പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 31, വെള്ളിയാഴ്‌ച

പുതിയ മുഖം

                             


                       1.പേരിടല്‍ :


                ഞാന്‍ ആ ആദ്യം ഈ ബ്ലോഗ്‌ തുടങ്ങിയത് വെറുതെ ഒരു  രസത്തിനായിരുന്നു , അതു കൊണ്ട് തന്നെ "വെറുതേ" എന്ന പേരില്‍ തുടങ്ങി... ഇപ്പോള്‍ ഈ ഭൂലോകവുമായി വളരെ അടുത്തിരിക്കുന്നു, ഇവിടെ എനിക്ക് കിട്ടിയ എല്ലാ  സുഹൃത്തുക്കള്‍ക്കും നന്ദി പറയട്ടെ ആദ്യം  , ഇപ്പോള്‍ ഈ പോസ്റ്റിന്റെ സദുദ്ദേശം   എന്താണെന്ന് വച്ചാല്‍ ഞാന്‍ എന്‍റെ ബ്ലോഗിന്റെ പേര് മാറ്റുന്നത്  നിങ്ങളെ അറിയിക്കുക ,  പുതിയ പേര് എന്താണെന്നോ ? അതു ലാസ്റ്റ് പറയാം .?






       എന്‍റെ വീട്ടുകാര്‍ എനിക്കിട്ട പേര് എനിക്കിഷ്ടമായിരുന്നില്ല  , പക്ഷെ മാറ്റാന്‍ കഴിയില്ലല്ലോ , ഒരു കുട്ടി വലുതായി അവന്‍റെ ഇഷ്ടത്തിന് അവന്‍ തന്നെ പേര് ഇടുക, ഇതാണെന്റെ അഭിപ്രായത്തില്‍  നല്ലത്. എന്‍റെ ബ്ലോഗിനെങ്കിലും ആ ഭാഗ്യം ഉണ്ടാവട്ടെ . അതാണ് പേര് മാറ്റുന്നത് ...






       എന്ത്?????/ പേരിടല്‍ നടത്തിയിട്ട് ചോക്ലേറ്റ്  ഒന്നും കിട്ടിയില്ലെന്നോ???????? എടുത്തോളൂ  , പക്ഷെ ഒരു കാര്യം ആരും ഒന്നില്‍  കൂടുതല്‍ എടുക്കരുത് ...ചോക്ലേറ്റ് നു ഒക്കെ എന്താ വില .....





      
ബ്ലോഗിന്റെ പുതിയ പേര് "നിറങ്ങളുടെ ലോകത്ത് "


കടപ്പാട് : 


 ഹാപ്പി ബാച്ചിലേഴ്സ്








                  2.പുതുവത്സര  ആശംസകള്‍  

           പ്രിയ കൂട്ടുകാരെ, കഴിഞ്ഞ പുതുവത്സരത്തില്‍ , നിങ്ങളൊക്കെ എനിക്ക്  തികച്ചും അജ്ഞാതമായിരുന്നു  , അടുത്ത പുതുവല്സരത്തിലും നാമൊക്കെ ഇവിടെ തന്നെ ഉണ്ടാകുമോ എന്നൊന്നും പറയാന്‍ കഴിയില്ല, ഇവിടെ തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം {ഇന്‍ശാ അല്ലാഹ്}......






             പലരും ന്യൂ ഇയര്‍ റിസൊലൂഷന്‍   ഒക്കെ എടുക്കുന്ന കാണാം , ഞാന്‍ ഇങ്ങനെയൊന്നും എടുക്കാറില്ല, നമ്മള്‍ക്ക് മാറാന്‍ തോന്നിയാല്‍ ന്യൂ ഇയര്‍ വരെ വെയിറ്റ് ചെയുന്നതെന്തിനാ  .. ? നിങ്ങളൊക്കെ എന്ത് തീരുമാനമാ  എടുത്തേ ? നിങ്ങള്‍ എല്ലാര്‍ക്കും നല്ല ഒരു റിസൊലൂഷന്‍  ഞാന്‍ പറയാം   മാസത്തില്‍ എല്ലാ ആഴ്ചയും ഈ  ബ്ലോഗ്‌ വായിക്കും എന്ന് തീരുമാനിക്കുക ... 




          ഓവര്‍ ആക്കുന്നില്ല , എലാവര്‍ക്കും  എന്‍റെ പുതുവത്സര ആശംസകള്‍ ..... 






      



 
ജാലകം