2010, ജൂലൈ 24, ശനിയാഴ്‌ച

ഇഷ്ടം

   
                                                      


 അവനെ ഞാന്‍ ആദ്യമായി കണ്ടത് ഒരു വെള്ളിയാഴ്ച ആണെന്ന് തോന്നുന്നു , എന്‍റെ വീടിന്‍റെ തൊട്ടടുത്ത് അവന്‍ താമസിക്കാന്‍ വന്ന ആ ദിനം .. അവനെ കൂടാതെ അവന്‍റെ ഉമ്മയും ബാപ്പയും  ഇത്തയും ഉണ്ടായിരുന്നു .


.
                    ഞാന്‍ ഇടക്കിടക്ക് അവിടെ പോകുമ്പോഴൊക്കെ അവനെ നോക്കാറുണ്ട്, പക്ഷെ അവനോ... എന്നെ കണ്ട ഭാവം നടിക്കില്ല . എനിക്കാദ്യം കണ്ടപ്പോള്‍ തന്നെ അവനെ ഇഷ്ടായിരുന്നു, അവനുണ്ടോ അത് വല്ലതും അറിയുന്നു . അവനു ജാഡ ആയിരുന്നു, എങ്കിലും എന്‍റെ ഇഷ്ടം കുറഞ്ഞില്ല,..
    അന്നൊരു ദിവസം അവന്‍ എന്നോട് പുഞ്ചിരിച്ചു, ആ ദിനം എനിക്ക് പ്രിയപ്പെട്ടതായിരുന്നു, അതിനു ശേഷം അവന്‍ ഇടക്കൊക്കെ  എന്നോട് ചിരിക്കാറുണ്ട്, , അവന്‍റെ ചിരി എന്തൊരു ഭംഗി ആണെന്നോ ?/////
  ദിവസങ്ങള്‍ കടന്നു പോയി, അവനു ഇപ്പോള്‍ എന്നെ എന്തൊരു  ഇഷ്ടമാനെന്നോ , എന്നും ഞാന്‍ അടുത്ത് വേണം, ആ ഇഷ്ടം അവരും അറിഞ്ഞിരുന്നു, ...
   ഇഷ്ടം കൂടി ഒരു നാള്‍ അവന്‍ എനിക്കൊരു ഉമ്മ തന്നു, തികച്ചും അപ്രതീക്ഷിതം  ആ ചുംബനം ,.... 

       ഇന്നും    പതിവ് പോലെ ഞാന്‍ അവിടെ ചെന്ന്,, അപ്പോള്‍ അവിടത്തെ മേശയില്‍  ഒരു കേക്ക് കണ്ടു, ഞാന്‍ ചോദിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു  ഇന്ന് അവന്‍റെ പിറന്നാളാ എന്നു, ...അത് കേട്ടതും ഞാന്‍ അവന്‍റെ അടുത്തേക്ക് ഓടി, അപ്പോള്‍ അവന്‍ ആ തൊട്ടിലില്‍ കണ്ണും അടച്ചു മയങ്ങുകയായിരുന്നു  , അതേ അവനു ഇന്ന് ഒരു വയസ്സ് തികയുന്നു...!!!!!!!!! 

16 comments:

കുമാരന്‍ | kumaran പറഞ്ഞു...

:)

RAY പറഞ്ഞു...

ഛെ. വെറുതെ തെറ്റിദ്ധരിച്ചു.

ചെറുവാടി പറഞ്ഞു...

പ്രതീക്ഷിച്ച ക്ലൈമാക്സ്‌ അല്ല.
എന്നാലും ആ കൊച്ചു പുഞ്ചിരി ഇഷ്ടായി

Aneesa പറഞ്ഞു...

എന്ത് climax ആണ് പ്രതീക്ഷിച്ചത് ?

Anaf പറഞ്ഞു...

fantastic story....but kurachu koodi neeti kondupovam...with muzic making mind ......blowwwwwwwww

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഹിഹിഹി...
ഇതാണ് കൊഴപ്പം അല്ലേ എല്ലാവരുടേം... "വെറുതേ" തെറ്റിദ്ധരിക്കും....
ഞങ്ങളും അക്കൂട്ടത്തില്‍ തന്നെ.. ഹി ഹി ഹി..

ഏകാന്തതയുടെ കാമുകി പറഞ്ഞു...

പറ്റിച്ചേ ....

Jishad Cronic പറഞ്ഞു...

chumma kothippichu....hahahahha

ഹംസ പറഞ്ഞു...

ഹ ഹ... മനുഷ്യരെ ഇങ്ങനെ പറ്റിക്കണോ.... ..
ശ്ശോ എന്തെല്ലാം പ്രതീക്ഷയായിരുന്നു... ഒരു പാട്ട് സീനും ഡാന്‍സ് സീനും എല്ലാം സ്വപ്നത്തില്‍ കണ്ടതാ... ഏതായാലും അവന്‍ വലുതാവട്ടെ.. എന്നിട്ടാവാം ... ഹിഹി

Aneesa പറഞ്ഞു...

എല്ലാവര്ക്കും thanks

MANASMM പറഞ്ഞു...

interesting.....

അജ്ഞാതന്‍ പറഞ്ഞു...

GOOD......വെറുതെ എല്ലാവരെയും പറ്റിച്ചു അല്ലെ.....?

Losing Hero... പറഞ്ഞു...

രണ്ട് വയസ്സായിട്ടും അവന്‍ തൊട്ടിലില്‍ തന്നെയാണോ അനീസാ ഉറങ്ങുന്നത്?

അനീസ പറഞ്ഞു...

അയ്യോ, അതൊരു കുട്ടി ആണെന്ന് ധരിപ്പിക്കാന്‍ തൊട്ടില്‍ പ്രയോഗിച്ചത്, ഞാന്‍ ഓര്‍ത്തില്ല, മാറ്റാം

Losing Hero... പറഞ്ഞു...

മാറ്റുകയൊന്നും വേണ്ട... കുട്ടികളെ ഒരുപാട് കണ്ടതുകൊണ്ടും ഇഷ്ടപ്പെടുന്നതുകൊണ്ടും ആവാം ഞാന്‍ തൊട്ടിലിന്റെ കാര്യം ശ്രദ്ദിച്ചത്. അവസാന വരിക്ക് മുന്നെ വരെ അവനോട് അസൂയ തോന്നി... അതിനു ശേഷം ഇഷ്ടവും...

Sulfi Manalvayal പറഞ്ഞു...

losing Hero യുടെ അഭിപ്രായം തന്നെ എനിക്കും.
(അവസാന വരിക്ക് മുന്നെ വരെ അവനോട് അസൂയ തോന്നി... അതിനു ശേഷം ഇഷ്ടവും...)
നന്നായി കഥ പറയാന്‍ അറിയാമല്ലോ. തുടരുക.

 
ജാലകം