കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 31, ബുധനാഴ്‌ച

മാളുവിന്റെ ഡയറി

എ ഫോര്‍ ആപ്പിള്‍, എ ഫോര്‍ ഏറോപ്ലൈന്‍ ..  പാഠപുസ്തങ്ങളില്‍ നിന്നാണ് ഞാന്‍ വിമാനത്തെ കുറിച്ച് ആദ്യമായി അറിഞ്ഞത്; അന്ന്തൊട്ട് ആകാശത്തു വിമാനം പറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് , വളരെ ദൂരെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന വിമാനങ്ങള്‍ ....


  വിമാനത്തില്‍ കയറാനുള്ള ആഗ്രഹം ഓരോ ദിവസവം കഴിയും തോറും എനിക്ക് കൂടി കൂടി വന്നു, എന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ ഒരാളോടെ പറയാറുള്ളൂ,:എന്റെ ബാര്‍ബികുട്ടിയോട്. സുന്ദരിയായ ഈ ബാര്‍ബിക്കുട്ടിയെ എനിക്കെന്റച്ഛന്‍ കൊണ്ട് തന്നതാണ്. അച്ഛന്‍ന്റെ ജോലി ദുബായിലാണ്.ലീവിനു വരുമ്പോള്‍ അച്ഛന്‍ ഗാലക്സിയും  സ്നിക്കേസും കുറേ ഉടുപ്പുകളും കൊണ്ടുവരാറുണ്ട്. ദുബായില്‍ വിമാനത്തില്‍ മാത്രമേ പോകാന്‍ കഴിയുള്ളുവത്രേ !!!!!

അങ്ങനെയിരിക്കെ ഒരു ദിവസം സര്‍പ്രൈസായി അച്ഛന്‍ വന്നു.മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു, എന്താണെന്നോ ? എനിക്കും അമ്മയ്ക്കും ദുബൈയ്ക്കു പോകാനുള്ള ടിക്കറ്റുകള്‍.ബാര്‍ബിക്കുട്ടിക്ക് ടിക്കറ്റ് വേണ്ടാത്രേ !!!


 ഒരാഴ്ച്ച കഴിഞ്ഞു,  ദുബായ്ക്ക്  പോകാന്‍ ഞങ്ങള്‍ നാലുപേരും എയര്‍പോര്‍ട്ടിലെത്തി.അന്നാദ്യമായി ഞാന്‍ വിമാനത്തെ നേരിട്ട് കണ്ടു ,  എന്തൊരു വലുപ്പമാണ് അവയെ കാണാന്‍!!!!,അങ്ങനെ മാളു ആദ്യമായി  വിമാനത്തില്‍ കയറി.വിമാനം ആകാശത്തിലെക്കുയര്‍ന്നപ്പോള്‍ ചെറുതായൊന്നു പേടിച്ചു ,നല്ല തണുപ്പുണ്ടായിരുന്നു , അതിനുള്ളില്‍ ജോലി ചെയ്യുന്ന ചേച്ചിമാരെ കാണാന്‍ എന്തുഭംഗിയാണെന്നോ .

കടലിനു മുകളിലൂടെ കാര്‍മേഘങ്ങല്‍ക്കിടയിലൂടെ വിമാനം ഞങ്ങളെയും കൊണ്ട് പറന്നു, .പെട്ടെന്നു വിമാനത്തിനൊരു  കിലുക്കം, വിമാനത്തിലെ ചേച്ചിമാര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു, എല്ലാവരും ബഹളം കൂട്ടുന്നു, വിമാനത്തെ ആരോ താഴേക്കു വലിക്കും പോലെ ,,,വീഴാന്‍ പോകുന്ന പോലെ...ഞങളെല്ലാരും ആഴത്തില്‍  താഴ്ന്നുതാഴ്ന്നു ..


മാളൂ.. ആ വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത് , മുന്നില്‍ അമ്മ നില്‍ക്കുന്നു
"അച്ഛന്‍ വരുന്ന ദിവസമായിട്ടും ഇങ്ങനെ ഉറങ്ങാവോ" എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ ഉണര്‍ത്തി. രാത്രി കണ്ട സ്വപ്നത്തെ കുറിച്ചു അമ്മയോട് പറഞ്ഞു, അമ്മ ഒന്നും പറയാതെ  ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി , ബാര്‍ബിക്കുട്ടി ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.

 വീടൊക്കെ വൃത്തിയാക്കി, പലഹാരങ്ങള്‍  തയ്യാറാക്കി  അച്ഛനെ  വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. ക്ലോക്കിന് ഇന്ന്‍ സ്പീഡ് കുറവാണല്ലോ, ഞാന്‍ ഓര്‍ത്തു . ഒരേ സീരിയല്‍ മൂന്നു നേരം കാണുന്ന അമ്മ ടീ.വി ഓണാക്കി ചന്ദനമഴ  കാണാന്‍ തുടങ്ങി, പരസ്യങ്ങള്‍ വന്നപ്പോള്‍  ചാനല്‍ മാറ്റിയതും എന്തോ ടി.വിയില്‍  വായിച്ച് അമ്മ   ഈശ്വരാ എന്ന് വിളിച്ചു, അച്ഛന്‍ വരുന്ന വിമാനം എയര്‍പ്പോട്ടില്‍ എത്തും മുമ്പേ കാണാതായെന്ന്‍,വീട്ടിലെ ഫോണും   തുടരെ റിംഗ്ചെയ്യാന്‍ തുടങ്ങി .ഫോണില്‍ സംസാരിക്കുമ്പോഴും  അമ്മ ഉറക്കെ കരയുന്നുണ്ടായിരുന്നു , എനിക്കൊന്നും മനസ്സിലായില്ല, ബന്ധുക്കള്‍ പലരും വീട്ടില്‍ വന്നു കൊണ്ടേയിരുക്കുന്നു , എന്നെയും അമ്മയെയും അവര്‍ സമാധാനിപ്പിക്കുന്നു  


ദിവസങ്ങള്‍ കടന്നുപോയി, മാസങ്ങളായി, വിമാനത്തെ കുറിച്ചു ഒരു വിവരവും ഉണ്ടായില്ല. പത്രങ്ങളിലും ടീ.വി യിലും എന്തൊക്കെയോ വരുന്നുണ്ടായിരുന്നു, ... എന്നിട്ടും ഒന്നും സംഭവിച്ചില്ല, എന്റച്ഛന്‍ വന്നില്ല.

വീടിന്റെ പുറത്ത് വിമാനം പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഇന്നും  പുറത്തേക്കോടി ആകാംക്ഷയോടെ നോക്കി നില്‍ക്കാറുണ്ട്  , ആ വിമാനത്തിലെങ്കിലും എന്റെ അച്ഛന്‍ ഉണ്ടാകാണേ എന്ന പ്രാര്‍തഥനയോടെ .............



(JOHARBAHRU, MALAYSIA ല്‍ നിന്നും പകര്‍ത്തിയ ചിത്രം,   )

2011 ജനുവരി 3, തിങ്കളാഴ്‌ച

ചുവപ്പ്

           


         കടുപ്പത്തില്‍ നല്ലൊരു ചായയും കുടിച്ചു അന്നത്തെ ദിനപത്രത്തില്‍ കണ്ണോടിക്കുകയായിരുന്നു സുരേഷ് . ജില്ലയില്‍ നടന്ന അക്രമമായിരുന്നു പ്രധാന വാര്‍ത്ത. അവനതു  ആവേശത്തോടെ വായിക്കാന്‍ തുടങ്ങി.


          "....ഇന്നലെ  നടന്ന ആക്രമത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി ജില്ല മുഴുക്കെ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു"


          "ഹൊ , അപ്പൊ ഇന്ന് കോളേജില്‍  പോകണ്ട , ഈ കണ്ണൂര്‍ജില്ലയില്‍ ജനിക്കാനായത് എന്‍റെ മഹാഭാഗ്യം " അവന്‍ അഭിമാനം കൊണ്ടു.


         "എന്താടാ നീ കോളേജില്‍  പോന്നില്ലേ ? ",  അമ്മ മീനാക്ഷി  ഉമ്മറത്തേക്ക് വന്നു.


        "ഇന്ന്  ഹര്‍ത്താലാണ് അമ്മേ , രണ്ടു പേരെ കുത്തി പോലും "


        "എന്‍റെ ഈശ്വരന്മാരേ, ഈ നാട് എന്നാണാവോ ഇനി നന്നാവല്‍" 


         അല്പം നീറ്റലോടെ അവര്‍ പത്രം വാങ്ങി.


      മീനാക്ഷി അമ്മയുടെ ഏക മകനാണ് സുരേഷ്. ഭര്‍ത്താവ് ഗോപാലന്‍ ഒരു വലിയ കച്ചവടക്കാരനും ..  .


         പ്രതീക്ഷിക്കാതെ കിട്ടിയ അവധിയുടെ സന്തോഷം പങ്കുവയ്ക്കാന്‍ സുരേഷ് സുഹൃത്തായ ശ്യാമിനെ  ഫോണ്‍  ചെയ്തു,


          "എടാ  ശ്യാമേ  , നമുക്കിന്നൊന്നു  കൂടിയാലോ ? " 


       മറുപുറത്ത് ശ്യാമിന്റെ  ശബ്ദം "അളിയോ   , ഇന്ന് ക്ലാസ്സില്ലയോ ? "


        "അപ്പോള്‍ നീ ഇതൊന്നും അറിഞ്ഞില്ലേ, രണ്ടു പേരെ കുത്തീടാ"  


          "എന്നാല്‍ നീ ഈട  വാ, നാസര്‍നെയും  വിളിക്കാ "


          ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നതായിരുന്നു പഴയ ചങ്ങാതി നാസര്‍ . വന്ന  വകയില്‍ അവനെ കൊണ്ട് ചിലവു ചെയ്യിപ്പിക്കമെന്നവര്‍ തീരുമാനിച്ചു.


        സുരേഷ് ക്ലബിലേക്ക്‌ തിരിച്ചു. അവിടെ ഒരു കൂട്ടം തന്നെ ഉണ്ട്,

    
        "സാധനം കിട്ടിയോ ചങ്ങായി  ? "



        "ഉം.. കിട്ടി , എല്ലും  നാസര്‍ന്റെ വക "


         ഓരോ പെഗ്ഗും അടിച്ചു അവര്‍ നാട്ടു വിശേഷങ്ങള്‍  പറയുന്നതില്‍ മുഴുകി. 


         ടി.വി യില്‍ അക്രമവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നു ,
      
          "ഇന്ന് രണ്ടെണ്ണത്തിനെ കുത്തി , നാളെ അതിനു പകരം മറ്റേ പാര്‍ട്ടി നാലെണ്ണത്തിനെ  കുത്തും ,നാളെയും ഒരു  ഹര്‍ത്താല്‍  പ്രതീക്ഷിക്കാം" 


         "ഒരു കണക്കിന് ഈട  തന്നെ ജോലി നോക്കുന്നതാ നല്ലത്   ,ഇങ്ങനെ ഓരോ അവധി കിട്ടൂലെ  " കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞപ്പോള്‍ ബാക്കി എല്ലാവരും അതു ശരി വച്ചു.


      "ഈ നാടിനു ഇപ്പും  മാറ്റൊന്നും  ഇല്ലല്ലേ ? " നാസര്‍ന്റെ വക ആയിരുന്നു ആ ചോദ്യം.
      
     അവരുടെ സംഭാഷണങ്ങള്‍ നീണ്ടു പോയി. അതിനിടയ്ക്ക് ആരോ വാര്‍ത്താ  ചാനല്‍ മാറ്റി മ്യൂസിക്‌ ചാനല്‍ വച്ചു.പെട്ടെന്ന് സുര്ഷിന്റെ ഫോണ്‍ ശബ്ദിച്ചു . മനുവിന്റെ കോള്‍ ആയിരുന്നു ,


   "എടാ സുരേഷേ , നീ പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വാ   " 


   "എന്താട  കാര്യം "


   "അതെല്ലും  വന്നിട്ട് പറയാം "
  
    "ഇവന്റെ കെട്ടിയോള്‍ എന്താ ഇരട്ട പെറ്റാ " എന്ന് പിറുപിറുത്തു കൊണ്ടു സുരേഷ് ആശുപത്രിയിലേക്ക് തിരിച്ചു . 


       സുരേഷിനെയും കൂട്ടി മനു ചെന്നത് അത്യാഹിത വിഭാഗത്തിന്റെ മുന്നിലെക്കായിരുന്നു , അതിലേക്കു  കയറ്റുന്നത് കണ്ട രക്തത്തില്‍ പൊതിഞ്ഞ  ശരീരത്തിന് താന്‍ ജനിച്ചപ്പോഴേ കാണുന്ന മുഖമായിരുന്നു എന്ന് തിരിച്ചു അറിഞ്ഞപ്പോള്‍ സുരേഷ് ഒന്ന് ഞെട്ടി,


       "അമ്മയെ അറീക്കുന്നില്ലേ " എന്ന്  പിന്നില്‍ നിന്നും മനു ചോദിക്കുമ്പോഴും അവനു പ്രതികരണ ശേഷി ഉണ്ടായിരുന്നില്ല. 


         അപ്പോള്‍ ദൂരത്തു നിന്നും കുറച്ചു പേര്‍  പറയുന്നത്  കേട്ടു "അപ്പൊ നാളയും ഹര്‍ത്താലിന് വക ഉണ്ടല്ലേ"







    
      


           


    

2010 ഡിസംബർ 27, തിങ്കളാഴ്‌ച

നിശ്വാസം



                        രഘുവുമായി ആ ബിസിനസ്സ്  തുടങ്ങാനായാല്‍   അതൊരു നല്ല ചുവടുവെയ്പ്പ് ആയിരിക്കും , കാലങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്ന കുറേ സ്വപ്‌നങ്ങള്‍ ഉണ്ട് , അതൊക്കെ പൂവണിയിക്കണം...


                        കുമാരന്‍ നീണ്ട ചിന്തയില്‍ മുഴുകി, സാന്ദ്രയെ വേളി കഴിച്ച സമയത്ത് തുടങ്ങിയതാണ്‌ ഈ  കച്ചവടം , വര്‍ഷമേറെ ആയെങ്കിലും  കാര്യമായിട്ടങ്ങു പച്ച പിടിച്ചില്ല , ജീവിതച്ചിലവുകള്‍ കൂടിയ ഈ സാഹചര്യത്തില്‍ താന്‍ കൊടുക്കുന്ന തുകയൊക്കെ സാന്ദ്രക്കും മക്കള്‍ക്കും തികയില്ല എന്നറിയാം ,ചിലവു ചുരുക്കാന്‍  അവള്‍ പാടു പെടുന്നുണ്ട്, പക്ഷെ ഒന്നും അവള്‍ തന്നെ  അറിയിക്കാറില്ല,ആ സ്ഥിതി മാറ്റണം , അതു കൊണ്ടാണ് രഘു തുടങ്ങുന്ന ആ പുതിയ ബിസിനസ്സിനു   ഷെയര്‍ ഇടാന്‍ തീരുമാനിച്ചത്,തന്റെ സ്വപ്ങ്ങള്‍ സാക്ഷാത്കരിക്കണം ..


                അന്ന്  അഞ്ജു സ്കൂളില്‍ നിന്നും ടൂര്‍ പോകാന്‍ പൈസക്ക്    ചോദിച്ചപ്പോള്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല  , പ്രണവ് സൈക്കിള്‍ വാങ്ങികൊടുക്കാന്‍ കുറെ കെഞ്ചിയിട്ടും താന്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നു, അപ്പോഴൊക്കെ  സാന്ദ്ര അവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു തന്റെ പ്രാരാബ്ധങ്ങളെ കുറിച്ച്, അങ്ങനെ എത്ര ആശകള്‍ അവരും സാന്ദ്രയും കുഴിച്ചു മൂടിയിരിക്കുന്നു , ചുറ്റുമുള്ളവരുടെ ജീവിതങ്ങള്‍ ഓരോ പടികള്‍ കയറുമ്പോഴും താന്‍  വെറും  സാക്ഷി മാത്രമായി നില്‍ക്കേണ്ടി വന്നു. 


             ഇപ്പോള്‍ ഒരുപാട് വൈകിയിരിക്കുന്നു, ഇനിയും താമസിച്ചു കൂടാ ,അവരുടെ ആശകള്‍ നിറവേറ്റണം, സാന്ദ്ര തനിക്കു വേണ്ടി ഒരുപാട് സഹിച്ചിരിക്കുന്നു , അവളെയും ഒരു രാജ്ഞിയെ പോലെ  വാഴിക്കണം . അയാളുടെ കണ്ണുകള്‍ നിറഞ്ഞു ..... 


                    കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ അവിടെ കുറെ മാറ്റങ്ങള്‍ കണ്ടിരുന്നു , സാന്ദ്ര വിലപിടിപ്പുള്ള പട്ടു സാരി വാങ്ങിയിരിക്കുന്നു , മക്കള്‍ക്കും അതു പോലെ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍  വാങ്ങി കൊടുത്തിരിക്കുന്നു . അവളുടെ വിരളില്‍ ഒരു സ്വര്‍ണ്ണ മോതിരവും കണ്ടു , താന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അതൊരു കുറി വെക്കുന്നുണ്ട്, ഇത്തവണ അവള്‍ക്കാണ് നറുക്ക് വീണതെന്നും , ഇത്ര മാത്രം തുക അവള്‍ നിക്ഷേപിച്ചു കാണുമോ എന്നോര്‍ത്ത് അയാള്‍ അതിശയിച്ചിരുന്നു .


              സാന്ദ്രയെയും മക്കളെയും വല്ലാതെ ഓര്‍മ വരുന്നു , പത്തു ദിവസം ഇനിയും കാത്തിരിക്കാന്‍ വയ്യ, അയാള്‍ അപ്പോള്‍ തന്നെ വീട്ടിലേക്കു തിരിച്ചു.  അവിടെ എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു  . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അവിടമാകെ നിലാവെളിച്ചം പരന്നിരുന്നു.


            അസമയത്ത്  വാതില്‍ കൊട്ടി സാന്ദ്ര പേടിക്കേണ്ട എന്ന് കരുതി കുമാരന്‍  പുറത്തുള്ള ചാരു കസേരയില്‍  ഇരുന്നു ,അല്പം മയങ്ങി പോയെങ്കിലും വാതില്‍  തുറക്കുന്ന ശബ്ദം കേട്ടയാള്‍ ഞെട്ടി , തന്റെ വീട്ടിന്റെ ഉള്ളില്‍ നിന്നും തികച്ചും അജ്ഞാതമായ ഒരാള്‍ പുറത്തേക്കു വരുന്നു, അയാളെ അനുഘമിച്ചു സാന്ദ്രയും, ആ അജ്ഞാതന്‍  പോക്കറ്റില്‍ നിന്നും നോട്ട് കള്‍ എടുത്തു സാന്ദ്രയ്ക്ക്  കൊടുക്കുന്നത് ആ നിലാവെളിച്ചത്തില്‍ അയാള്‍ക്ക് കാണാമായിരുന്നു ,അതു കണ്ടപ്പോള്‍  കുമാരന്റെ മനസ്സില്‍ സാന്ദ്രയുടെ  പട്ടു സാരിയും സ്വര്‍ണ മോതിരവും അല്‍പ്പ നിമിഷത്തേക്കു മിന്നി മാഞ്ഞു...............
                                             
                                        * ശുഭം *

2010 ജൂലൈ 24, ശനിയാഴ്‌ച

ഇഷ്ടം

   
                                                      


 അവനെ ഞാന്‍ ആദ്യമായി കണ്ടത് ഒരു വെള്ളിയാഴ്ച ആണെന്ന് തോന്നുന്നു , എന്‍റെ വീടിന്‍റെ തൊട്ടടുത്ത് അവന്‍ താമസിക്കാന്‍ വന്ന ആ ദിനം .. അവനെ കൂടാതെ അവന്‍റെ ഉമ്മയും ബാപ്പയും  ഇത്തയും ഉണ്ടായിരുന്നു .


.
                    ഞാന്‍ ഇടക്കിടക്ക് അവിടെ പോകുമ്പോഴൊക്കെ അവനെ നോക്കാറുണ്ട്, പക്ഷെ അവനോ... എന്നെ കണ്ട ഭാവം നടിക്കില്ല . എനിക്കാദ്യം കണ്ടപ്പോള്‍ തന്നെ അവനെ ഇഷ്ടായിരുന്നു, അവനുണ്ടോ അത് വല്ലതും അറിയുന്നു . അവനു ജാഡ ആയിരുന്നു, എങ്കിലും എന്‍റെ ഇഷ്ടം കുറഞ്ഞില്ല,..
    അന്നൊരു ദിവസം അവന്‍ എന്നോട് പുഞ്ചിരിച്ചു, ആ ദിനം എനിക്ക് പ്രിയപ്പെട്ടതായിരുന്നു, അതിനു ശേഷം അവന്‍ ഇടക്കൊക്കെ  എന്നോട് ചിരിക്കാറുണ്ട്, , അവന്‍റെ ചിരി എന്തൊരു ഭംഗി ആണെന്നോ ?/////
  ദിവസങ്ങള്‍ കടന്നു പോയി, അവനു ഇപ്പോള്‍ എന്നെ എന്തൊരു  ഇഷ്ടമാനെന്നോ , എന്നും ഞാന്‍ അടുത്ത് വേണം, ആ ഇഷ്ടം അവരും അറിഞ്ഞിരുന്നു, ...
   ഇഷ്ടം കൂടി ഒരു നാള്‍ അവന്‍ എനിക്കൊരു ഉമ്മ തന്നു, തികച്ചും അപ്രതീക്ഷിതം  ആ ചുംബനം ,.... 

       ഇന്നും    പതിവ് പോലെ ഞാന്‍ അവിടെ ചെന്ന്,, അപ്പോള്‍ അവിടത്തെ മേശയില്‍  ഒരു കേക്ക് കണ്ടു, ഞാന്‍ ചോദിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു  ഇന്ന് അവന്‍റെ പിറന്നാളാ എന്നു, ...അത് കേട്ടതും ഞാന്‍ അവന്‍റെ അടുത്തേക്ക് ഓടി, അപ്പോള്‍ അവന്‍ ആ തൊട്ടിലില്‍ കണ്ണും അടച്ചു മയങ്ങുകയായിരുന്നു  , അതേ അവനു ഇന്ന് ഒരു വയസ്സ് തികയുന്നു...!!!!!!!!! 
 
ജാലകം