2011, ഫെബ്രുവരി 19, ശനിയാഴ്‌ച

എക്സാം മാനിയ

    നീണ്ട കാത്തിരിപ്പിനു കര്‍ട്ടന്‍ ഇട്ടു കണ്ണൂര്‍ യൂനിവേര്സിടി  ഞങ്ങളുടെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. നാല് വര്‍ഷം എന്ന് പറഞ്ഞു തുടങ്ങിയ കോഴ്സ് അഞ്ചു വര്‍ഷം  എടുത്തു  ഒന്ന് കഴിഞ്ഞു കിട്ടാന്‍. ദിലീപ് പറയുന്ന പോലെ  "അഞ്ചു  വര്‍ഷം എം.ബീ.ബീ.എസ് നു പോയിരുന്നെങ്കില്‍ ഞാന്‍ ഡോക്ടറായേനെ, ജയിലില്‍ പോയിരുന്നെങ്കില്‍ ഞാന്‍ റിലീസ്‌ ആയേനെ ". ഇതൊന്നും ആകാതെ വെറുമൊരു ഒരു പാവം ബ്ലോഗ്ഗര്‍ മാത്രമായ് ഞാന്‍  ഇരിക്കുന്നു.

   ആറേഴു വര്‍ഷം മുമ്പ് എഴുതിയ എസ്.എസ്.എല്‍ .സീ  പരീക്ഷയുടെ ചില ഓര്‍മ്മകല്‍ ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അന്നൊക്കെ വളരെ ആ കാംക്ഷയോടെയാണ് എസ്.എസ്.എല്‍.സീ   പരീക്ഷയെ ഞങ്ങള്‍ കണ്ടത്. ചില വിരുതന്മാര്‍ അതിനു കണ്ടെത്തിയ ഫുള്‍ ഫോം  "സുന്ദരിമാരെ സൈറ്റടിക്കാനുള്ള  ലാസ്റ്റ് ചാന്‍സ്" എന്നായിരുന്നു .മനസ്സിലെ പേടിയില്‍ എണ്ണ ഒഴിച്ച്  പരീക്ഷ എഴുതാന്‍ പോകും മുമ്പ് അധ്യാപകരുടെയും വീട്ടുകാരുടെയും   പിന്നെ നാട്ടുകാരുടെയും  പേടിപ്പെടുത്തലുകള്‍ വേറെയും. എക്സാം ഹാളില്‍ ഉണ്ടായത് താടി  വച്ച ഒരു എക്സാമിനര്‍ ആയിരുന്നു.  കടുവയെ പേടിച്ചോടുന്നവന്‍    സിംഹത്തിന്റെ മുന്നില്‍ പെട്ട  അവസ്ഥ ആയിരുന്നു ആ എക്സാമിനരുടെ മുഖം കണ്ടപ്പോള്‍ അനുഭവപ്പെട്ടത്. അദ്ദേഹം അടുത്ത വന്നപ്പോള്‍ പേടി കൊണ്ട്  "S" എന്നാ ഇംഗ്ലീഷ് അക്ഷരം തല തിരിഞ്ഞു മലയാളത്തിലെ  "ഗ " ആയി മാറിയിരുന്നു.  അന്നൊക്കെ മൊബൈല്‍ ഉം ഇത്ര ഫേമസ്  അല്ലല്ലോ, അല്ലെങ്കില്‍ കാള്‍ വന്നു പുറത്തേക്കു പോകുന്ന സമയത്തൊക്കെ  അറിയാത്ത ഉത്തരം അടുത്തിരിക്കുന്ന ആളോട് ചോദിക്കാമായിരുന്നു.   കൂട്ടത്തില്‍ ആരോ "ശ് ശ്.. "എന്നാക്കി അടുത്തുള്ളവനെ  വിളിച്ചതും അത് കണ്ടു  ഡോള്‍ബി ഡിജിറ്റല്‍ നെക്കാളും വലിയ ഫ്രീക്വന്സി  ശബ്ദം അദേഹം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.അങ്ങനെ "അളിയോ, ഒരു വരവ് കൂടി  വരേണ്ടി വരും " എന്ന ചിന്തയില്‍ ആയിരുന്നു പലരുടെയും ഇരിപ്പ്. ഒരാളുടെ രൂപം വച്ച്  അയാളുടെ സ്വഭാവം  നിര്‍ണ്ണയിക്കുന്നത് തികച്ചും തെറ്റാണെന്ന് മനസ്സിലാക്കി തന്നത് അദ്ധേഹത്തിന്റെ  ഒരു പ്രസ്ഥാവന  ആയിരുന്നു "ആരും പരസ്പരം ചോദിച്ചു എഴുതണ്ട, , എക്സാം ഹാളില്‍  ശബ്ദം ഉണ്ടാക്കരുത്, വേണമെങ്കില്‍ പേപ്പര്‍ മാറ്റിക്കോ ".. പേപ്പര്‍ മടക്കി വച്ച് ഇറങ്ങാന്‍ ഒരുങ്ങിയ പലര്‍ക്കും ഒരു  ഷോക്ക് തന്നെ ആയിരുന്നു അദേഹത്തിന്റെ വായില്‍ നിന്നും വന്ന ആ നല്ല വാക്കുകള്‍ ..

 ഇപ്പോള്‍ യുനിവേര്സിടി പരീക്ഷ ഉണ്ടെന്നു കേട്ടപ്പോഴേ എക്സാം മാനിയ പിടി കൂടി ഇരികുകയാണ്. അതിന്റെ  ലക്ഷണങ്ങളില്‍ ചിലത് കണ്ടു തുടങ്ങി...
*നെറ്റ് നോട് താല്പര്യം കൂടല്‍

 *ബ്ലോഗ്ഗില്‍ കറങ്ങി തിരിക്കാനുള്ള ഉത്സാഹം കൂടുതല്‍

*ഉറക്കത്തിനോട്   മുമ്പില്ലാത്ത ഒരു  പ്രത്യേക  ഇഷ്ട്ടം

   ഇത് കൂടാതെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സാഹചര്യവും അനുകൂലമാവും. കാണാന്‍ ആഗ്രഹിക്കുന്ന  സിനിമകളും പ്രോഗ്രാമും ഈ സമയത്തായിരിക്കും ടി.വി. യിലൊക്കെ   വരിക . ഈ  എക്സാം മാനിയക്ക്‌ ഒരു തെറാപ്പി ആയി ബൂലോകത്തുള്ള കറക്കം ഞാന്‍ കുറക്കുന്നു  . അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റിന് പകരം സപ്ലി  ടിക്കറ്റ്‌ ആയിരിക്കും കിട്ടുക. എല്ലാ ബ്ലോഗ്ഗും എത്തി നോക്കാന്‍ കുറച്ചു നാളത്തേക്ക് പറ്റില്ല... കുഞ്ഞു ബ്രേക്ക്‌ ഒന്നും അല്ല, ഇടക്കൊക്കെ  വന്നു കയറാന്‍ ചാന്‍സ് ഉണ്ട് . . അപ്പൊ ഓക്കേ, സഹകരിക്കുക ..

 

 

65 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

"ആരും പരസ്പരം ചോദിച്ചു എഴുതണ്ട, , എക്സാം ഹാളില്‍ ശബ്ദം ഉണ്ടാക്കരുത്, വേണമെങ്കില്‍ പേപ്പര്‍ മാറ്റിക്കോ ".. ."

എന്തു നല്ല എക്സാമിനര്‍...

അടുത്ത എക്സാമിനും ഇതു പോലൊരു എക്സാമിനര്‍ വരട്ടെ എന്നാശംസിക്കുന്നു.
ഒപ്പം വിജയാശംസകളും നേരുന്നു...

അജ്ഞാതന്‍ പറഞ്ഞു...

എക്സാം തുടങ്ങുമ്പോള്‍ പകല്‍കിനാവ് കാണാനും ഉത്സാഹമാണ്..പറഞ്ഞതെല്ലാം സത്യം..
നല്ല കരുണയുള്ള എക്സാമിനര്‍...അയാള്‍ക്ക്‌ നല്ലത് വരട്ടെ....

കൊമ്പന്‍ പറഞ്ഞു...

കരുണ യുള്ള കരുണന്‍ മാസ്റ്റെര്‍ തന്നെ ആവട്ടെ പരീക്ഷ അദ്ധ്യാപകന്‍ എന്ന് ആശംസിക്കുന്നു

Yasmin NK പറഞ്ഞു...

വിജയീ ഭവ:

SUJITH KAYYUR പറഞ്ഞു...

Examine maanikkuka.karuna kittiyal exam bhoshkaakum.

Unknown പറഞ്ഞു...

എന്നെ ഭീഷണിപ്പെടുത്തിയതിന്‍റെ കുരുത്തക്കേട് കിട്ടുമെന്ന പേടി വേണ്ട കേട്ടോ..
ഞാന്‍ പോരുത്തപ്പെട്ടിരിക്കുന്നു.
മോള്‍ പേടിക്കാതെ പരൂച്ചയൊക്കെ എയുതി പാസ്സായി,ആക്കംപോലെ വന്നാ മതി ഇങ്ങോട്ട്..
ഇവിടെ ഞങ്ങളൊക്കെ ത്തന്നെ ധാരാളം..

Unknown പറഞ്ഞു...

എക്സാം എഴുതി വിജയിച്ചു വരൂ.
തല്‍ക്കാലം ബ്ലോഗ്ഗ് മാറ്റി വയ്ക്ക്.

ente lokam പറഞ്ഞു...

വേണ്ട ഒരു കുരുതകേടിനും പോവണ്ട .psc ലിസ്റ്റ് വരുമ്പോഴാവും
പരീക്ഷ സ്കാം വെളിയില്‍ വരുന്നത് കേട്ടോ.വിജയാശംസകള്‍
expravasini പറഞ്ഞ കേട്ടോ.നേന siddique പറയുമ്പോലെ
ഞങ്ങള് ഒക്കെ മതി ഇവിടെ തല്‍കാലം എന്ന്..ഹ..ഹ..

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

പഠിക്കുക നല്ലതു പോലെ.മികച്ച വിജയം
നേടുക. ആരുടെ മുന്നിലും തലയുയര്‍ത്തി
നില്കാന്‍ പാകത്തില്‍ മികച്ച ഉദ്യോഗം
അങ്ങനെ സ്വന്തം കാലില്‍ നില്ക്കുക സ്വന്തം
വരുമാനത്തെ മാത്രം ആശ്രയിക്കുക.അതിനായി
പരീക്ഷയെഴുതി കഴിയുന്നതു വരെ പഠിത്തമാകട്ടെ
എല്ലാം.

പട്ടേപ്പാടം റാംജി പറഞ്ഞു...

പേപ്പര്‍ വേണമെങ്കില്‍ മാറ്റിക്കോ. കോപ്പിയടിക്കല്ലേ...

അന്ന്യൻ പറഞ്ഞു...

നന്നായി പഠിച്ചെഴുതാനാവട്ടെ, ആശംസകൾ...

MOIDEEN ANGADIMUGAR പറഞ്ഞു...

നല്ല വിജയമുണ്ടാവട്ടെ.

rafeeQ നടുവട്ടം പറഞ്ഞു...

അപ്പൊ 'സപ്ലി' എഴുതാന്‍ തന്നെയാണ് പൂതി അല്ലേ..
'ലാസ്റ്റ് ചാന്‍സിന്' പിന്നെയും ചാന്സുണ്ടാകും!

കൂതറHashimܓ പറഞ്ഞു...

അളിയാ സപ്ലിക്ക് നോക്കമന്നേ
പഠിക്കണം പഠിക്കണംന്ന് തോനുമ്പോ ഇത് തന്ന്യാ എപ്പളും കേള്‍ക്കാ
എന്നിട്ടെന്തായി, ഞാന്‍ നാല് സപ്ലി മുതലാളിയായി
പറഞ്ഞവന്മാരൊക്കെ ചുളുവില്‍ പാസായി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇടക്കൊക്കെ ബ്ലോഗ്‌ ഒന്ന് തുറന്നുനോക്കണം..
പോസ്റ്റുകളൊക്കെ ആരെങ്കിലും അടിച്ചുമാറ്റും!!

ajith പറഞ്ഞു...

ഈ എഴുത്തും സ്റ്റൈലുമൊക്കെ കണ്ടപ്പോള്‍ ഞാനോര്‍ത്തു ഒരു മദ്ധ്യവയസ്കയായിരിക്കും ഭവതിയെന്ന്. മണ്ടന്‍ ഞാന്‍...മോള് പോയി നന്നായിട്ട് പഠിച്ച് പരൂക്ഷയെഴുത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു പോസ്റ്റ് ഇട്.. ഉത്തരങ്ങള്‍ കമന്റായി അറിയിക്കാം...

ishaqh ഇസ്‌ഹാക് പറഞ്ഞു...

പഠിച്ച് പരൂക്ഷയൊക്കെകഴിഞ്ഞ് വിജയശ്രീലാളിതയായിട്ട് വരൂ നിറങ്ങളുടെ ലോകത്തേക്ക്.. വിജയാശംസകള്‍...

രമേശ്‌ അരൂര്‍ പറഞ്ഞു...

പരീക്ഷ എഴുതാനൊന്നും ഒരു പ്രയാസവുമില്ല ..
ജയിക്കാനാണ് പ്രയാസം ..ജയിച്ചു കേറി വാ ..

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഞാന്‍ ഡിഗ്രുയും കഴിഞ്ഞ് പഠിക്കാന്‍ പോകുംബോള്‍ പലരും എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... അത് ഞാന്‍ നിന്നോടൊന്ന് ചോദിക്കട്ടെ..പ്ലീസ്...

'നിര്‍ത്താനായില്ലെ ഇഷ്ടാ?'...
എനിക്കും കാണില്ലേ ആരോടെങ്കിലും ഈ ചോദ്യം ചോദിക്കാന്‍ ഒരു പൂതി...

Unknown പറഞ്ഞു...

വിജയങ്ങള്‍ നേരുന്നു.

അതുപോലത്തെ ഒരു എക്സാമിനാറെ കിട്ടട്ടെ!

TPShukooR പറഞ്ഞു...

ഏതായാലും പരീക്ഷ കഴിഞ്ഞു വരുമല്ലോ... കാണാം..

zephyr zia പറഞ്ഞു...

best wishes!

A പറഞ്ഞു...

ബ്ലോഗ്‌ പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനം കഴചവെച്ച നിലക്ക് വരുന്ന എക്സാം ഒരു കേക്ക് വാക്ക്‌ ആയിരിക്കും എന്ന ഉറപ്പോടെ തന്നെ പോവുക. വിജയീ ഭവ. ശേഷം ഭാഗങ്ങള്‍ അടുത്ത പോസ്റ്റില്‍ മനോഹരമാക്കി ഞങ്ങളെയൊക്കെ update ചെയ്യുക.
wish you all the success.

Unknown പറഞ്ഞു...

all the best ......

കെ.എം. റഷീദ് പറഞ്ഞു...

ഇത്രയൊക്കെ എഴുതിയിട്ട് തോറ്റിട്ടു വന്നാല്‍ ഒരു വീക്ക് വെച്ച് തരും

വിജയാശംസകള്‍

faisu madeena പറഞ്ഞു...

ബെസ്റ്റ്‌ ഓഫ് ലക്ക് ...

mayflowers പറഞ്ഞു...

All the best.

എസ് എസ് എല്‍ സിയുടെ ഒരു definition കൂടെ കേട്ടോളൂ.
stop
study
learn
cooking.

അസീസ്‌ പറഞ്ഞു...

All the best

Naushu പറഞ്ഞു...

വിജയാശംസകള്‍ .....

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പരീക്ഷയും നടക്കട്ടെ , ബ്ലോഗ്ഗിങ്ങും നടക്കട്ടെ.
നല്ല റിസള്‍ട്ടും വരട്ടെ , നല്ല പോസ്റ്റും വരട്ടെ
ആശംസകള്‍

Kadalass പറഞ്ഞു...

എല്ല്ലാ വിജയാശംസകളും നേരുന്നു

മനു കുന്നത്ത് പറഞ്ഞു...

സഹകരിച്ചു....!
എല്ലാവിധ ആശംസകളും നേരുന്നു.!

mOVING TO ANOTHER BLOG .. പറഞ്ഞു...

wish u can do well n exam... wishes dear

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ellaa vijaya aashamsakalum......

gopan nemom പറഞ്ഞു...

നല്ല ഉഴപ്പി ആണെന്ന് മനസ്സിലായി , സാരമില്ല
ജീവിതത്തില്‍ ഉഴപ്പരുത്‌ , അതിനു ചാന്‍സില്ല , എക്സാംമിനറും,

നന്മകള്‍ from --
ഒരു അനുഭവസ്ഥന്‍ ......
..

ബെഞ്ചാലി പറഞ്ഞു...

വിജയാശംസകള്‍...

ഒരില വെറുതെ പറഞ്ഞു...

കാര്യങ്ങള്‍ ഏറ്റവും ആസ്വാദ്യമാവുക പരീക്ഷാ കാലത്തു തന്നെ. നല്ല പുസ്തകങ്ങള്‍ കണ്‍മുന്നില്‍ പെടുക. നല്ല സിനിമകള്‍.
നല്ല പാട്ടുകള്‍. ഒരു സെമസ്റ്റര്‍ മുഴവന്‍ ബോറടിച്ചു മരിച്ച മില്‍റ്റന്റെ പാരഡൈസ് ലോസ്റ്റ് എന്തൊരു ഗംഭീര പുസ്തകമെന്ന് മനസ്സിലായത് പരീക്ഷ കാലത്താണ്. കണക്കുകൂട്ടലുകള്‍ മുഴുവന്‍ മാറ്റിവെച്ച് മില്‍റ്റനില്‍ മുഴുകിയപ്പോള്‍ നഷ്ടമായത് മറ്റ് പുസ്തകങ്ങള്‍ക്കുള്ള സമയമാണെന്നു മാത്രം.

Sulfikar Manalvayal പറഞ്ഞു...

അത് ശരി. ഗോഡ് ഫാദര്‍ സിനിമയില്‍ ജഗതീശിനോട് ചോതിച്ച പോലെ, ഇങ്ങിനെയോക്കെ കഷ്ട്ടപ്പെട്ട് എന്തിനാ പഠിക്കുന്നത്?
ഏതായാലും, നന്നായി പരീക്ഷയൊക്കെ എഴുതി നല്ല കുട്ടിയായി തിരിച്ചു വരട്ടെ. കൂടെ നല്ല പോസ്റ്റുകളും. എന്താ പോരെ..

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

പഠിത്തം കഴിഞ്ഞിട്ടുമതി ബാക്കിയെല്ലാം..വിജയീ ഭവഃ

~~MeRmAiD~~ പറഞ്ഞു...

http://ienjoylifeingod.blogspot.com/

OAB/ഒഎബി പറഞ്ഞു...

നല്ല കുട്ടി!

Unknown പറഞ്ഞു...

എന്നിട്ടെന്തായി?

HA!fA ZUbA!R പറഞ്ഞു...

വിജയീ ഭവ:

ചെമ്മരന്‍ പറഞ്ഞു...

ഇതിലിത്ര പേടിക്കാനൊന്നുമില്ല. പരീക്ഷാ ടൈമില്‍ ഇതുവരെയില്ലാത്ത ഇഷ്ടം. പലതിനോടും തോന്നും. ഉദാ:- എസ് എസ് എല്‍ സി പിന്നെ മറ്റെല്ലാ പരീക്ഷാക്കാലമാകുമ്പോഴും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

بارك الله لكما وبارك عليكما وجمع بينكما في كل خير

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal...........

SUMESH KUMAR .K.S പറഞ്ഞു...

ആ എക്സാമിനരുടെ ഒരു പടം കിട്ടുമോ....... അത് പോട്ടെ.... കാലങ്ങള്‍ക്ക് മുന്‍പുള്ള എക്സാം ഹാളിലെ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചു.... കാരണം അന്ന് എക്സാമിനര്‍ എന്റെ അയാള്‍ വക്കത്തുള്ള ടീച്ചര്‍ ആയിരുന്നു.... എക്സാമിന് തൊട്ടു മുന്‍പ് പ്യുന്‍ വന്നു പതിനഞ്ചു മാര്‍ക്കിന്റെ ഒരു ചോദ്യം പറഞ്ഞു തന്നു.... അത് ഞാന്‍ പഠിച്ചിരുന്നില്ല...പുസ്തകത്തിലെ ആ ഭാഗം കീറിയെടുത്തു ഞാന്‍ അകത്തു കയറി.... ഞാന്‍ ആതെടുത്തു നോക്കി എഴുതുകയാണ്.... ഇതിനിടക്ക്‌ ആ റൂമിലെ മിക്കവരെയും കോപ്പി അടിച്ചതിനു പിടിച്ചിരുന്നു....എല്ലാവര്ക്കും വാണിംഗ് കൊടുത്തു....എന്നിട്ട് ടീച്ചര്‍ പറഞ്ഞു....സുമേഷിനെ കണ്ടു പഠിക്ക്.... അവന്‍ മാത്രം ഉണ്ട് പഠിച്ചിട്ടു വന്നു എഴുതുന്നവന്‍ എന്ന്.... അതെനിക്ക് ഫീല്‍ ചെയ്തു..... ഞാന്‍ ആ കോപ്പി ചുരുട്ടി കളഞ്ഞു....എഴുതാതെ.... പത്തിലെ റിസള്‍ട്ട്‌ വന്നു... എനിക്ക് 357 മാര്‍ക്ക്‌.... ഫസ്റ്റ് ക്ലാസിനു മൂന്നു മാര്‍ക്കിന്റെ കുറവ്.... എനുക്കു സങ്കടം തോന്നി.... ആ സങ്കടം എന്നെ മാറ്റി മറിച്ചു.... കോപ്പി അടിക്കാതെ ഡിഗ്രിക്ക് 70 ശതമാനം മാര്‍ക്ക് വാങ്ങി ഞാന്‍ പ്രതികാരം ചെയ്തു....എന്നോട് തന്നെ....

എല്ലാം ഒരു നിമിഷം കൊണ്ട് ഓര്‍ത്തു പോയി..... എന്തായാലും നല്ല ഭാഷ.... ഇനിയും എഴുതുക....

അനീസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനീസ പറഞ്ഞു...

റിസള്‍ട്ട്‌ വന്നു കേട്ടോ, പാസ്‌ ആയി , ഡിസ്ടിങ്ങ്ഷന്‍ ഉണ്ട്, എന്നെ വിജയശ്രീ ലാളിതയാക്കിയ എല്ലാവര്‍ക്കും നന്ദി സ്നേഹത്തോടെ,....


ഒരു ഇടവേളയ്ക്കു ശേഷം കാണാം

K@nn(())raan*خلي ولي പറഞ്ഞു...

@@
അനീ, കല്യാണം കഴിഞ്ഞു ല്ലേ!
ഇനിയാരുണ്ടീ കണ്ണൂരാനൊരു കമന്റു തരാന്‍.

(ന്റെ ആരാധികമാരുടെ എണ്ണം കുറക്കല്ലേ റബ്ബേ!)

മങ്ങലാശംസകള്‍ നേരുന്നു.

**

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

അപ്പൊ..എല്ലാം ..പെട്ടെന്ന് ആയിരുന്നു അല്ലെ !

ആശംസകള്‍..

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

കണ്ടിരുന്നു. പക്ഷെ വൈകിപ്പോയി. എന്തായാലും എല്ലാവിധ ആശംസകളും. കാണാം...

Phayas AbdulRahman പറഞ്ഞു...

ഹാപ്പി പേപ്പര്‍ മാറ്റല്‍സ്... ആയുഷ്മാന്‍ ഭവ:

SUJITH KAYYUR പറഞ്ഞു...

Wishes

Unknown പറഞ്ഞു...

ഇത് ഭയങ്കര എക്സാം ആയ്പ്പോയല്ലോ.. ങെ?

വിനോദ് ജോര്‍ജ്ജ് പറഞ്ഞു...

എല്ലാവിധ ആശംസകളും.

Elayoden പറഞ്ഞു...

ഹലോ എല്ലാവിധ ആശംസകളും...ഞാന്‍ കുറച്ചു കാലം ഇവിടെയൊന്നും ഇല്ലായിരുന്നു...

~~MeRmAiD~~ പറഞ്ഞു...

ആശംസകള്‍..

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...

http://ienjoylifeingod.blogspot.com/2011/12/blog-post.html

നോക്കുമല്ലോ..

കൈതപ്പുഴ പറഞ്ഞു...

ആശംസകൾ...

SAJEEB പറഞ്ഞു...

എങ്ങനെയോ കറങ്ങി തിരിഞ്ഞു വന്നു പെട്ടതാണ് ഇവിടെ,, കൊള്ളാം!!!

pee pee പറഞ്ഞു...

nice....congrats

RK പറഞ്ഞു...

കാലിക്കറ്റ്‌ യൂനിവേര്സിടി ആയിരുന്നേല്‍ കാണാരുന്നു ഹ്മം....................

തുമ്പി പറഞ്ഞു...

നല്ലത് പോലെ പഠിച്ചോളുട്ടോ..ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്തെന്ന് കരുതി..പേപ്പര്‍ മാറ്റിക്കോളൂ എന്ന് പറയുന്നവര്‍ ഇനി ഉണ്ടാവില്ല.

കൊമ്പന്‍ പറഞ്ഞു...

എവിടെയാ അനീസ ഇപ്പോള്‍ ഒരു വിവരവും ഇല്ലല്ലോ

jyo.mds പറഞ്ഞു...

All the best

 
ജാലകം