പ്ലസ് ടു ക്ലാസ്സില്‍ എയ്ഡ്സ് ബോധവല്‍ക്കരണം നടക്കുന്ന സമയം, സംശയങ്ങള്‍ ചോദിച്ച് പരിപാടി ഉഷാറാക്കണമെന്നു സുവോളജി സാറിന്റെ കല്പന. എയ്ഡ്സിനു കാരണമായ വൈറസ്, പകരാനുള്ള കാരണങ്ങള്‍ ക്ലാസ് തുടര്‍ന്ന് കൊണ്ടേയിരുന്നു.
"എനി ഡൌട്ട്സ്" ക്ലാസ്സെടുത്ത അദ്ദേഹം ആവര്‍ത്തിച്ചു , ഒന്ന് രണ്ട് സംശയങ്ങള്‍ നിവാരണം ചെയ്തിട്ടദ്ദേഹം വീണ്ടും "എനി മോര്"
സ്വാഭാവികമായും ആര്‍ക്കും തോന്നാവുന്ന സംശയം എനിക്കും തോന്നി , നിങ്ങള്‍ക്കും ഒരു പക്ഷെ തോന്നി ഉത്തരം കണ്ടെത്തിയതാവം ."ഈ ലോകത്ത് ആദ്യമായി എയ്ഡ്സ് രേഖപ്പെടുത്തിയ മനുഷ്യനു എങ്ങനെ ആയിരിക്കണം പകര്‍ന്നത്", ചോദിച്ചപ്പോള്‍ ഒരു കൂട്ട ചിരി (അല്ലെങ്കിലും നിലവാരമുള്ള സംശയങ്ങള്‍ ചോദിക്കുമ്പോള്‍ മലയാളികള്‍ക്ക് ഒരു കൂട്ട ചിരി പതിവാണല്ലോ)
ഒരു ചിമ്പാന്സിയില് നിന്നുമാണ് ആദ്യമായി മനുഷ്യന് എയ്ഡ്സ് പകര്‍ന്നത് എന്നായിരുന്നു ക്ലാസ്സെടുത്ത അദ്ദേഹത്തിന്റെ ഉത്തരം .അങ്ങനെ ആണെങ്കില്‍ "ചിമ്പാന്സിയില് നിന്നുംഎങ്ങനെപകര്ന്നു "എന്ന സംശയവും കൂടെ വരുന്നതു സ്വാഭാവികം.പലരുടെയും മനസ്സില്‍ വന്നേക്കാവുന്ന ആ സംശയം അവരെയെല്ലാം പ്രതിനീധീകരിച്ച് ഞാന്‍ ചോദിച്ചു, പക്ഷെ അതിനുത്തരം ആ വിദ്വാനു അറിയില്ലായിരുന്നു (അതോ പറയാതിരുന്നതാണോ ).എന്തായാലും ആ സംശയത്തിന് ശേഷം അയാളുടെ "എനി മോര് " അവിടെ അവസാനിച്ചു.
ശേഷം ക്ലാസ്സെടുത്തു അദ്ദേഹം പോയപ്പോള്‍ ഞങ്ങള്‍ സ്റ്റുഡന്റ്സ് എല്ലാരും ചര്‍ച്ച ചെയ്തു ഒരു നിഗമനത്തിലെത്തി "ഏയ് അതാവില്ല"

4 comments:
“ഏയ്, അതാവൂല്ല”
ഒരു ലബോറട്ടറിയില്‍ നിന്ന് പകര്‍ന്നു എന്ന് കഥയുണ്ട്
ആ ചിമ്പാന്‍സി ഒരു സിറിഞ്ചില്‍ രക്തം നിറച്ചു സില്‍മാ തീയേറ്ററില്‍ കൊണ്ട് വച്ചതാ !!
ചിബാൻസിയെ വേട്ടയാടി ഭക്ഷിക്കുന്ന കാലത്ത് പകർന്നതാവാം.
ഇതതല്ല ഇതതല്ല. @eppidappi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ