടരുന്നത് കഴിവുള്ളവരെ അകറ്റി നിര്‍ത്താന്‍ മാത്രമേ ഉപകരിക്കു.

~ex-pravasini* പറഞ്ഞു...

യോജിക്കുന്നു.

Shukoor പറഞ്ഞു...

കഴിവുണ്ടായിട്ട് പണമില്ലെങ്കില്‍ ആ കഴിവ് മറ്റുള്ളവര്‍ റാഞ്ചും. കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും അതാണ്‌.

കലാ രംഗത്ത്‌ മുടി ചൂടാ മന്നന്‍മാരായ് വിലസുന്ന പലരും അവരുടെ നിര്‍ധനരായ അസിസ്റ്റന്റ്‌മാരുടെ കഴിവുകള്‍ ചൂഷണം ചെയ്താണ് ഞെളിഞ്ഞു നടക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. 'അടി കൊള്ളാന്‍ ചെണ്ട...' എന്ന പോലെ.

സാബിബാവ പറഞ്ഞു...

യോജിക്കുന്നു.

Joy Palakkal ജോയ്‌ പാലക്കല്‍ പറഞ്ഞു...

വാണിജ്യവല്‍ക്കരണം!!!!

അതെ ഇതിങ്ങനെ..തുടര്‍ന്നുകൊണ്ടേയിരിയ്ക്കും..

ഹാഷിക്ക് പറഞ്ഞു...

എല്ലാം 'ജോര്‍ജുകുട്ടി' തീരുമാനിക്കുന്ന കാലമല്ലേ?അപ്പോള്‍ അതില്ലാത്തവന്‍ പിണം...

ഷബീര്‍ വഴക്കോറത്ത് (തിരിച്ചിലാന്‍) പറഞ്ഞു...

യോജിക്കുന്നു.

നിശാസുരഭി പറഞ്ഞു...

:)
കാഴ്ച്ചപ്പാടുകള്‍ നന്നായിരിക്കുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

പണമില്ലാത്തതിന്റെ പേരില്‍ കലാ രംഗത്ത് മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പാവപ്പെട്ടവര്‍ പിന്തള്ളപ്പെടുന്നുണ്ട്..പിന്നെ എല്ലാ കലാരൂപത്തിനും അതിന്റേതായ പാരമ്പര്യവും ചിട്ട വട്ടങ്ങളും വേഷവിധാനവും ഒക്കെയുണ്ട്,,ചെലവിന്റെ പേരില്‍ ഇതൊക്കെ ഒഴിവാക്കിയാല്‍ ആ കലാ രൂപം തന്നെ തനിമയില്ലാത്ത മറ്റെന്തോ ആയി മാറും.
ഒഴിവാക്കപ്പെടെണ്ടത് മത്സരങ്ങളുമായി ബന്ധപ്പെട്ടു അധികൃതര്‍ ഏര്‍പ്പെടുത്തുന്ന മറ്റു അധിക ചെലവുകളാണ്..കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ സ്കൂള്‍ അധികൃതരും സഹപാഠികളും നാട്ടുകാരും സംഘടനകളും മുന്നോട്ടു വന്നാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ..ഉദ്ഘാടനവും ഓണഘോഷവും വാര്‍ഷികവും മാത്രം നടത്താനാണോ നാട്ടില്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത് ? ഉപ്പിനും അരിക്കും പച്ചക്കറിക്കും വില കൂടുതല്‍ ആണെന്ന് കരുതി അത് വേണ്ടെന്നു വയ്ക്കുന്നത് ആത്മഹത്യാ പരം അല്ലെ ? അതുപോലെ തന്നെ മനുഷ്യ സംസ്കാരം വളരാന്‍ അത്യാവശ്യമുള്ള ഘടകമാണ് കലയും നൃത്തവും എല്ലാം..

MyDreams പറഞ്ഞു...

acpt it

jayarajmurukkumpuzha പറഞ്ഞു...

valare shariyanu..... aashamsakal.......

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

കുറ്റവാളി ആര്
കള്ളന്‍ കപ്പലില്‍ എന്നു പറയുന്ന പോലെ
നമ്മള്‍ സമൂഹം തന്നെ.അധികാരികള്‍
വെറും കൂട്ടു പ്രതികള്‍
വാക്കുകള്‍ സ്വാര്‍ത്ഥക്കു പേരിട്ടാലതു
മര്‍ത്ത്യനെന്നു തന്നെയായിരിക്കും.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

അനീസ ഒരു തിരുത്തുണ്ട്
സ്വാര്‍ത്ഥതക്കു എന്നാണു്
നേരത്തേ 'ത' വിട്ടു പോയി
കമന്റോ തകിടം മറിഞ്ഞു

അജ്ഞാതന്‍ പറഞ്ഞു...

അനീസയുടെ നല്ല മനസ്സിന്‍റെ അഭിപ്രായങ്ങളാണിത്...
ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് തോന്നാത്തതും..പണം പിഴിയാന്‍ ഏതു വഴിയും സ്വീകരിക്കും അവിടെ പാവങ്ങളും പണക്കാരുമൊന്നുമില്ല..

ഒരില വെറുതെ പറഞ്ഞു...

സാധാരണം.

Nifih The Human പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ശരിയാണ്‌ വളര്‍ ശരി. ഞാനൊരിക്കലേ കലോത്സവവേദിയിലെത്തിയിട്ടുള്ളൂ. പക്ഷേ അതു വരെ ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളേയും മാറ്റി മറിച്ചു കാഴ്ചകള്‍. ഒരു മുസ്ളിം ആയിട്ടു കൂടി എനിക്ക്‌ ഒപ്പന അത്ര ദഹിക്കില്ലായിരുന്നു അന്നൊക്കെ. പക്ഷേ, അന്ന് കണ്ട പ്രകടനങ്ങള്‍,; ഓരോ ടീമും. വാക്കുകളില്ല അതിണ്റ്റെ മേന്‍മയെ പുകഴ്ത്താന്‍. ജഡ്ജസ്‌ ബുദ്ധിമുട്ടുക തന്നെ ചെയ്യും... പക്ഷേ ഈ നിലവാരമൊക്കെ ഇങ്ങനെ പഴുപ്പിച്ചെടുക്കുന്നു എന്നറിയുമ്പോള്‍ നല്ല വേദനയുണ്ട്‌. വേറെന്തു ചെയ്യാന്‍? ഞാന്‍ നിസ്സഹായനാണ്‌

ഫെമിന ഫറൂഖ് പറഞ്ഞു...

യോജിക്കുന്നു...

elayoden പറഞ്ഞു...

അനീസ, യോജിക്കുന്നു. മേളകള്‍ എല്ലാം പണകൊഴുപ്പിന്റെ അതി പ്രസരമായി കഴിഞ്ഞു. പണത്തിനു മീതെ പരുന്തും പറക്കും എന്നാണല്ലോ, ഈ കലോത്സവത്തിന്റെ പിന്നാമ്പുറ കളികള്‍ എങ്കിലും നിയന്ത്രിക്കാന്‍ ആയെങ്കില്‍..

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

well

MANASMM പറഞ്ഞു...

http://manas-m-majeed.blogspot.com/

hi, njan oru new blog thudanjee

Naushu പറഞ്ഞു...

യോജിക്കുന്നു....

അനീസ പറഞ്ഞു...

എല്ലാ അഭിപ്രായങ്ങള്‍ക്കും യോജിപ്പിനും വിയോജിപ്പിനും നന്ദി

gopan nemom പറഞ്ഞു...

കലാരംഗം എന്ന് വിവക്ഷിക്കുന്ന! കാര്യങ്ങള്‍ , അവിടെ നില്‍ക്കട്ടെ !
ഇവിടെ ഏതു മേഖലയില്‍ ആണ് ഇത് കാണാത്തത് !
ഇവിടെ അനിസിന്റെ ചിന്ത ഋജുവായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ !
രണ്ടു രൂപയുടെ മരുന്നില്‍ കാന്നുന്ന അതെ content നൂറു രൂപയുടെ മരുന്നിന്റെ പേരില്‍ കുറിക്കുന്ന
ഡോക്ടര്‍ മാര്‍ ഇവിടെ 95% മേല്‍ എത്ര?യെന്നു മാത്രം ചോദിക്കുന്നു .
പെന്‍ഷന്‍ പ്രായമായ 60 വയസ്സിനു മേലുള്ള എത്രയോ വൃദ്ധര്‍ നിങ്ങള്‍ക്ക് ചുറ്റിലും ഭാരം ചുമക്കുന്നു !!
ഇത് പോലെ നൂറു കാര്യങ്ങള്‍ !!
ഒപ്പം ഇവിടുത്തെക്കാട്ടിലും വലിയ രാഷ്ട്രിയ പൂരങ്ങള്‍ വേറെ എവിടെങ്കിലും ഉണ്ണ്ടോ എന്ന് അതിശയിക്കുന്നു .
മുന്‍പില്‍ നില്‍ക്കുന്ന മലയെ കാണാതെ അതിന്റെ പിന്നിലെ ഒരു എലിയെ താന്‍ കണ്ടു !
നന്മകള്‍
..

OAB/ഒഎബി പറഞ്ഞു...

റൊട്ടി കപ്ടാ മക്കാന്‍ അത് കഴിഞ്ഞ കാശുള്ളവര്‍ ആഗ്രഹിച്ചാല്‍ മതി ഇങ്ങനെയുള്ള തുള്ളലും ആടലുമൊക്കെ

 
ജാലകം