2014, ഡിസംബർ 31, ബുധനാഴ്‌ച

മാളുവിന്റെ ഡയറി

എ ഫോര്‍ ആപ്പിള്‍, എ ഫോര്‍ ഏറോപ്ലൈന്‍ ..  പാഠപുസ്തങ്ങളില്‍ നിന്നാണ് ഞാന്‍ വിമാനത്തെ കുറിച്ച് ആദ്യമായി അറിഞ്ഞത്; അന്ന്തൊട്ട് ആകാശത്തു വിമാനം പറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് , വളരെ ദൂരെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന വിമാനങ്ങള്‍ ....


  വിമാനത്തില്‍ കയറാനുള്ള ആഗ്രഹം ഓരോ ദിവസവം കഴിയും തോറും എനിക്ക് കൂടി കൂടി വന്നു, എന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ ഒരാളോടെ പറയാറുള്ളൂ,:എന്റെ ബാര്‍ബികുട്ടിയോട്. സുന്ദരിയായ ഈ ബാര്‍ബിക്കുട്ടിയെ എനിക്കെന്റച്ഛന്‍ കൊണ്ട് തന്നതാണ്. അച്ഛന്‍ന്റെ ജോലി ദുബായിലാണ്.ലീവിനു വരുമ്പോള്‍ അച്ഛന്‍ ഗാലക്സിയും  സ്നിക്കേസും കുറേ ഉടുപ്പുകളും കൊണ്ടുവരാറുണ്ട്. ദുബായില്‍ വിമാനത്തില്‍ മാത്രമേ പോകാന്‍ കഴിയുള്ളുവത്രേ !!!!!

അങ്ങനെയിരിക്കെ ഒരു ദിവസം സര്‍പ്രൈസായി അച്ഛന്‍ വന്നു.മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു, എന്താണെന്നോ ? എനിക്കും അമ്മയ്ക്കും ദുബൈയ്ക്കു പോകാനുള്ള ടിക്കറ്റുകള്‍.ബാര്‍ബിക്കുട്ടിക്ക് ടിക്കറ്റ് വേണ്ടാത്രേ !!!


 ഒരാഴ്ച്ച കഴിഞ്ഞു,  ദുബായ്ക്ക്  പോകാന്‍ ഞങ്ങള്‍ നാലുപേരും എയര്‍പോര്‍ട്ടിലെത്തി.അന്നാദ്യമായി ഞാന്‍ വിമാനത്തെ നേരിട്ട് കണ്ടു ,  എന്തൊരു വലുപ്പമാണ് അവയെ കാണാന്‍!!!!,അങ്ങനെ മാളു ആദ്യമായി  വിമാനത്തില്‍ കയറി.വിമാനം ആകാശത്തിലെക്കുയര്‍ന്നപ്പോള്‍ ചെറുതായൊന്നു പേടിച്ചു ,നല്ല തണുപ്പുണ്ടായിരുന്നു , അതിനുള്ളില്‍ ജോലി ചെയ്യുന്ന ചേച്ചിമാരെ കാണാന്‍ എന്തുഭംഗിയാണെന്നോ .

കടലിനു മുകളിലൂടെ കാര്‍മേഘങ്ങല്‍ക്കിടയിലൂടെ വിമാനം ഞങ്ങളെയും കൊണ്ട് പറന്നു, .പെട്ടെന്നു വിമാനത്തിനൊരു  കിലുക്കം, വിമാനത്തിലെ ചേച്ചിമാര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു, എല്ലാവരും ബഹളം കൂട്ടുന്നു, വിമാനത്തെ ആരോ താഴേക്കു വലിക്കും പോലെ ,,,വീഴാന്‍ പോകുന്ന പോലെ...ഞങളെല്ലാരും ആഴത്തില്‍  താഴ്ന്നുതാഴ്ന്നു ..


മാളൂ.. ആ വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത് , മുന്നില്‍ അമ്മ നില്‍ക്കുന്നു
"അച്ഛന്‍ വരുന്ന ദിവസമായിട്ടും ഇങ്ങനെ ഉറങ്ങാവോ" എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ ഉണര്‍ത്തി. രാത്രി കണ്ട സ്വപ്നത്തെ കുറിച്ചു അമ്മയോട് പറഞ്ഞു, അമ്മ ഒന്നും പറയാതെ  ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി , ബാര്‍ബിക്കുട്ടി ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.

 വീടൊക്കെ വൃത്തിയാക്കി, പലഹാരങ്ങള്‍  തയ്യാറാക്കി  അച്ഛനെ  വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. ക്ലോക്കിന് ഇന്ന്‍ സ്പീഡ് കുറവാണല്ലോ, ഞാന്‍ ഓര്‍ത്തു . ഒരേ സീരിയല്‍ മൂന്നു നേരം കാണുന്ന അമ്മ ടീ.വി ഓണാക്കി ചന്ദനമഴ  കാണാന്‍ തുടങ്ങി, പരസ്യങ്ങള്‍ വന്നപ്പോള്‍  ചാനല്‍ മാറ്റിയതും എന്തോ ടി.വിയില്‍  വായിച്ച് അമ്മ   ഈശ്വരാ എന്ന് വിളിച്ചു, അച്ഛന്‍ വരുന്ന വിമാനം എയര്‍പ്പോട്ടില്‍ എത്തും മുമ്പേ കാണാതായെന്ന്‍,വീട്ടിലെ ഫോണും   തുടരെ റിംഗ്ചെയ്യാന്‍ തുടങ്ങി .ഫോണില്‍ സംസാരിക്കുമ്പോഴും  അമ്മ ഉറക്കെ കരയുന്നുണ്ടായിരുന്നു , എനിക്കൊന്നും മനസ്സിലായില്ല, ബന്ധുക്കള്‍ പലരും വീട്ടില്‍ വന്നു കൊണ്ടേയിരുക്കുന്നു , എന്നെയും അമ്മയെയും അവര്‍ സമാധാനിപ്പിക്കുന്നു  


ദിവസങ്ങള്‍ കടന്നുപോയി, മാസങ്ങളായി, വിമാനത്തെ കുറിച്ചു ഒരു വിവരവും ഉണ്ടായില്ല. പത്രങ്ങളിലും ടീ.വി യിലും എന്തൊക്കെയോ വരുന്നുണ്ടായിരുന്നു, ... എന്നിട്ടും ഒന്നും സംഭവിച്ചില്ല, എന്റച്ഛന്‍ വന്നില്ല.

വീടിന്റെ പുറത്ത് വിമാനം പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഇന്നും  പുറത്തേക്കോടി ആകാംക്ഷയോടെ നോക്കി നില്‍ക്കാറുണ്ട്  , ആ വിമാനത്തിലെങ്കിലും എന്റെ അച്ഛന്‍ ഉണ്ടാകാണേ എന്ന പ്രാര്‍തഥനയോടെ .............(JOHARBAHRU, MALAYSIA ല്‍ നിന്നും പകര്‍ത്തിയ ചിത്രം,   )

4 comments:

ajith പറഞ്ഞു...

അനിശ്ചിതമായ യാത്രകള്‍

അനീസ പറഞ്ഞു...

@ajith ഇപ്പോഴും ഇവിടെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം, പോസ്ടൊക്കെ വഴിയെ വായിക്കാം :)

Phayas AbdulRahman പറഞ്ഞു...

വായിച്ച്‌ കഴിഞ്ഞപ്പോ വേണ്ടിയിരുന്നില്ല എന്നു തോന്നി.. എഴുത്ത്‌ നന്നായത്‌ കൊണ്ടാകും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു കൊളുത്തി പിടുത്തം അനുഭവപ്പെട്ടത്‌

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഇഷ്ടമായി

 
ജാലകം