2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ചുവപ്പ്

പാര്‍ട്ടിക്കാര്‍ തമ്മില്‍ വെട്ടി മരിച്ചു,
കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍,
 പരലോകത്ത് നിന്നുമാ കാഴ്ചകള്‍ കണ്ടു കണ്ണീരൊഴുക്കി
ആ കണ്ണീര്‍ ഭൂമിയില്‍ മഴയായി പെയ്തു


#ഹര്‍ത്താല്‍ കവിത 

2016, ഏപ്രിൽ 13, ബുധനാഴ്‌ച

അന്ധവിശ്വാസം

കറുത്തപൂച്ച മറി കടക്കുന്നത് അശുഭ ലക്ഷണമാണെന്ന്  വിശ്വസിച്ചു മറുവശം മാറി നടന്നവന്‍ എതിരെ വന്ന  ടിപ്പറിടിച്ചു മരിച്ചു  

2014, ഡിസംബർ 31, ബുധനാഴ്‌ച

മാളുവിന്റെ ഡയറി

എ ഫോര്‍ ആപ്പിള്‍, എ ഫോര്‍ ഏറോപ്ലൈന്‍ ..  പാഠപുസ്തങ്ങളില്‍ നിന്നാണ് ഞാന്‍ വിമാനത്തെ കുറിച്ച് ആദ്യമായി അറിഞ്ഞത്; അന്ന്തൊട്ട് ആകാശത്തു വിമാനം പറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് , വളരെ ദൂരെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന വിമാനങ്ങള്‍ ....


  വിമാനത്തില്‍ കയറാനുള്ള ആഗ്രഹം ഓരോ ദിവസവം കഴിയും തോറും എനിക്ക് കൂടി കൂടി വന്നു, എന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ ഒരാളോടെ പറയാറുള്ളൂ,:എന്റെ ബാര്‍ബികുട്ടിയോട്. സുന്ദരിയായ ഈ ബാര്‍ബിക്കുട്ടിയെ എനിക്കെന്റച്ഛന്‍ കൊണ്ട് തന്നതാണ്. അച്ഛന്‍ന്റെ ജോലി ദുബായിലാണ്.ലീവിനു വരുമ്പോള്‍ അച്ഛന്‍ ഗാലക്സിയും  സ്നിക്കേസും കുറേ ഉടുപ്പുകളും കൊണ്ടുവരാറുണ്ട്. ദുബായില്‍ വിമാനത്തില്‍ മാത്രമേ പോകാന്‍ കഴിയുള്ളുവത്രേ !!!!!

അങ്ങനെയിരിക്കെ ഒരു ദിവസം സര്‍പ്രൈസായി അച്ഛന്‍ വന്നു.മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു, എന്താണെന്നോ ? എനിക്കും അമ്മയ്ക്കും ദുബൈയ്ക്കു പോകാനുള്ള ടിക്കറ്റുകള്‍.ബാര്‍ബിക്കുട്ടിക്ക് ടിക്കറ്റ് വേണ്ടാത്രേ !!!


 ഒരാഴ്ച്ച കഴിഞ്ഞു,  ദുബായ്ക്ക്  പോകാന്‍ ഞങ്ങള്‍ നാലുപേരും എയര്‍പോര്‍ട്ടിലെത്തി.അന്നാദ്യമായി ഞാന്‍ വിമാനത്തെ നേരിട്ട് കണ്ടു ,  എന്തൊരു വലുപ്പമാണ് അവയെ കാണാന്‍!!!!,അങ്ങനെ മാളു ആദ്യമായി  വിമാനത്തില്‍ കയറി.വിമാനം ആകാശത്തിലെക്കുയര്‍ന്നപ്പോള്‍ ചെറുതായൊന്നു പേടിച്ചു ,നല്ല തണുപ്പുണ്ടായിരുന്നു , അതിനുള്ളില്‍ ജോലി ചെയ്യുന്ന ചേച്ചിമാരെ കാണാന്‍ എന്തുഭംഗിയാണെന്നോ .

കടലിനു മുകളിലൂടെ കാര്‍മേഘങ്ങല്‍ക്കിടയിലൂടെ വിമാനം ഞങ്ങളെയും കൊണ്ട് പറന്നു, .പെട്ടെന്നു വിമാനത്തിനൊരു  കിലുക്കം, വിമാനത്തിലെ ചേച്ചിമാര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു, എല്ലാവരും ബഹളം കൂട്ടുന്നു, വിമാനത്തെ ആരോ താഴേക്കു വലിക്കും പോലെ ,,,വീഴാന്‍ പോകുന്ന പോലെ...ഞങളെല്ലാരും ആഴത്തില്‍  താഴ്ന്നുതാഴ്ന്നു ..


മാളൂ.. ആ വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത് , മുന്നില്‍ അമ്മ നില്‍ക്കുന്നു
"അച്ഛന്‍ വരുന്ന ദിവസമായിട്ടും ഇങ്ങനെ ഉറങ്ങാവോ" എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ ഉണര്‍ത്തി. രാത്രി കണ്ട സ്വപ്നത്തെ കുറിച്ചു അമ്മയോട് പറഞ്ഞു, അമ്മ ഒന്നും പറയാതെ  ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി , ബാര്‍ബിക്കുട്ടി ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.

 വീടൊക്കെ വൃത്തിയാക്കി, പലഹാരങ്ങള്‍  തയ്യാറാക്കി  അച്ഛനെ  വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. ക്ലോക്കിന് ഇന്ന്‍ സ്പീഡ് കുറവാണല്ലോ, ഞാന്‍ ഓര്‍ത്തു . ഒരേ സീരിയല്‍ മൂന്നു നേരം കാണുന്ന അമ്മ ടീ.വി ഓണാക്കി ചന്ദനമഴ  കാണാന്‍ തുടങ്ങി, പരസ്യങ്ങള്‍ വന്നപ്പോള്‍  ചാനല്‍ മാറ്റിയതും എന്തോ ടി.വിയില്‍  വായിച്ച് അമ്മ   ഈശ്വരാ എന്ന് വിളിച്ചു, അച്ഛന്‍ വരുന്ന വിമാനം എയര്‍പ്പോട്ടില്‍ എത്തും മുമ്പേ കാണാതായെന്ന്‍,വീട്ടിലെ ഫോണും   തുടരെ റിംഗ്ചെയ്യാന്‍ തുടങ്ങി .ഫോണില്‍ സംസാരിക്കുമ്പോഴും  അമ്മ ഉറക്കെ കരയുന്നുണ്ടായിരുന്നു , എനിക്കൊന്നും മനസ്സിലായില്ല, ബന്ധുക്കള്‍ പലരും വീട്ടില്‍ വന്നു കൊണ്ടേയിരുക്കുന്നു , എന്നെയും അമ്മയെയും അവര്‍ സമാധാനിപ്പിക്കുന്നു  


ദിവസങ്ങള്‍ കടന്നുപോയി, മാസങ്ങളായി, വിമാനത്തെ കുറിച്ചു ഒരു വിവരവും ഉണ്ടായില്ല. പത്രങ്ങളിലും ടീ.വി യിലും എന്തൊക്കെയോ വരുന്നുണ്ടായിരുന്നു, ... എന്നിട്ടും ഒന്നും സംഭവിച്ചില്ല, എന്റച്ഛന്‍ വന്നില്ല.

വീടിന്റെ പുറത്ത് വിമാനം പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഇന്നും  പുറത്തേക്കോടി ആകാംക്ഷയോടെ നോക്കി നില്‍ക്കാറുണ്ട്  , ആ വിമാനത്തിലെങ്കിലും എന്റെ അച്ഛന്‍ ഉണ്ടാകാണേ എന്ന പ്രാര്‍തഥനയോടെ .............(JOHARBAHRU, MALAYSIA ല്‍ നിന്നും പകര്‍ത്തിയ ചിത്രം,   )

2014, ഡിസംബർ 1, തിങ്കളാഴ്‌ച

ഏയ്‌ അതാവില്ല

പ്ലസ് ടു ക്ലാസ്സില്‍ എയ്ഡ്സ് ബോധവല്‍ക്കരണം നടക്കുന്ന സമയം, സംശയങ്ങള്‍ ചോദിച്ച് പരിപാടി ഉഷാറാക്കണമെന്നു  സുവോളജി സാറിന്റെ കല്പന. എയ്ഡ്സിനു കാരണമായ വൈറസ്, പകരാനുള്ള കാരണങ്ങള്‍ ക്ലാസ് തുടര്‍ന്ന് കൊണ്ടേയിരുന്നു.

"എനി ഡൌട്ട്സ്" ക്ലാസ്സെടുത്ത അദ്ദേഹം ആവര്‍ത്തിച്ചു , ഒന്ന് രണ്ട് സംശയങ്ങള്‍ നിവാരണം ചെയ്തിട്ടദ്ദേഹം വീണ്ടും "എനി മോര്‍"

സ്വാഭാവികമായും ആര്‍ക്കും തോന്നാവുന്ന സംശയം എനിക്കും  തോന്നി , നിങ്ങള്‍ക്കും ഒരു പക്ഷെ തോന്നി ഉത്തരം കണ്ടെത്തിയതാവം ."ഈ  ലോകത്ത് ആദ്യമായി എയ്ഡ്സ് രേഖപ്പെടുത്തിയ മനുഷ്യനു എങ്ങനെ ആയിരിക്കണം പകര്‍ന്നത്",  ചോദിച്ചപ്പോള്‍ ഒരു കൂട്ട  ചിരി (അല്ലെങ്കിലും നിലവാരമുള്ള സംശയങ്ങള്‍ ചോദിക്കുമ്പോള്‍ മലയാളികള്‍ക്ക് ഒരു കൂട്ട ചിരി പതിവാണല്ലോ)

ഒരു ചിമ്പാന്‍സിയില്‍ നിന്നുമാണ് ആദ്യമായി മനുഷ്യന് എയ്ഡ്സ് പകര്‍ന്നത് എന്നായിരുന്നു ക്ലാസ്സെടുത്ത അദ്ദേഹത്തിന്റെ ഉത്തരം .അങ്ങനെ ആണെങ്കില്‍ "ചിമ്പാന്‍സിയില്‍ നിന്നുംഎങ്ങനെപകര്‍ന്നു "എന്ന സംശയവും കൂടെ വരുന്നതു സ്വാഭാവികം.പലരുടെയും മനസ്സില്‍ വന്നേക്കാവുന്ന ആ സംശയം അവരെയെല്ലാം പ്രതിനീധീകരിച്ച് ഞാന്‍ ചോദിച്ചു, പക്ഷെ അതിനുത്തരം ആ വിദ്വാനു അറിയില്ലായിരുന്നു (അതോ പറയാതിരുന്നതാണോ ).എന്തായാലും ആ സംശയത്തിന് ശേഷം അയാളുടെ "എനി മോര്‍ " അവിടെ അവസാനിച്ചു.

ശേഷം ക്ലാസ്സെടുത്തു അദ്ദേഹം  പോയപ്പോള്‍ ഞങ്ങള്‍ സ്റ്റുഡന്റ്സ് എല്ലാരും ചര്‍ച്ച ചെയ്തു ഒരു നിഗമനത്തിലെത്തി "ഏയ്‌ അതാവില്ല"

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

എക്സാം മാനിയ

    നീണ്ട കാത്തിരിപ്പിനു കര്‍ട്ടന്‍ ഇട്ടു കണ്ണൂര്‍ യൂനിവേര്സിടി  ഞങ്ങളുടെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. നാല് വര്‍ഷം എന്ന് പറഞ്ഞു തുടങ്ങിയ കോഴ്സ് അഞ്ചു വര്‍ഷം  എടുത്തു  ഒന്ന് കഴിഞ്ഞു കിട്ടാന്‍. ദിലീപ് പറയുന്ന പോലെ  "അഞ്ചു  വര്‍ഷം എം.ബീ.ബീ.എസ് നു പോയിരുന്നെങ്കില്‍ ഞാന്‍ ഡോക്ടറായേനെ, ജയിലില്‍ പോയിരുന്നെങ്കില്‍ ഞാന്‍ റിലീസ്‌ ആയേനെ ". ഇതൊന്നും ആകാതെ വെറുമൊരു ഒരു പാവം ബ്ലോഗ്ഗര്‍ മാത്രമായ് ഞാന്‍  ഇരിക്കുന്നു.

   ആറേഴു വര്‍ഷം മുമ്പ് എഴുതിയ എസ്.എസ്.എല്‍ .സീ  പരീക്ഷയുടെ ചില ഓര്‍മ്മകല്‍ ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അന്നൊക്കെ വളരെ ആ കാംക്ഷയോടെയാണ് എസ്.എസ്.എല്‍.സീ   പരീക്ഷയെ ഞങ്ങള്‍ കണ്ടത്. ചില വിരുതന്മാര്‍ അതിനു കണ്ടെത്തിയ ഫുള്‍ ഫോം  "സുന്ദരിമാരെ സൈറ്റടിക്കാനുള്ള  ലാസ്റ്റ് ചാന്‍സ്" എന്നായിരുന്നു .മനസ്സിലെ പേടിയില്‍ എണ്ണ ഒഴിച്ച്  പരീക്ഷ എഴുതാന്‍ പോകും മുമ്പ് അധ്യാപകരുടെയും വീട്ടുകാരുടെയും   പിന്നെ നാട്ടുകാരുടെയും  പേടിപ്പെടുത്തലുകള്‍ വേറെയും. എക്സാം ഹാളില്‍ ഉണ്ടായത് താടി  വച്ച ഒരു എക്സാമിനര്‍ ആയിരുന്നു.  കടുവയെ പേടിച്ചോടുന്നവന്‍    സിംഹത്തിന്റെ മുന്നില്‍ പെട്ട  അവസ്ഥ ആയിരുന്നു ആ എക്സാമിനരുടെ മുഖം കണ്ടപ്പോള്‍ അനുഭവപ്പെട്ടത്. അദ്ദേഹം അടുത്ത വന്നപ്പോള്‍ പേടി കൊണ്ട്  "S" എന്നാ ഇംഗ്ലീഷ് അക്ഷരം തല തിരിഞ്ഞു മലയാളത്തിലെ  "ഗ " ആയി മാറിയിരുന്നു.  അന്നൊക്കെ മൊബൈല്‍ ഉം ഇത്ര ഫേമസ്  അല്ലല്ലോ, അല്ലെങ്കില്‍ കാള്‍ വന്നു പുറത്തേക്കു പോകുന്ന സമയത്തൊക്കെ  അറിയാത്ത ഉത്തരം അടുത്തിരിക്കുന്ന ആളോട് ചോദിക്കാമായിരുന്നു.   കൂട്ടത്തില്‍ ആരോ "ശ് ശ്.. "എന്നാക്കി അടുത്തുള്ളവനെ  വിളിച്ചതും അത് കണ്ടു  ഡോള്‍ബി ഡിജിറ്റല്‍ നെക്കാളും വലിയ ഫ്രീക്വന്സി  ശബ്ദം അദേഹം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.അങ്ങനെ "അളിയോ, ഒരു വരവ് കൂടി  വരേണ്ടി വരും " എന്ന ചിന്തയില്‍ ആയിരുന്നു പലരുടെയും ഇരിപ്പ്. ഒരാളുടെ രൂപം വച്ച്  അയാളുടെ സ്വഭാവം  നിര്‍ണ്ണയിക്കുന്നത് തികച്ചും തെറ്റാണെന്ന് മനസ്സിലാക്കി തന്നത് അദ്ധേഹത്തിന്റെ  ഒരു പ്രസ്ഥാവന  ആയിരുന്നു "ആരും പരസ്പരം ചോദിച്ചു എഴുതണ്ട, , എക്സാം ഹാളില്‍  ശബ്ദം ഉണ്ടാക്കരുത്, വേണമെങ്കില്‍ പേപ്പര്‍ മാറ്റിക്കോ ".. പേപ്പര്‍ മടക്കി വച്ച് ഇറങ്ങാന്‍ ഒരുങ്ങിയ പലര്‍ക്കും ഒരു  ഷോക്ക് തന്നെ ആയിരുന്നു അദേഹത്തിന്റെ വായില്‍ നിന്നും വന്ന ആ നല്ല വാക്കുകള്‍ ..

 ഇപ്പോള്‍ യുനിവേര്സിടി പരീക്ഷ ഉണ്ടെന്നു കേട്ടപ്പോഴേ എക്സാം മാനിയ പിടി കൂടി ഇരികുകയാണ്. അതിന്റെ  ലക്ഷണങ്ങളില്‍ ചിലത് കണ്ടു തുടങ്ങി...
*നെറ്റ് നോട് താല്പര്യം കൂടല്‍

 *ബ്ലോഗ്ഗില്‍ കറങ്ങി തിരിക്കാനുള്ള ഉത്സാഹം കൂടുതല്‍

*ഉറക്കത്തിനോട്   മുമ്പില്ലാത്ത ഒരു  പ്രത്യേക  ഇഷ്ട്ടം

   ഇത് കൂടാതെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സാഹചര്യവും അനുകൂലമാവും. കാണാന്‍ ആഗ്രഹിക്കുന്ന  സിനിമകളും പ്രോഗ്രാമും ഈ സമയത്തായിരിക്കും ടി.വി. യിലൊക്കെ   വരിക . ഈ  എക്സാം മാനിയക്ക്‌ ഒരു തെറാപ്പി ആയി ബൂലോകത്തുള്ള കറക്കം ഞാന്‍ കുറക്കുന്നു  . അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റിന് പകരം സപ്ലി  ടിക്കറ്റ്‌ ആയിരിക്കും കിട്ടുക. എല്ലാ ബ്ലോഗ്ഗും എത്തി നോക്കാന്‍ കുറച്ചു നാളത്തേക്ക് പറ്റില്ല... കുഞ്ഞു ബ്രേക്ക്‌ ഒന്നും അല്ല, ഇടക്കൊക്കെ  വന്നു കയറാന്‍ ചാന്‍സ് ഉണ്ട് . . അപ്പൊ ഓക്കേ, സഹകരിക്കുക ..

 

 
 
ജാലകം