2011, ജനുവരി 20, വ്യാഴാഴ്‌ച

സുഗന്ധമുള്ള പൂവ്



സുഗന്ധമുള്ള സുന്ദരിപ്പൂവായിരുന്നു അത്, 

പൂവിന്‍   സൗരഭ്യത്തില്‍ ലയിച്ചു, 

തക്കം പാര്‍ത്തിരുന്നു കരിവണ്ടുകള്‍ ,

അതിന്‍ മധുവൂറ്റി കുടിക്കുവാന്‍. 

ദാഹികളാം വണ്ടുകളില്‍ നിന്നുമതിനെ ,

കാത്തു അമ്മയാമാ ചെടി,.

അന്നൊരു മൊട്ടും പൂവായ്  വിടര്‍ന്നപ്പോള്‍  ,

ആദ്യ പൂവിലമ്മതന്‍ കണ്ണ് പാളിയ

ഒരു നേരത്ത്, 

വണ്ടുകളതിന്‍ തേനൂറ്റി കുടിച്ചു ,

ഇന്ന് ഞാനവിടെ കണ്ടത് , 

വരണ്ടുണങ്ങിയൊരു  ചെടി തന്‍ രൂപം മാത്രം

48 comments:

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

പറയാതെ പറഞ്ഞ വരികള്‍ക്ക്‌ ആശംസകള്‍!!!

എഴുത്തു തുടരട്ടേ... എല്ലാ ആശംസകളും!!

MOIDEEN ANGADIMUGAR പറഞ്ഞു...

:)

A പറഞ്ഞു...

വണ്ടുകള്‍ അങ്ങിനെയാണ്. അത് തേന്‍ തേടിക്കൊണ്ടേയിരിക്കും. വിടര്‍ന്നു വരുന്ന പൂവുകള്‍ അങ്ങിനെയാണ്. അത് വണ്ടിനെ ആകര്‍ഷിച്ചു കൊണ്ടെയിരിക്കും. അമ്മപ്പൂക്കള്‍ അങ്ങിനെയാണ്, മക്കളെ പോറലേല്‍പിക്കാതെ നോക്കാന്‍ കണ്ണുകള്‍ തുറന്നേ വെയ്ക്കും.

എങ്കിലും ചിലപ്പോള്‍.....

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം.....തുടര്‍ന്നും എഴുതുക....

ente lokam പറഞ്ഞു...

അമ്മമാര്‍ അങ്ങനേ തന്നെ .പക്ഷെ കരി വണ്ടും പൂവും
എവിടെ എങ്കിലും ഒന്നിച്ചല്ലേ മതിയാവൂ...ആശംസകള്‍.

Unknown പറഞ്ഞു...

ഏതു പൂവും ഒരുനാള്‍ വാടും അനീസ,,
അതും ഈ വണ്ടുകളോക്കെയുള്ളപ്പോള്‍..
നന്നായിട്ടുണ്ട്..
അങ്ങോട്ട്‌ കണ്ടില്ലല്ലോ...

രമേശ്‌ അരൂര്‍ പറഞ്ഞു...

"ഹാ !പുഷ്പമേ അധിക തുന്ഗ
പദത്തിലെത്ര ശോഭിച്ചിരുന്നതൊരു
രാജ്ഞി കണക്കയി നീ !"
(കുമാരന്‍ ആശാന്‍ -വീണ പൂവ് )
അനീസ :
വണ്ടുകള്‍ തേന്‍ കുടിച്ചില്ലെങ്കില്‍
പൂവിന്‍ ജന്മമിതെന്തിനു ?
പുത്തന്‍ പൂവോന്നു വിരിയാന്‍
വേണം പരാഗ രേണുവും
പരാഗണവും.........

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

കവിത കൊള്ളാം. വണ്ടിന്റെ ദൃഢാനുരാഗ
മറിയാന്‍ വീണ പൂവ് വായിക്കുക

V P Gangadharan, Sydney പറഞ്ഞു...

രമേശന്‍ പറഞ്ഞതാണ്‌ കാര്യം. കുമാരനാശാന്‍ തന്റെ ഉള്‍ക്കാഴ്ചയിലൂടെ കണ്ടെത്തിയ പ്രകൃതീകല്‍പ്പന ഒരു വീണപൂവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഒരു വിലാപ കാവ്യത്തിലൂടെ നമുക്കു പറഞ്ഞു തന്നു. ന്യായാന്യായങ്ങളുടെ കോടതി ഏതായാലും ശരി, അമ്മച്ചെടി തെറ്റുകള്‍ ആവര്‍ത്തിക്കുന്നെന്നേ കണ്ണുള്ള ലോകം തീര്‍പ്പുകല്‍പ്പിക്കുകയുള്ളൂ....
അറിയുക, എഴുതുക, എഴുതിത്തെളിയുക.... നല്ലതു വരും!

jayaraj പറഞ്ഞു...

niravadhi ardhangal olinjirikkunna varikal

jyo.mds പറഞ്ഞു...

കവിത നന്നായി.ആശംസകള്‍.

വേണുഗോപാല്‍ ജീ പറഞ്ഞു...

സംഭവം ഒക്കെ കൊള്ളാം...പക്ഷെ ഈ ചെടി എങ്ങനാ പൂവിനെ സംരക്ഷിച്ചത്?

മഹേഷ്‌ വിജയന്‍ പറഞ്ഞു...

വണ്ട്‌ പൂവിലെ തേന്‍ നുകര്‍ന്നാല്‍ എങ്ങനാടോ ചെടി വരണ്ടുനങ്ങുന്നത്?
അത് ആ ചെടിക്കാരും വെള്ളം ഒഴിച്ചിട്ടുണ്ടാവില്ല അതോണ്ടാ....
ആശംസകള്‍..

sids പറഞ്ഞു...

കരിവണ്ടുകൾ പാറികളിക്കുന്നു തേനൂറും പൂമൊട്ടിനുചുറ്റും, അമ്മതൻ കണ്മിഴി ഒന്നടയുന്നനേരം കൊത്തിവലിക്കുന്നു, നുള്ളിനോവിക്കുന്നു, പൈതലാം പൂമൊട്ടുകളെ....
നന്നായിരിക്കുന്നു അനീസ തന്റെ ആശയം.....

sids പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സാബിബാവ പറഞ്ഞു...

പാവം സുന്തരി പൂവിന്‍ കവിത
കരി വണ്ടുകള്‍ പാറിനടക്കുന്ന ഈ കാലം പൂവ് വിടരരാനാവുന്ന ചെടികളെ നല്ല വലയാല്‍ വെച്ച് അതിനുള്ളില്‍ വളര്‍ത്തണം. അമ്മയുടെ കണ്‍ വെട്ടുന്നതും കാത്തിരിക്കുന്ന വണ്ടുകള്‍ക്കു കാലം എന്നാണാവോ പരിഹാരം കാണുക

പട്ടേപ്പാടം റാംജി പറഞ്ഞു...

വണ്ടുകള്‍ അങ്ങിനെയാണ്. ആര് നോക്കിയിരുന്നാലും അത് തേന്‍ കുടിച്ചിട്ടെ പോകു.
പാവം പൂവും വില്ലന്‍ വണ്ടും അല്ലെ.
ആശംസകള്‍.

റാണിപ്രിയ പറഞ്ഞു...

പൂവ്
നിന്നെയിങ്ങനെ ദൂരത്തു നിന്നും നോക്കി കാണാന്‍ എന്ത് ചന്തം !!!!!!
അടുക്കുവാന്‍ ഞാനില്ല ......
അടുത്താല്‍ അകലുവാന്‍ തോന്നില്ല .....
അരുണ കിരണങ്ങള്‍ ഏറ്റു നീ വാടീടിലും
ദളങ്ങള്‍ ഓരോന്നായ് പൊഴിഞ്ഞു പോയീടിലും
മധുരം തേടി ചെല്ലാന്‍ ഭ്രമരം അല്ലല്ലോ ഞാന്‍ ............
ആശംസകള്‍.....

http://ranipriyaa.blogspot.com

mOVING TO ANOTHER BLOG .. പറഞ്ഞു...

Really meaningful.... kudos dear...

fabi

ajith പറഞ്ഞു...

തേനൂറ്റിക്കുടിച്ചും
ഇതളുകള്‍ ചതച്ചും
വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടും
വണ്ടുകളുടെ കൂട്ടായ അക്രമത്തില്‍ തളര്‍ന്നും

........വരണ്ടുണങ്ങിയ ചില പൂക്കോലങ്ങള്‍.

അജ്ഞാതന്‍ പറഞ്ഞു...

കവിത ഇഷ്ടമായില്ല. ചില വാക്കുകള്‍ ഒരു ഉത്തരാധുനിക ടച്‌ കൊണ്ടു വരുന്നു. അമ്മ തന്‍ കര്‍മ്മം എന്നൊക്കെയുള്ളത്‌ ഒഴിവാക്കാമായിരുന്നു എന്നു തോന്നി. എണ്റ്റെ അഭിപ്രായമാണ്‌. തള്ളാം അല്ലെങ്കില്‍ കൊള്ളാം

TPShukooR പറഞ്ഞു...

കൊള്ളാം. :)

Kadalass പറഞ്ഞു...

വണ്ടുകളതിന്‍ തേനൂറ്റി കുടിച്ചു ,
ഇന്ന് ഞാനവിടെ കണ്ടത് ,
വരണ്ടുണങ്ങിയൊരു ചെടി തന്‍ രൂപം മാത്രം

അതെപ്പോഴും അങ്ങനെയാണ്.
ആശംസകള്‍!

zephyr zia പറഞ്ഞു...

അനീസാ, നന്നായി പറഞ്ഞു....

Unknown പറഞ്ഞു...

ഈ കരിവണ്ടുകള്‍ ആണു പ്രശ്നക്കാര്‍! അല്ലെ?

കവിത അസ്സലായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!

ramanika പറഞ്ഞു...

അമ്മയാം ചെടിയുടെ ദുഃഖം ആണ് കുടുതല്‍ മനസ്സില്‍ തട്ടിയത്

Unknown പറഞ്ഞു...

പൂവുള്ളിടത്തെ വണ്ടുള്ളൂ, അതേപോലെ പൂവിന്റെ (ചെടിയുടെ) നിലനില്‍പ്പിന് വണ്ടുകളെ ആവശ്യമാണ്.

വരികള്‍ മനോഹരമാണ്, ആശംസകള്‍.

അനീസ പറഞ്ഞു...

അറിയാതെ ബലിയാടാക്കപ്പെടുന്ന പെണ്മക്കള്‍ ആ ഷോക്കില്‍ ജിവിതം അവസാനിപ്പിക്കുന്ന കുടുംബങ്ങള്‍, ഇതിനൊക്കെ പ്രതീകമായി കൊടുത്തതാണ് പൂവും ചെടിയും, പിന്നെ ക്രുരന്മാരാം വണ്ടും

അനീസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനീസ പറഞ്ഞു...

@joy palakkal

@moideen angadimugar,

@salam

@priyadharshini

@jidhu jose

@ente lokam

@~ex pravasini

@രമേശ്‌അരൂര്‍

@ജയിംസ് സണ്ണി പാറ്റൂര്‍

@VP Ganghadharan

@Jayaraj

@jyo

thanks all
thanks all

അനീസ പറഞ്ഞു...

@വേണുഗോപാല്‍ ജീ: അമ്മയുടെ സംരക്ഷണത്തില്‍ കഴിഞിട്ടും അറിയാതെ ബാലിയാടക്കപ്പെടുന്ന പെണ്മക്കള്‍, അമ്മ മകളെ എങ്ങനെയൊക്കെ സംരക്ഷിക്കുമെന്ന് അറിയാലോ, അതൊക്കെ തന്നെ

@മഹേഷ്‌ വിജയന്‍ :മകള്‍ നശിപ്പിക്കപെട്ട ഷോക്കില്‍ തളര്‍ന്ന ഒരമ്മ , അതാണ്‌ വരണ്ടു ഉണങ്ങി എന്നത് കൊണ്ട് ഉദ്ദേശിച്ചത്

ഞാന്‍ വെള്ളം ഒഴിക്കാന്‍ എല്പിച്ചിട്ടും ഒഴിച്ചില്ല അല്ലെ,

അനീസ പറഞ്ഞു...

@Sids

@സാബിബാവ

@പട്ടേപ്പാടം റാംജി

@റാണിപ്രിയ

@Fabi

@ajith

@യാഥാസ്ഥിതികന്‍ :അഭിപ്രായം തള്ളിയിട്ടില്ല, ആയ വരി നീക്കം ചെയ്തു ‌ :),താങ്ക്സ്

@shukoor

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ :വണ്ടൂര്‍, ? പേരിലും വണ്ട്‌ ഉണ്ടല്ലോ
--

@zephry zia

@appachanozhakkal:സമൂഹത്തിലെ ഞരമ്പ്‌ രോഗികളായ ചിലര്‍, ഇവിടെ വണ്ടുകള്‍ അവര്‍ക്ക് പ്രതീകമാക്കി , അവര്‍ പ്രശ്നക്കാര്‍ തന്നെയാണ്

@ramanika

@തെച്ചിക്കോടന്‍

thanks all

ജീവി കരിവെള്ളൂർ പറഞ്ഞു...

മൊത്തം വണ്ടിന്റേയും പേരുകളഞ്ഞു . അതു ശരിയായില്ല .ചെടിയുടെ നിലനില്പിനു വണ്ടിന്റെ സംഭാവന കണ്ടില്ലെന്ന് നടിക്കാമോ . ബാക്ടീരിയയില്‍‌പോലും നല്ലതും ചീത്തയുമില്ലേ ?

ചമയക്കൂട്ട്....... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

:)

കവിയുടെ കമന്റിന്ന് ചേര്‍ന്ന് വായിച്ചതിനാല്‍ കാര്യം പിടികിട്ടി, അല്ലെങ്കില്‍ സാദാ വായനയില്‍ ഒതുക്കിയേനെ!

ഇതേ പോലുള്ള സാരാംശം കവിതയുടെ പേരില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക, ചിലപ്പോള്‍ എല്ലാര്‍ക്കും പെട്ടെന്ന് പിടികിട്ടില്ലെങ്കിലും ചിലര്‍ക്കെങ്കിലും പിടികിട്ടുമെന്ന് ഉറപ്പ്.

ആശംസകള്‍.

എന്‍.ബി.സുരേഷ് പറഞ്ഞു...

ഒരു ചെടിക്കും തന്റെ പൂക്കളെ അധിനിവേശകരിൽ നിന്നും മറച്ചുപിടിക്കാൻ കഴിയാ‍ത്ത ഒരു കാലത്താണ് നാം പാർക്കുന്നത്. ഭൃംഗഗീതം എന്ന കവിതയിൽ ജി.സങ്കരക്കുറുപ്പ് വണ്ടിനെയും പൂവിനെയും പ്രണയികളായി കാണുന്നുണ്ട്. എന്നാൽ ഇവിടെ വണ്ട് പൂ‍വിന്റെ മാനം കവരാനെത്തുന്ന കശ്മലനാണ്. എല്ലാ അമ്മമാരും പേടിക്കേണ്ട ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ ഉണ്ട്.
പക്ഷേ പറയാൻ ഉപയോഗിച്ച ഭാഷ വല്ലാതെ പഴകിപ്പോയതാണ്. വിഷയം മാത്രമല്ല അത് പറയുന്ന ഭാഷയും പ്രധാനമാണ്. വല്ലാത്ത ദുർബ്ബലത ഭാഷയിലൂടെ കവിതയിൽ കയറിവന്നു.

അനീസ പറഞ്ഞു...

@ജീവി കരിവെള്ളൂര്‍:ഇവിടെ വില്ലന്‍ വണ്ട്‌ കാരണം മറ്റു വണ്ടുകളും മോശക്കരായി ‌ , , ഒരു കുടുംബത്തില്‍ ഒരാള്‍ പിഴച്ചാല്‍ അത് കുടുംബത്തെ മൊത്തമായി ബാധിക്കില്ലേ

@നിശാസുരഭി:ഇനി അങ്ങനെ വായിക്കാന്‍ ശ്രമിക്കുക

@എന്‍.ബി.സുരേഷ്:നന്ദി മാഷെ ഈ വിലയേറിയ അഭിപ്രായത്തിന് :)

@SAJAN S:നന്ദി സാജന്‍

അനീസ പറഞ്ഞു...

@ചമയക്കൂട്ട് ഇവിടെ ഇട്ട കമന്റ്‌ എന്തിനാ ഡിലീറ്റ് ചെയ്തതെന്ന് മനസ്സിലായില്ല, ഇത് കാണുന്നെങ്കില്‍ അതിനു ഉത്തരം തരുമല്ലോ, താങ്കള്‍ കമന്റ്‌ ന്റെ എണ്ണം കണ്ടിട്ട ഇവിടെ കയറിയത് എന്ന് പറഞ്ഞു, അങ്ങനെ കമന്റിന്റെ എണ്ണം കണ്ടിട്ട് പോസ്റ്റ്‌ വായിക്കുന്നത് ശരി ആണോ? പിന്നെ ഒരു പോസ്റ്റ്‌ വായിച്ചു മൊത്തം ബ്ലോഗിനെ വില ഇരുത്തരുത് , താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്നു മാന്സ്സിലയില്ല, ഒന്നെങ്കില്‍ ഇവിടെ പറയുക അല്ലെങ്കില്‍ പറ്റുമെങ്കില്‍ മെയില്‍ അയക്കുക , THANKS

പഞ്ചാരക്കുട്ടന്‍.... പറഞ്ഞു...

നല്ല വരികള്‍ ....
നന്നായിട്ടുണ്ട്
മജ്ജയും രക്തവും ഉറ്റി കുടിച്ചതിനു ശേഷം വെറും ചണ്ടിയായി ഉപേക്ഷിക്കപ്പെടുന്ന ജീവിതങ്ങളെ ഓര്‍മ്മിപ്പിക്കുന്നു .....
ഇതിലും മനോഹരമായ വരികള്‍ ഇനിയും ആ വിരല്‍ തുമ്പില്‍ നിന്നും ഉതിരട്ടെ എന്ന് ആശംസിക്കുന്നു ..
സ്നേഹപൂര്‍വ്വം
ദീപ്

അനീസ പറഞ്ഞു...

@പഞ്ചാരക്കുട്ടന്‍.... :നന്ദി ദീപ്

മനു കുന്നത്ത് പറഞ്ഞു...

ഇതുപോലൊരു പ്രണയ കവിത ഞാനുമെഴുതിയിട്ടുണ്ട്...!!!
ഇതു കൊള്ളാം ട്ടൊ......!!

അഭിനന്ദനങ്ങള്‍ ........!!

joshy pulikkootil പറഞ്ഞു...

നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

അനീസ പറഞ്ഞു...

@മനു : ഞാന്‍ കണ്ടിരുന്നു ബ്ലോഗ്‌, നന്നായിരുന്നു

@ജോഷി : നന്ദി

ആസാദ്‌ പറഞ്ഞു...

പൂവുകളും വണ്ടുകളും അമ്മച്ചെടിയുമൊക്കെ ചില അടയാളങ്ങളാണ്‌. ചില അനിവാര്യതകള്‍. കവയിത്രി പറയാതെ പറഞ്ഞ വരികള്‍ക്കാശംസകള്‍!

അന്ന്യൻ പറഞ്ഞു...

അന്നൊരു മൊട്ടും പൂവായ് വിടർന്നപ്പോൾ ,
ആദ്യ പൂവിലമ്മതൻ കണ്ണ് പാളിയ
ഒരു നേരത്ത്,
അങ്ങനെ ആദ്യ പൂവിലമ്മതൻ കണ്ണ് പാളുമോ???

അനീസ പറഞ്ഞു...

@ആസാദ് :മനസ്സിലാക്കിയതിനു നന്ദി

@അന്ന്യന്‍ : പിന്നെ കണ്ണ് പാളുന്നത് കൊണ്ടല്ലേ ഇത്രയുംപീഡനങ്ങള്‍ നടക്കുന്നത്

gopan nemom പറഞ്ഞു...

biology, botany എന്നി വിഷയങ്ങള്‍ കവിതയുമായി കൂട്ടിക്കലര്‍ത്തുന്നില്ല!
പകരം ഒരു അമ്മയുടെ ഭീതി ഉള്‍ക്കൊള്ളുന്നു.......

നന്മകള്‍
..

Unknown പറഞ്ഞു...

വണ്ടുകൾ തേൻ നുകരരാതെ പൂവിനെ അമ്മച്ചെടി കാത്തു സൂക്ഷിക്കുമ്പോഴും,

"വണ്ടുകൾ തേൻ നുകരുന്ന പൂവ് പ്രകൃതിതൻ ഇടനെഞ്ചിൽ തീർക്കുന്ന കാഴ്ച്ച എത്രയോ മനോഹരം" എന്ന സത്യം തിരിച്ചറിഞ്ഞതു കൊണ്ടാകാം പൂവ് തൻ്റെ ഇതളുകളിൽ വണ്ടുകൾക്ക് ഇടം കൊടുത്തത്....

Abdul Samad

 
ജാലകം