കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ചുവപ്പ്

പാര്‍ട്ടിക്കാര്‍ തമ്മില്‍ വെട്ടി മരിച്ചു,
കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍,
 പരലോകത്ത് നിന്നുമാ കാഴ്ചകള്‍ കണ്ടു കണ്ണീരൊഴുക്കി
ആ കണ്ണീര്‍ ഭൂമിയില്‍ മഴയായി പെയ്തു


#ഹര്‍ത്താല്‍ കവിത 

2011 ജനുവരി 20, വ്യാഴാഴ്‌ച

സുഗന്ധമുള്ള പൂവ്



സുഗന്ധമുള്ള സുന്ദരിപ്പൂവായിരുന്നു അത്, 

പൂവിന്‍   സൗരഭ്യത്തില്‍ ലയിച്ചു, 

തക്കം പാര്‍ത്തിരുന്നു കരിവണ്ടുകള്‍ ,

അതിന്‍ മധുവൂറ്റി കുടിക്കുവാന്‍. 

ദാഹികളാം വണ്ടുകളില്‍ നിന്നുമതിനെ ,

കാത്തു അമ്മയാമാ ചെടി,.

അന്നൊരു മൊട്ടും പൂവായ്  വിടര്‍ന്നപ്പോള്‍  ,

ആദ്യ പൂവിലമ്മതന്‍ കണ്ണ് പാളിയ

ഒരു നേരത്ത്, 

വണ്ടുകളതിന്‍ തേനൂറ്റി കുടിച്ചു ,

ഇന്ന് ഞാനവിടെ കണ്ടത് , 

വരണ്ടുണങ്ങിയൊരു  ചെടി തന്‍ രൂപം മാത്രം

2011 ജനുവരി 8, ശനിയാഴ്‌ച

മെഴുകുതിരിയും മുഖം മൂടിയും

                                                   മെഴുകുതിരി


നിനക്ക് വേണ്ടി ഒരു മെഴുകുതിരിയായി 
ഞാന്‍ ഉരുകിയിട്ടും;
നീ എന്നെ പരിഹസിച്ചപ്പോള്‍ ,
ഞാന്‍ തിരിച്ചറിഞ്ഞു  ആ സത്യം ,
പവര്‍ക്കട്ട് ഇല്ലാത്ത ഈ കാലത്ത് 
മെഴുകുതിരിക്കെന്തു  സ്ഥാനം ???

                                                                                                 
                                                

                                                               മുഖാവരണം

നീ അണിഞ്ഞ മുഖാവരണം 
സത്യമെന്ന് ധരിച്ച 
ഞാനാണോ തെറ്റുകാരി;
അതോ പച്ചയായ  മുഖം മറച്ചു,
എന്നെ കബളിപ്പിച്ച 
നീയാണോ തെറ്റുകാരന്‍ ???


                        

2010 നവംബർ 13, ശനിയാഴ്‌ച

എന്‍റെ പൂന്തോട്ടം


                                  
സുന്ദരമാം എന്‍ പൂന്തോട്ടത്തില്‍ ,
അഴകുള്ള ആയിരം പൂക്കളുണ്ടായിരുന്നു,
അവയ്ക്ക് കൂട്ടായി അനേകം
ശലഭങ്ങള്‍ ഉണ്ടായിരുന്നു 
പൂവുകളെ പുണരുന്ന കാറ്റിലും
അവയുടെ സൗരഭ്യം പടര്‍ന്നിരുന്നു,
അവിടെ വരാറുള്ള
കിളികളുടെ  പാട്ടിലും 
മധുര താളമായിരുന്നു ...
എന്നാല്‍ ;
ഇന്നെന്‍ പൂന്തോട്ടം മൂകമാണ് 
അവിടെ കിളികളുടെ താളമില്ല
പൂക്കള്‍ വാടി; കറുത്തിരിക്കുന്നു ,
കാറ്റില്‍ പടരാന്‍ സൗരഭ്യം ഇന്നില്ല 
ശലഭങ്ങളും വരാതായി, 
നശിച്ചു പോയിരിക്കുന്നു  എന്‍ പൂന്തോട്ടം ;
എന്തെന്നാല്‍ ,
നീയാകും വസന്തം
അവിടെ  നഷ്ടമായിരിക്കുന്നു ..............

2010 നവംബർ 6, ശനിയാഴ്‌ച

മഴത്തുള്ളി

                                                               



ഇന്നും മഴത്തുള്ളികള്‍ പെയ്തു, 
എന്‍റെ പ്രതീക്ഷകളെ കെടുത്താതെ, 
ഈ മഴയെന്നെ കാലങ്ങള്‍ക്ക് പിന്നിലേക്ക്;
കൊണ്ടുപോകുന്നുവോ
മഴയില്‍ കുതിര്‍ന്നുവോ  മോഹവും  ;
ഓര്‍മ്മകള്‍ തന്നു ഈ മഴ ഒരിക്കല്‍ പോകും,
അന്നും ഞാന്‍ താലോലിക്കും 
മഴ  സമ്മാനിച്ച സുഖമുള്ള  ഓര്‍മ്മകള്‍ ,
ഒന്നും ശ്വാശതമല്ലാത്ത ജീവിതത്തില്‍   ,
പിന്നെയും എന്തിനാണു ആശകള്‍ ...????????



2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

ചില്ലുകൂട്


                                  

സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചപ്പോള്‍ ,
അവ പാറി പറന്നു, 
അതിനെ പിടിച്ചു ചില്ലുകൂട്ടില്‍ അടച്ചിട്ടു ,
കൂട് നിറഞ്ഞെങ്കിലും ,
പിന്നെയും സ്വപ്‌നങ്ങള്‍  ബാക്കി...

ചങ്ങല

                                               


മനസ്സിനെ കെട്ടിയിടാനൊരു  ചങ്ങല വാങ്ങി ,
ചങ്ങല കെട്ടി പൂട്ട്‌ കൊണ്ട്  ഹൃദയത്തെ അടച്ചു  
പക്ഷെ  ആശകള്‍  തന്‍ ഭാരം , 
ആ ചങ്ങല പൂട്ടിനെ പൊട്ടിച്ചു കളഞ്ഞു ..



                           

2010 ഏപ്രിൽ 19, തിങ്കളാഴ്‌ച

തിരശ്ശീല

                                           
                    എവിടെയാണ് നീ എന്‍ പ്രിയ മോഹമേ....        
                    നമുക്കിടയില്‍ ഇനിയും യുഗങ്ങളോ ???/
                    എന്നു വരും എന്‍ ചാരെ നീ ,
                    എന്‍ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ;
                   എന്നെ നിന്നില്‍  നിന്നും  മറച്ചിരിക്കുന്ന,
                    തിരശ്ശീല നീക്കാന്‍  ;
                    കാലത്തിനു മാത്രമേ കഴിയുമെന്നോ ?

2010 ഏപ്രിൽ 16, വെള്ളിയാഴ്‌ച

കുമ്പസാരം

                            


പശ്ചാത്താപം എന്നത് തെറ്റുകള്‍ മായ്ക്കുന്നു
നല്ല മനസ്സുള്ളവര്‍ മാത്രം തെറ്റുകളോര്‍ത്തു 
പശ്ചാത്തപിക്കും
അതിനായി കുമ്പസാര കൂടുകളും 
ഒരുക്കിയിരിക്കുന്നു 
എന്നാല്‍ കുമ്പസരിക്കാം  എന്ന്  മനസ്സില്‍ ഓര്‍ത്തു
തെറ്റ് ചെയുമ്പോള്‍
കുമ്പസാരം  തെറ്റുകള്‍ ചെയ്യാനുള്ള 
ലൈസെന്‍സ് ആയി മാറില്ലേ???

2009 ജൂൺ 21, ഞായറാഴ്‌ച

എന്നിട്ടും



"അര്‍ത്ഥമില്ല എന്നറിയാമെങ്കിലും
വീണ്ടും പ്രതീക്ഷകള്‍ ബാക്കി.....
ഞാന്‍ തിരിച്ചറിന്നു പക്ഷെ,
മനം അതറിയുന്നില്ല
ഇവിടെ ഞാനാണോ തെറ്റുകാരി
അതോ
എന്‍ മനസ്സോ???
എന്നിരിക്കിലും പ്രതീക്ഷിക്കാം വെറുതെ
ഈ ജന്മം മുഴുവന്‍ "

2008 നവംബർ 13, വ്യാഴാഴ്‌ച

നന്ദി വാക്ക്

 
നിരാശകള്‍ കവിതയ്ക്ക് ഉറവിടമാകുമ്പോള്‍
നന്ദി വാക്കുകള്‍ ഞാന്‍ നേരുന്നു
എനിക്ക് നിരാശകള്‍ സമ്മാനിച്ചവര്‍ക്കും
പിന്നെ ആ സാഹചര്യങ്ങള്‍ക്കും


2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച

മഴ




ഓര്‍മകളെ തൊട്ടുണര്‍ത്തി വീണ്ടും മഴ പെയ്തപ്പോള്‍,
ഞാന്‍ ഓര്‍ത്തുപോകുന്നു,
എന്‍ നിരാശകള്‍ മഴയായി പെയ്തപ്പോള്‍ ,
എനിക്ക് കുടയായി നിന്നവന്‍ ഇന്നെവിടെ ?

2008 ഓഗസ്റ്റ് 20, ബുധനാഴ്‌ച

വിട



ജീവിതമാകുന്ന വഴിത്താരയില്‍
ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച്
നീ പോകുമ്പോള്‍
നേരുന്നു നിനക്ക് ഭാവുകങ്ങള്‍
തടയാനാവില്ല എനിക്ക് എന്തെന്നാല്‍
കാലത്തിന്‍ മുന്നില്‍ ഞാന്‍ അശക്തയല്ലയൊ

2008 ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഞാന്‍









അറിഞ്ഞിരുന്നില്ല എന്നെ ആരും,

അറിയാന്‍ തുനിന്നുമില്ല,

നീ പോലും അറിയാതെ പോയപ്പോള്‍,

ഞാന്‍ അറിയുന്നു,
എന്‍റെ
ജന്മം പാഴായി പൊയെന്ന്
 
ജാലകം